ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളത്തിലെ രണ്ട് സീറ്റിലും തമിഴ്നാട്ടിലെ ഒരു സീറ്റിലുമാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. സിറ്റിങ് സീറ്റായ പൊന്നായില്‍ അബ്ദുസമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും മത്സരിക്കും. ഡിഎംകെ മുന്നണിയില്‍ മത്സരിക്കുന്ന തമിഴ്നാട്ടിലെ രാമനാഥപുരത്ത് സിറ്റിങ് എംപിയായ നവാസ് കനി മത്സരിക്കും. പാണക്കാട് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ തട്ടിനിന്ന യുഡിഎഫിന്റെ കേരളത്തിലെ സീറ്റ് വിഭജനം സമവായത്തിലെത്തിയതിന് പിന്നാലെയാണ് ലീഗ് നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റ് എന്ന ആവശ്യത്തിന് പകരം രാജ്യസഭാ സീറ്റ് വാഗ്ദാനം നല്‍കിയാണ് ലീഗിനെ കോണ്‍ഗ്രസ് അനുനയിപ്പിച്ചത്
കേരളത്തിലെ മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റുകള്‍ പരസ്പരം വച്ചുമാറിയാണ് നിലവിലെ എംപിമാര്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും ലീഗ് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുസമദ് സമദാനി പ്രതികരിച്ചു. സമസ്തയുള്‍പ്പെടെ സമുദായ സംഘടനകളുടെ പിന്തുണ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പാണെന്നും സമദാനി വ്യക്തമാക്കി. വികസനത്തിന്റെയും രാജ്യം നേരിടുന്ന പ്രശ്നങ്ങളെ ഉയര്‍ത്തിപ്പിടിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഇടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.
ഇ.ടി.മുഹമ്മദ് ബഷീർ
2009, 2014, 2019 തിരഞ്ഞെടുപ്പുകളിൽ പൊന്നാനിയിൽ ഹാട്രിക് വിജയം സ്വന്തമാക്കി. ഇത്തവണ മലപ്പുറത്ത് കന്നിയങ്കത്തിന് ഇറങ്ങുന്നു. 1985ൽ പെരിങ്ങളത്തുനിന്നും 1991, 96, 2001 വർഷത്തിൽ തിരൂരിൽനിന്നും ലീഗ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് വിജയിച്ചു. 1991ൽ കെ.കരുണാകരൻ മന്ത്രിസഭയിലും (1991 ജൂൺ– 95 മാർച്ച്) പിന്നീടുവന്ന എ.കെ.ആന്റണി മന്ത്രിസഭയിലും (95 മാർച്ച്– 96 മേയ്)അംഗമായി. വിദ്യാഭ്യാസമായിരുന്നു വകുപ്പ്. പിന്നീട് മന്ത്രിയാകുന്നത് 2004ൽ ആണ്. 2004 ഓഗസ്റ്റ് മുതൽ 2006 മേയ് വരെയുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാരിലായിരുന്നു മന്ത്രിസ്ഥാനം കിട്ടിയത്. വിദ്യാഭ്യാസം തന്നെയായിരുന്നു വകുപ്പ്. നിലവിൽ പൊന്നാനിയിൽനിന്നുള്ള എംപിയാണ്. 1946 ജൂലൈ 1 നു വാഴക്കാട് മപ്രത്താണ് ജനനം.
അബ്ദുസമദ് സമദാനി
ലോക്സഭയിലേക്ക് ഇത് രണ്ടാം അങ്കമാണ്. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്ന് 2021ൽ മലപ്പുറം ലോക്സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ലക്ഷം ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ മലപ്പുറത്തുനിന്ന് കന്നിയങ്കം. 2 തവണ രാജ്യസഭാ എംപിയും (1994–2006) ഒരു തവണ എംഎൽഎയും (2011–16) ആയിരുന്നു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയാണ്. വിവിധ രാജ്യങ്ങളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിനിധി സംഘത്തിൽ അംഗമായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും പ്രവർത്തിച്ചു.