എല്ലാതവണത്തെയും പോലെ ചർച്ചയാകുന്നത് വിഖ്യാത ദർശകരായിരുന്ന ബാബ വംഗയും നോസ്ട്രഡാമസും നടത്തിയ പ്രവചനങ്ങളാണ്. വ്ളാഡിമിർ പുടിനെ വധിക്കാനുള്ള ശ്രമം, തീവ്രവാദി ആക്രമണങ്ങൾ, യൂറോപ്പിനെ നാശത്തിലേക്ക് നയിക്കുന്ന യുദ്ധം തുടങ്ങിയവയാണ് ഇരുവരും നടത്തിയിട്ടൂള്ള സമാനമായ പ്രവചനങ്ങൾ. ഇതിൽ യൂറോപ്പിൽ വിനാശകരമായ ഒരു യുദ്ധം നടക്കുമെന്നാണ് ഇവർ നടത്തിയിരിക്കുന്ന ഏറ്റവും ആശങ്കാജനകമായ പ്രവചനം. ഇതിൽ വ്യാപകമായ നാശവും വലിയ ആൾനാശവും ഉണ്ടാകുമെന്നും പ്രവചിച്ചിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ സംഘർഷം ഒത്ത്തീർപ്പ് കൂടാതെ സ്വയമേവ അവസാനിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.
അഗ്നിപർവ്വത സ്ഫോടനങ്ങളും കടുത്ത വെള്ളപ്പൊക്കവും ഉൾപ്പടെ ബ്രസീലിലെ വിനാശകരമായ പ്രകൃതിദുരന്തങ്ങളും അനോസ്ട്രഡാമസിൻറെ പ്രവചനത്തിലുണ്ട്. അന്യഗ്രഹജീവികളും മനുഷ്യരും തമ്മിൽ കണ്ടുമുട്ടമെന്നും സമ്പർക്കം പുലർത്തുമെന്നും പ്രവചനത്തിലുണ്ട്. യുഎസിൻ്റെ പടിഞ്ഞാറൻ തീരത്തെ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ഒരു പരമ്പരയെ കുറിച്ചും പ്രവചിക്കുന്നു. 2025-ൽ വിനാശകരമായ സംഘട്ടനത്തിനും പ്ലേഗിനും ശേഷം ബ്രിട്ടൻ നാശത്തിലേക്ക് പതിക്കുമെന്ന് പ്രവചിക്കുന്നു. "ഭൂതകാലത്തിൽ നിന്നുള്ള വലിയ മഹാമാരി" തിരിച്ചുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
1996-ൽ അന്തരിച്ച അന്ധയായ ബൾഗേറിയൻ മിസ്റ്റിക്ക് ബാബ വംഗയുടെ പല പ്രവചനങ്ങളും യാഥാർത്ഥ്യമായിരുന്നു എന്നാണ് പറയപ്പെടുന്നത് അല്ലെങ്കിൽ അതുമായിട്ട് ഉണ്ടാവുന്ന സംഭവങ്ങൾ കൂട്ടി വായിക്കപ്പെടുന്നു. 9/11 ആക്രമണങ്ങൾ, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ് തുടങ്ങിയ സുപ്രധാന ആഗോള സംഭവങ്ങൾ മുൻകൂട്ടി പ്രവചിച്ചിരുന്നു. അതുപോലെ, നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രശസ്ത ഫ്രഞ്ച് ജ്യോതിഷിയായ മിഷേൽ ഡി നോസ്ട്രേഡം തൻ്റെ കൃത്യമായ പ്രവചനങ്ങൾക്ക് പ്രശസ്തനാണ്. അദ്ദേഹത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനങ്ങളിൽ ഇപ്പോൾ നടക്കുന്ന ക്രൂരമായ യുദ്ധങ്ങളെക്കുറിച്ചും പകർച്ച വ്യാധിയെക്കുറിച്ചും പറയുന്നുണ്ട്.