എൻഡിഎയിൽ ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിൽ രണ്ടിടത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് സ്ഥാനാർഥികൾ.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ബൈജു കലാശാല ഈ ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ എൻ.ഡി.എ സ്ഥാനാർഥി
കെ.പി.എം.എസ് മുൻ ജനറൽ സെക്രട്ടറിയാണ് ബൈജു കലാശാല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന ബൈജു കലാശാല കഴിഞ്ഞ മാസമാണ് ബി.ഡി.ജെ.എസിൽ ചേർന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ എൽ.ഡി.എഫിലെ അരുൺ കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് മാവേലിക്കരയിൽ മത്സരിച്ചത്.
കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിെൻറ മൗനാനുവാദത്തോടെയാണ് ബൈജു സ്ഥാനാർഥിയായതെന്നാണ് വിവരം. നേരിട്ട് ബി.ജെ.പി.യിലേക്ക് പോകുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ബി.ഡി.ജെ.എസ് വഴി എൻ.ഡി.എ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്.
കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. കോട്ടയത്ത് താൻ മത്സരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.