ആ ഊർജ്ജത്തിൽ ഒരു പങ്ക് സൂക്ഷിച്ചുവച്ച് സാവധാനത്തിൽ മണിക്കൂറുകളോളം അത് പ്രകാശമായി പുറത്തുവിടും.
![]() |
ഫോസ്ഫറസ് മെറ്റീരിയലിന്റെ സഹായത്തോടെ രൂപപ്പെടുത്തിയ പ്രകാശം പൊഴിക്കുന്ന സസ്യങ്ങൾ |
പലതരത്തിൽ പ്രകാശം പൊഴിക്കുന്ന വിളക്കുകൾ അല്ലെങ്കിൽ ലൈറ്റുകൾ നമുക്ക് സുപരിചിതമാണ്. ക്രിസ്മസ് നാളുകളിലാണെങ്കിൽ നക്ഷത്രങ്ങൾ പലതരത്തിൽ മിന്നി മറയും, എൽഇഡി കൊണ്ട് നിർമ്മിച്ച ആണെങ്കിൽ. അതുപോലെ മരങ്ങളുടെ ചെടികളിലേക്ക് മുകളിൽ എൽഇഡി ബൾബുകൾ കൊണ്ട് അലങ്കരിക്കുന്ന പരിപാടികളും ഇപ്പോൾ ഉണ്ട് വിശേഷ അവസരങ്ങളിൽ.
എന്നാൽ led ബൾബുകളുടെ സഹായം ഇല്ലാതെ തന്നെ സസ്യങ്ങൾ ഇരുട്ടത്ത് പ്രകാശിക്കാൻ കഴിയുമെങ്കിലോ?. സസ്യങ്ങളുടെ ഇലകൾ സ്വയം പ്രകാശം പുറപ്പെടുവിച്ച ഇരുട്ടത്ത് തിളങ്ങിയാലോ?. വെറും ഒറ്റ ഇഞ്ചക്ഷൻ കൊണ്ട് സസ്യങ്ങൾ റീചാർജ് ചെയ്തു തിളങ്ങുന്ന കാര്യം. കാര്യം ശരിയാണ് ഒറ്റ കുത്തിവെപ്പിലൂടെ സസ്യങ്ങളെ തിളങ്ങുന്ന വിധത്തിലേക്ക് മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ, വലിയ ചെലവില്ലാത്ത ലളിതമായത് ചൈനീസ് ഗവേഷകർ കണ്ടെത്തി.
ഫോസ്ഫറസ് കണങ്ങൾ കുത്തിവെക്കുക വഴി, സസ്യങ്ങളെ പ്രകാശിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത് Guanzhou (ഗ്വാങ്സോ) യിലേ സൗത്ത് ചൈന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ഷൊയ്ജി ജാങ് (Xuejie Zhang) നേതൃത്വം നൽകുന്ന സംഘമാണ്. അവർ കണ്ടുപിടിച്ച സാങ്കേതിവിദ്യയുടെ വിവരങ്ങൾ 'മാറ്റർ' ജേണലിൽ പ്രസിദ്ധീകരിച്ചു.
എന്നാൽ പ്രകാശം പൊഴിക്കുന്ന അല്ലെങ്കിൽ പുറപ്പെടുവിക്കുന്ന സസ്യങ്ങളെ കുറിച്ചുള്ള ആശയം പുതിയതല്ല അതിന് കുറെ വർഷങ്ങളുടെ പഴക്കമുണ്ട്. 1980കളുടെ അവസാനം തിളങ്ങുന്ന സസ്യങ്ങളെ ജനിതകസാങ്കേതികവിദ്യയുടെ (genetic engineering) സഹായത്തോടെ ഗവേഷകർ വികസിപ്പിച്ചിരുന്നു.പുകയിലച്ചെടിയിൽ (Nicotiana tabacum) ഒരിനം മിന്നാമിന്നി (Photinus pyralis) യുടെ ജീൻ സന്നിവേശിപ്പിച്ചാണ് അന്ന് അവർ വിജയിച്ചത്.ആദ്യമായി ബയോലൂമിനിസെന്റ് (bioluminescent) സസ്യങ്ങളെ രൂപപ്പെടുത്താൻ 'ജനിതക എൻജിനീയറിങ് ' സഹായത്തോടെ വഴി തുറന്നു.
ആ സാങ്കേതികവിദ്യയെ പിൻപറ്റി 2024 ൽ അമേരിക്കയിൽ 'ലൈറ്റ് ബയോ' എന്ന കമ്പനി തിളങ്ങുന്ന സസ്യങ്ങളെ വിപണിയിൽ എത്തിച്ചിരുന്നു.അലങ്കാരച്ചെടിയായ പറ്റിയൂണിയ (Petunia hybrida) യുടെ തിളങ്ങുന്ന വകഭേദം വിൽപ്പനയ്ക്ക് വച്ചിരുന്നത്. പച്ചവെളിച്ചം നേരിയതോതിൽ പുറപ്പെടുവിക്കാൻ സാധിക്കുന്ന ഒരിനം കൂണിൽ നിന്നുള്ള ജീൻ ഉപയോഗിച്ചാണ് കമ്പനി തിളങ്ങുന്ന ചെടിയെ രൂപപ്പെടുത്തി എടുത്തത്.
റീചാർജബിൾ സസ്യങ്ങൾ
യുഎസിൽ വില്പനയ്ക്ക് വെച്ചിരുന്ന തിളങ്ങുന്ന പറ്റിയൂണിയകളിലേതിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്, ചൈനീസ് ഗവേഷകർ രൂപപ്പെടുത്തിയ കുത്തിവെപ്പ് സാങ്കേതികവിദ്യ.പറ്റിയൂണിയയുടെ കോശങ്ങളിൽ അരങ്ങേറുന്ന രാസപ്രവർത്തനത്തിന്റെ ഫലമായിട്ടാണ് പ്രകാശം പുറത്തുവരുന്നത്, എന്നാൽ ഇലകളിൽ കുത്തിവയ്ക്കുന്ന രാസവസ്തുക്കളാണ് ചൈനീസ് ഗവേഷകർ രൂപപ്പെടുത്തിയ വിദ്യയിൽ പ്രകാശത്തിന് കാരണം.
ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്ത വിദ്യയിൽ വസ്തുക്കളിലേ 'ഫോസ്ഫറസ്' കണങ്ങളാണ് പ്രധാനം. കുത്തിവയ്ക്കുന്ന മെറ്റീരിയലിന്, ഏതെങ്കിലുമൊരു തരംഗദൈർഘ്യത്തിലുള്ള പ്രകാശോർജ്ജം ആഗിരണം ചെയ്യാൻ കഴിവുണ്ടാകും. അങ്ങനെ ആ ഊർജ്ജത്തിൽ ഒരു പങ്ക് സൂക്ഷിച്ചുവച്ച് സാവധാനത്തിൽ മണിക്കൂറുകളോളം അത് പ്രകാശമായി പുറത്തുവിടും.
ഏതു തരംഗ ദൈർഘ്യത്തിലുള്ള പ്രകാശോർജ്ജം വലിച്ചെടുക്കാൻ സാധിക്കുന്ന അല്ലെങ്കിൽ ആഗിരണം ചെയ്യാൻ കഴിവുള്ള രാസവസ്തുവാണ് കുത്തിവയ്ക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സസ്യം പുറത്തുവിടുന്ന പ്രകാശത്തിന്റെ 'നിറവും'. ഉദാഹരണമായി പറയുകയാണെങ്കിൽ അൾട്രാവൈലറ്റിനെയും നീല നിറത്തെയും (ultraviolet & blue colour) ആഗിരണംചെയ്യാൻ കഴിവുള്ള മെറ്റീരിയലാണ് സസ്യങ്ങളുടെ ഇലകളിൽ കുത്തിവയ്ക്കുന്നതെങ്കിൽ ആ സസ്യം പച്ച വെളിച്ചമാകും പുറപ്പെടുവിക്കുക.
ആദ്യം സൂചിപ്പിച്ചതുപോലെ ജനിതക എൻജിനീയറിങ്ങിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന തിളങ്ങുന്ന സസ്യങ്ങളുടെ നിറങ്ങൾക്ക് പരിമിതി ഉണ്ട്, എന്നാൽ ചൈനീസ് വിദ്യയിൽ ഉപയോഗിക്കുന്ന ഫോസ്ഫറസ് മെറ്റീരിയലിന്റെ സ്വഭാവം അനുസരിച്ച് സസ്യങ്ങളുടെ പ്രകാശവർണ്ണം വ്യത്യാസപ്പെടുന്നു.ഇരുട്ടിൽ തിളങ്ങുന്ന കളിപ്പാട്ടങ്ങളും പെയിന്റുകളും ഒക്കെ തിളങ്ങുന്ന സസ്യങ്ങളെ പോലെ തന്നെ രൂപപ്പെടുത്താൻ ഫോസ്ഫറസ് മെറ്റീരിയലിന്റെ സഹായത്തോടെ കഴിയുമെന്ന് ഗവേഷകർ പറയുന്നു.
ഇനി ചെലവിന്റെ കാര്യമാണെങ്കിൽ ഇത്തരം ഒരു സസ്യം പ്രകാശിപ്പിക്കാൻ ആവശ്യമായ മെറ്റീരിയലിന്റെ ചെലവ് ഏതാണ്ട് 10 യുവാൻ (ഏതാണ്ട് 120 രൂപ) ആണെന്ന് ഗവേഷകർ കണക്ക് കൂട്ടുന്നു.
Phosphorus (ഫോസ്ഫറസ്) അടങ്ങിയ സ്ട്രോൻഷ്യം അലുമിനെറ്റ് (Strontium aluminate) മെറ്റീരിയൽ ആണ് ചൈനീസ് ഗവേഷകർ സസ്യങ്ങളെ പ്രകാശിപ്പിക്കാൻ ഉപയോഗിച്ചത്. ആ മെറ്റീരിയലിലെ വ്യത്യസ്ത വലിപ്പമുള്ള കണങ്ങളെ വേർതിരിച്ച് ഗവേഷണത്തിന് ഉപയോഗിച്ചു. നാനോപാർട്ടിക്കിളുകളെ (നാനോകണങ്ങൾ) അപേക്ഷിച്ച്, ഏതാണ്ട് ഏഴ് മൈക്രോമീറ്റർ വ്യാസമുള്ള കണങ്ങളാണ് കൂടുതൽ തിളക്കത്തോടെ പ്രകാശിക്കാൻ സഹായിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തുകയും ചെയ്തു.
കൂടാതെ പുകയില പോലെ കനംകുറഞ്ഞ ഇലകളുള്ള ചെടികളെ അപേക്ഷിച്ച്, മാംസളമായ ഇലകളുള്ള സസ്യങ്ങളാണ് മികച്ച രീതിയിൽ പ്രകാശിക്കുന്നതെന്നും കണ്ടു. കട്ടിയേറിയ മാംസളമായ ഇലകളോടുകൂടിയ എച്ചുവീരീയ മീബീന (Echevaria 'Mebina') എന്ന അലങ്കാര സസ്യമാണ് പരീക്ഷണത്തിൽ മികച്ച ഫലം നൽകിയത്.