![]() |
പ്രതീകാത്മക ചിത്രം |
മനുഷ്യൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു നിറത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. കണ്ടെത്തിയ നിറം എത്രപേർ കണ്ടു എന്ന് ചോദിച്ചാൽ വിരലിലെണ്ണാവുന്നവർ മാത്രം!?. അവർ ആരാണെന്ന് ചോദിച്ചാൽ ശാസ്ത്രജ്ഞന്മാരാണ് താനും, അതായത് പുതുതായി കണ്ടെത്തിയ ആ നിറത്തെ അവർ മാത്രമേ കണ്ടുള്ളൂ. അവർ എങ്ങനെ ആ നിറത്തെ കണ്ടു എന്ന് ചോദിച്ചാൽ,'കണ്ണ്'കൊണ്ടെന്ന് ഉത്തരം!.
ലേസർ രശ്മി ഉപയോഗിച്ച് കണ്ണിലെ റെറ്റിനയിലെ കോശങ്ങളെ ഉത്തേജിപ്പിച്ചതിനുശേഷം ശാസ്ത്രജ്ഞർക്ക് ഈ നിറത്തെ കാണാൻ കഴിഞ്ഞത്.'OZ' എന്നാണ് കണ്ണിൻറെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ രീതിയെ ശാസ്ത്രജ്ഞൻ വിളിച്ചത്. സ്വാഭാവിക പരിധിക്ക് അപ്പുറം മനുഷ്യനേത്രങ്ങൾക്ക് നിറങ്ങൾ കാണാൻ പ്രോഗ്രാം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു പരീക്ഷണം കൊണ്ട് ഉദ്ദേശിച്ചത്.
'ഓസ് വിഷൻ' (Oz Vision) എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് റെറ്റിനയെ ഉത്തേജിപ്പിച്ചത്. ഉത്തേജിച്ച റെറ്റിനയുടെ സഹായത്തോടെ ശാസ്ത്രജ്ഞർ കണ്ട 'ഒളോ' നീലയും പച്ചയും കലർന്ന നിറം ആണെങ്കിലും നാം ഇതുവരെയും കാണാത്തതും അത്ര പെട്ടെന്നൊന്നും ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്തതും ആണെന്ന് പ്രസ്തുത നിറം ദർശിച്ച ശാസ്ത്രജ്ഞർ പറയുന്നു. കാര്യം ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് ഒളോ നിത്യ ജീവിതത്തിലേക്ക് എത്തുന്ന സാധ്യത വിദൂരമായി പോലും ഇല്ല.
കണ്ണുകളിലെ റെറ്റിനയിലുള്ള 'കോണുകൾ' എന്ന ഘടനയാണ് നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇവ മൂന്നുതരം ഉണ്ട്. വിവിധതരത്തിലുള്ള തരംഗദൈർഘ്യങ്ങളായ മധ്യതലുള്ള, നീളമുള്ളത്, കുറഞ്ഞത് (long, medium, short-wavelength) കണ്ടെത്താൻ സഹായിക്കുകയാണ് ഇവ ചെയ്യുന്നത്.
ചുവന്ന പ്രകാശരശ്മി ഉപയോഗിച്ച് നീളമുള്ള തരംഗദൈർഘ്യം കണ്ടെത്തുന്ന കോണുകളെയും, കുറിയ തരംഗദൈർഘ്യം കണ്ടെത്തുന്ന കോണുകളെ നീല പ്രകാശരശ്മി ഉപയോഗിച്ചും ഉത്തേജിപ്പിക്കാം. അതേസമയം മധ്യ തരംഗ ദൈർഘ്യത്തിലുള്ള നിറങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന കോണുകളെ ഉണർത്താൻ ഒരു പ്രകാശരശ്മിക്കും സാധിച്ചില്ല. ഇത്തരത്തിൽ മധ്യ തരംഗത്തിൽ ഉള്ള നിറങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന കോണുകളെ ലക്ഷ്യം വച്ചായിരുന്നു ലേസർ രശ്മികൾ അടിച്ചു നോക്കിയത്. 10 ലക്ഷം നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യൻറെ കണ്ണുകൾക്ക് ഉണ്ടെന്ന് ഗവേഷകർ പറയുന്നു.
പീകോക്ക് ബ്ലൂ, ടീൽ എന്നീ കളറുകളെ പോലെ ഒരു നിറമാണ് ഒളോ എന്ന് കണ്ടവർ പറയുമ്പോൾ പറയുന്നു. സയൻസ് അഡ്വാൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളിൽ ചികിത്സ കണ്ടെത്തുന്നതിനും, വർണാന്ധതയുടെ കാരണം മനസ്സിലാക്കുന്നതിന് ഈ പരീക്ഷണം സഹായിക്കുമെന്നും പറയുന്നു.
#x-ray #OzVision #eye