![]() |
ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കാണുന്ന പോപ്പ് ഫ്രാൻസിസ് |
ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള മാർപ്പാപ്പമാരിൽ ഏറ്റവും ജനകീയനായ ആഗോള കത്തോലിക്കാസഭ അധ്യക്ഷൻ പോപ്പ് ഫ്രാൻസിസ് കാലം ചെയ്തു. ഒന്നര മാസത്തിലധികം ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നാണ് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിയത് ശേഷം രണ്ടുമാസത്തെ വിശ്രമം അദ്ദേഹത്തിന് ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചിരുന്നു എങ്കിലും വിശുദ്ധ വാരത്തിൽ അദ്ദേഹം വിശ്വാസികൾക്ക് മുന്നിൽ പ്രതിഷേധപ്പെടുകയും ചെയ്തിരുന്നു ഒടുവിൽ അനിവാര്യമായത് എന്തോ അത് സംഭവിച്ചു.
തിങ്കളാഴ്ച രാവിലെ 7.35(വത്തിക്കാൻ പ്രാദേശിക സമയം), ഇന്ത്യൻ സമയം പകൽ 11 മണി കഴിഞ്ഞ് ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ (Pop Francis,88) കാലം ചെയ്തതെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2025 ലെ ഈസ്റ്ററിന് തൊട്ടടുത്ത ദിവസം.മുഴുവൻ കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും വത്തിക്കാൻ ഭർത്താവ് കർദിനാൾ കെവിൻ ഫെറൽ മരണവിവരം അറിയിച്ചുകൊണ്ട് പറഞ്ഞു. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്, പക്ഷേ അപ്പോൾ അദ്ദേഹം ക്ഷീണിതനായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പും അദ്ദേഹം പറഞ്ഞത് ഗാസയിലെ വംശഹത്യയെ കുറിച്ചായിരുന്നു.
1282 വർഷങ്ങൾക്ക് ശേഷമാണ് യൂറോപ്പിന്റെ പുറത്തുനിന്ന് ഒരാൾ മാർപാപ്പയായി വരുന്നത്. 2013 മാർച്ച് 13നാണ് അർജൻറീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തെ തുടർന്നായിരുന്നു ഇത്. അർജന്റീനയിലെ ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്.അന്നുമുതല്‍ മാറ്റങ്ങളുടെ പോപ്പായി വാക്കുകൊണ്ട് കര്‍മ്മം കൊണ്ടും ജീവിതം കൊണ്ടും അസീസിയിലെ വിശുദ്ധ ഫ്രാന്‍സിന്റെ നാമധേയം മാത്രമല്ല ശബ്ദവും രൂപവും തന്നെയായി പോപ്പ് ഫ്രാന്‍സിസ്. വിശുദ്ധ ഫ്രാൻസിസിന്റെ പേര് സ്വീകരിച്ച ആദ്യത്തെ മാർപാപ്പയും ഇദ്ദേഹം ആയിരുന്നു. പരിസ്ഥിതിയുടെയും വിശുദ്ധനാണ് ഫ്രാൻസിസ് ഓഫ് അസീസി
1936 ഡിസംബർ 17ൽ അർജന്റീനയിൽ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജന്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റയിൽവേ ജീവനക്കാരനായി. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ജോർജ് മാരിയോ. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ് മാരിയോ ബർഗോളിയോ 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്ടറായി. 1992ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്ഠിച്ചു. 2005ൽ അർജന്റീനയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നു വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ലളിതജീവിതം പിന്തുടർന്ന അദ്ദേഹം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം.
ബ്യൂണസ് അയേഴ്സ് രൂപതാ തലവനായിരുന്നപ്പോള് മുതല്‍ നഗരപ്രാന്തത്തിലെ ഒരിടുങ്ങിയ ഫ്ലാറ്റില്‍ കഴിഞ്ഞ് ബസിലും തീവണ്ടിയിലും ജംഗാറിലും സഞ്ചരിച്ചിരുന്ന മരിയോ ബെർഗോളിയോ മാര്പ്പാപ്പയായപ്പോഴും ആ ലളിത്യം മറന്നില്ല. സ്വതന്ത്ര്യം, യുദ്ധം, കലാപം, ദാരിദ്ര്യം, പട്ടിണി, അഭയാര്‍ത്ഥിത്വം, വിദ്യാഭ്യാസം, പരിസ്ഥിതി, ചൂഷണം കുടിയേറ്റം, പാർശ്വവൽക്കരണം, ലൈഗികത എന്നിങ്ങനെ ഏത് വിഷയമായാലും സ്നേഹവും അനുകമ്പയും പ്രത്യാശയും പ്രസരിപ്പിച്ചുള്ള ഫ്രാന്‍സിസ് പോപ്പിന്റെ പീഡിത പക്ഷപാതിത്വം സഭയ്ക്ക് വേറൊരു മുഖം നല്കി. വത്തിക്കാൻ സിറ്റിയിലെ പൂൽക്കൂട്ടിൽ കഫിയയിൽ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ രൂപം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മാർപ്പാപ്പ ഒരു ക്രിസ്മസ് കാലത്ത് പാലസ്തീനിലെ സമാധാനത്തിനായി സംസാരിച്ചത്.മുതലാളിത്ത രാജ്യങ്ങളിലെ നിയോലിബറൽ പരിഷ്കാരങ്ങൾ സൃഷ്ടിച്ച എല്ലാതരം അക്രമങ്ങളുടെയും അസമത്വത്തെയും പോപ്പ് ഫ്രാന്‍സിസ് അപലപിച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച് റിപ്പബ്ലിക്കന്മാരുടെ ശത്രുത ഏറ്റുവാങ്ങി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിനും അവകാശത്തിനും വേണ്ടി വാദിച്ചു. വാടകഗര്‍ഭധാരണത്തിലെ ചൂഷണത്തെ നിരോധിച്ചു. പെസഹായ്ക്ക് സ്ത്രീകളുടെ കാല്കഴുകണമെന്ന് നിർബന്ധം പിടിച്ചു.
കത്തോലിക്കാ സഭ പിന്തുടർന്ന് പോന്നിരുന്ന മനുഷ്യത്വരഹിതമായ പല ഏർപ്പാടിനും അദ്ദേഹം പരസ്യമായിട്ട് മാപ്പ് ചോദിച്ചു.സഭ മുൻകാലങ്ങളിൽ ചെയ്ത മാനവിക വിരുദ്ധമായ പ്രവൃത്തികൾക്ക് പോപ്പ് ഫ്രാൻസിസ് മാപ്പു പറഞ്ഞിരുന്നു. കാനഡയിലെ തദ്ദേശീയ ജനവിഭാഗത്തോട് കനേഡിയൻ കത്തോലിക്ക സഭ ചെയ്ത അതിക്രമങ്ങളിൽ 2022ൽ പോപ്പ് ലജ്ജയും ദുഃഖവും പ്രകടിപ്പിച്ചു. സഭയുടെ റെസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശീയരായ കുഞ്ഞുങ്ങളോട് കാട്ടിയ അതിക്രമങ്ങളെ തള്ളിപ്പറഞ്ഞ പോപ് സഭയുടെ നടപടിയെ സാംസ്കാരിക വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. അടയാളങ്ങളില്ലാത്ത അജ്ഞാത ശവക്കുഴികൾ നിലനിന്നയിടം സന്ദർശിച്ച പോപ്പ് ഫ്രാൻസിസ്, ക്രിസ്ത്യാനികൾ തദ്ദേശീയരായ റെഡ് ഇൻഡ്യൻ ജനതയോട് ചെയ്ത അതിക്രമങ്ങൾക്ക് ക്ഷമചോദിക്കുന്നു എന്ന് പരസ്യമായി പറഞ്ഞു.
ലോകമെങ്ങുമുള്ള കത്തോലിക്ക പുരോഹിതരുടെ ലൈംഗിക പീഡനത്തെ അതിജീവിച്ചവരോട് ഫ്രാന്‍സിസ്പോപ്പ് നടത്തിയ ചരിത്രപരമായ ക്ഷമാപണത്തിന് സമാനതകളില്ല. ലൈംഗികത പാപമാണെന്ന് പഠിപ്പിച്ച ഗ്രന്ഥങ്ങളെ തിരുത്തി ദൈവത്തിന്റെ വാരദാനമാണെന്ന് പ്രഖ്യാപിക്കാനും ധീരതകാട്ടി. സ്വവര്‍ഗ ദമ്പതിമാരെ കൂദാശകളൊന്നും ഇല്ലാതെ അനുഗ്രഹിക്കാനും അദ്ദേഹം പുരോഹിതന്മാരോട് ആവശ്യപ്പെട്ടു. പള്ളിയില്‍ ഒരു മോഷ്ടാവ് വന്ന് കുമ്പസരിച്ചാലും അധികം ചോദ്യം ചോദിക്കരുതെന്നും ആവശ്യപ്പെട്ടു. അതേസമയം കർദിനാൾ ബെർഗോളിയോ, ആരോപിതരായ വൈദികർക്ക് അനുകൂലമായി നിലകൊണ്ട സംഭവങ്ങളും സഭയുടെ ചരിത്രത്തിലുണ്ട്. പോപ്പ് ആയ ശേഷവും അദ്ദേഹം പല ആരോപണവിധേയരോടും അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചു. വൈദികർക്കെതിരായ ബാലലൈംഗികപീഡന പരാതികളിൽ തനിക്ക് പലപ്പോഴും തെറ്റു പറ്റിയെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞിട്ടുണ്ട്. സഭയിലെ വൈദികരുടെ ബാലലൈംഗിക പീഡനങ്ങൾ പുറത്തുകൊണ്ടുവന്നതിന് പോപ്പ് ഫ്രാൻസിസ് 2021 ൽ മാധ്യമപ്രവർത്തകരോട് നന്ദിപറഞ്ഞു. ആരോപിതരായ വൈദികരെ പോപ്പ് ഫ്രാൻസിന്റെ കാലത്ത് വൈദികപട്ടത്തിൽ നിന്ന് പുറത്താക്കി. ലോകരാജ്യസന്ദർശന വേളകളിലൊക്കെയും വൈദികരുടെ ക്രൂരതകൾക്ക് പോപ്പ് ഫ്രാൻസിസ് മാപ്പ് ചോദിച്ചു.
പെസഹാ ദിനത്തിലെ കാൽകഴുകൽ ചടങ്ങിൽ പുരുഷൻമാർ മാത്രമാകുന്ന പതിവ് പോപ്പ് ആയ ശേഷമുള്ള ആദ്യ പെസഹയിൽ തന്നെ ഫ്രാൻസിസ് തിരുത്തിക്കുറിച്ചു. 2013 ൽ ഫ്രാൻസിസ് കാൽകഴുകി ചുംബിച്ചവരിൽ 10 പുരുഷൻമാരും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. റോമിലെ കാസാ ദെൽ മർമോ ജയിലെ തടവുകാരായിരുന്നു അവർ. പോപ്പ് ഫ്രാൻസിസ് കാൽകഴുകി ചുംബിച്ച തടവുകാരിൽ ഒരു സ്ത്രീയും ഒരു പുരുഷനും മുസ്ലീങ്ങളായിരുന്നു. സഭയുടെ സുപ്രധാന സംവിധാനങ്ങളിൽ സ്ത്രീകളെ നിയമിച്ചും പോപ്പ് ഫ്രാൻസിസ് സഭയെ പുരോഗമനപരമായ കാഴ്ചപ്പാടിലേക്ക് നയിക്കാനും ശ്രമിച്ചു.കുടുംബം എന്ന ദൈവത്തിന്റെ പദ്ധതിയെ തകർക്കാനുള്ള ശ്രമം എന്ന് സ്വവർഗവിവാഹങ്ങളെ 2010ൽ വിശേഷിപ്പിച്ച ബെർഗോളിയോയുടെ നിലപാട് 2020 ൽ വിപ്ലവകരമായി പരിണാമം ഉണ്ടായി. സ്വവർഗാനുരാഗികൾക്ക് കുടുംബം ആകാനുള്ള അവകാശമുണ്ടെന്നും അവർ ദൈവമക്കളാണെന്നും പോപ്പ് ഫ്രാൻസിസ് പ്രഖ്യാപിച്ചു. 2023 ൽ പോപ്പ് ഫ്രാൻസിസ്, വിവാഹത്തിൽ കത്തോലിക്ക സഭയുടെ അനുശാസനങ്ങളെ നിലനിർത്തിക്കൊണ്ട് തന്നെ സ്വവർഗവിവാഹങ്ങളെ ആശിർവദിക്കാനുള്ള അനുവാദം വൈദികർക്ക് നൽകി.
![]() |
ഫിഡൽ കാസ്ട്രോയ്ക്കൊപ്പം |
കമ്മ്യൂണിസത്തെ പരോക്ഷമായി പിന്തുണച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഫ്രാൻസിസ് എന്ന് പറയാം, അതിന് പ്രത്യക്ഷ ഉദാഹരണങ്ങൾ പലതും കാണാൻ കഴിയും.മാർക്സിസത്തോടും കമ്യൂണിസത്തോടും സ്വീകരിച്ച നിലപാടുകളും , സങ്കീർണ്ണം ആയിരുന്നു അതിന് കാരണം. കമ്മ്യൂണിസം തെറ്റായ പ്രത്യയശാസ്ത്രമാണെന്ന് പറയുന്നതിനൊപ്പം അതേ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അദ്ദേഹം പ്രത്യക്ഷമായും പരോക്ഷമായും കൈക്കൊണ്ടു പോന്നിരുന്നത്.ഇടതുപക്ഷക്കാരായ ലോകനേതാക്കളുമായി പോപ്പ് ഫ്രാൻസിസിന് നല്ല ബന്ധമായിരുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ കൃസ്ത്യാനികളുടെ അടുത്ത സുഹൃത്തുക്കളാണെന്നും പൊതുലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തികണമെന്നും ആവശ്യപ്പെട്ട് പോപ്പ് ബൈബിള്‍ ഭാഗങ്ങള്‍ ഉദ്ധരിച്ചപ്പോള്‍ 2015ലെ മോസ്കോ വിജയദിന പരേഡില്‍ പങ്കെടുത്ത ക്യൂബന്‍ വിപ്ലവനായകന് റൗള്‍ കാസ്ട്രോ ആ കൈമുത്തിക്കൊണ്ട് തമാശയില്‍ ഇങ്ങനെ പറഞ്ഞു- ‘പോപ്പ് ഇനിയും ഇങ്ങനെ തുടർന്നാൽ ഞാൻ പ്രാർത്ഥിക്കാന്‍ പള്ളിയിലേക്ക് പോകേണ്ടി വരും’.ബൊളീവിയൻ പ്രസിഡന്റായിരുന്ന ഇബോ മൊറെയ്ൽസ് 2015ൽ, ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം കൊത്തിയ അരിവാൾ ചുറ്റിക സമ്മാനിച്ചത് അന്നും ഇന്നും കമ്മ്യൂണിസത്തെ എതിർക്കുന്ന കത്തോലിക്കാ സഭയിൽ വിവാദമായിരുന്നു. ഒരുപക്ഷേ ഒരേ ആശയത്തെ രണ്ടു രീതിയിൽ അദ്ദേഹം കൈക്കൊണ്ടതിന് കാരണം, ആ പ്രത്യയശാസ്ത്രത്തെ വിശ്വസിക്കുന്നു എന്ന് പച്ചക്ക് പറഞ്ഞാൽ അതുണ്ടാക്കുന്ന കോലാഹല കുറിച്ച് ആലോചിച്ചിരുന്നിരിക്കാം....
കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രം പറയുന്ന മുതലാളിത്തത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയായിരുന്നു പോപ്പിനും. പോപ്പ് ഫ്രാൻസിസ് നിയന്ത്രണമില്ലാത്ത മുതലാളിത്തത്തിന്റെയും വിമർശകനായിരുന്നു. പണത്തിന്റെ വിഗ്രഹവത്കരണമാണ് അതിമുതലാളിത്തത്തിൽ സംഭവിക്കുന്നതെന്നും പോപ്പ് ഫ്രാൻസിസ് നിലപാടെടുത്തു.ഭരണകൂടം കൊല ചെയ്യുന്നതുകൊണ്ട് ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിലകൊള്ളാനും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സാധിച്ചു. സ്വന്തംനാട് വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നവരോട്- അഭയാര്‍ഥികളോട് മാനുഷിക സമീപനം സ്വീകരിക്കണമെന്ന വാദക്കാരനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തുന്നവരെ തിരിച്ചയക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനോടും അദ്ദേഹം പ്രതികരിച്ചിരുന്നു. നിര്‍ബന്ധിത നാടുകടത്തലിന് വിധേയരാകുന്നവരുടെ അന്തസ്സ് അപഹരിക്കപ്പെടുമെന്നും നടപടിക്ക് മോശം പര്യവസാനമായിരിക്കും ഉണ്ടാവുക എന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. വധശിക്ഷയെ പൂര്‍ണമായും എതിര്‍ത്തുകൊണ്ടുള്ള നിലപാടായിരുന്നു മാര്‍പാപ്പയ്ക്കുണ്ടായിരുന്നത്.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഭരണത്തെയും അതിനെ തകർക്കാൻ വേണ്ടി ഉണ്ടായ നിരവധി പ്രശ്നങ്ങളെയും തുടർന്ന് അറ്റുപോയ യുഎസ്-ക്യൂബ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് പോപ്പ് ഫ്രാൻസിസിന്റെ മധ്യസ്ഥതയിലാണ്. 2014ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് വഴിയൊരിക്കിയത് വത്തിക്കാൻ നയിച്ച രഹസ്യസമാഗമങ്ങളാണ്. യുക്രെയ്ൻ യുദ്ധത്തിലടക്കം സമാധാനത്തിനായി ശ്രമങ്ങൾ നടത്തി. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് വച്ച് പോപ്പ് 2014 ൽ ഷിമോൺ പെരെസിനെയും മഹമൂദ് അബ്ബാസിനെയും വത്തിക്കാനിലെ പ്രാർഥനാ സമ്മേളനത്തിൽ സ്വീകരിച്ചതും ശ്രദ്ധേയമായി. ചൈനയിൽ ബിഷപ്പുമാരെ നിയമിക്കുന്നതിൽ ചരിത്രപരമായ കരാറുണ്ടാക്കാനും പോപ്പ് ഫ്രാൻസിസിന് കഴിഞ്ഞു. കത്തോലിക്ക ബിഷപ്പുമാരെ അംഗീകരിക്കാൻ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രേരിപ്പിക്കാൻ പോപ്പ് ഫ്രാൻസിസിന് കഴിഞ്ഞു.
പ്രപഞ്ചത്തിന്റെ ഉത്പത്തിയെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗത നിലപാടുകളെ തള്ളി പറഞ്ഞു. ദൈവം ആറു ദിവസം കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന യുക്തിക്ക് നിരക്കാത്ത വിശ്വാസത്തെയാണ് അദ്ദേഹം തള്ളിയത് പകരം ശാസ്ത്രം അംഗീകരിച്ച 'മഹാവിസ്ഫോടന സിദ്ധാന്തം'സ്വീകരിച്ചു
മാർച്ച് 2021 ൽ ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ കാലുകുത്തുമ്പോൾ അത് പുതുചരിത്രമായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിച്ചത്. ആ സന്ദർശനത്തിലൂടെ എല്ലാവരും ഒന്നാണ് എന്ന സന്ദേശം നൽകാൻ അദ്ദേഹം ശ്രമിച്ചു.
![]() |
ഈസ്റ്റർ ദിനത്തിൽ |
ഈസ്റ്റർ ദിനത്തിൽ അവസാനമായി പൊതുവേദിയിൽ എത്തിയപ്പോഴും ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത് സമാധാനത്തെപ്പറ്റിയാണ്. മരിക്കുന്നതിന് തലേദിവസം, ഈസ്റ്റർ ഉർബി എറ്റ് ഓർബി അനുഗ്രഹ വേളയിൽ, പോപ്പിന്റെ വാക്കുകൾ വർഷങ്ങളായി അദ്ദേഹം വിശ്വാസ സമൂഹത്തോട് നടത്തിയ എണ്ണമറ്റ അഭ്യർഥനകളുടെ പ്രതിധ്വനിയായിരുന്നു. സംസാരിക്കാൻ പ്രയാസപ്പെട്ടപ്പോഴും സെന്റ് പീറ്റേഴ്സ് ചത്വരവും കടന്ന് യുദ്ധ മുഖങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾ ചെന്നു തറച്ചു. ആയുധങ്ങൾ താഴെവയ്ക്കുക. സമാധാനം, സമാധാനം, സമാധാനം.ഈസ്റ്റർ ദിനത്തിൽ ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.ഗസ്സയിലെ സ്ഥിതി പരിതാപകരമാണ്. പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ മുന്നോട്ട് വരണം. ഇസ്രായേലിലേയും ഫലസ്തീനിലെയും കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു പോപ്പ് ഫ്രാൻസിസ്.2013-2025 കാലയളവിൽ അദ്ദേഹം 60 ലേറെ രാഷ്ട്രങ്ങൾ സന്ദർശിച്ചു. കൂടുതൽ വിദേശയാത്ര നടത്തിയ മാർപാപ്പ ജോൺപോൾ രണ്ടാമനാണ്.
പോപ്പ് ഫ്രാൻസിസ് നടത്തിയ ചില പ്രധാന യാത്രകൾ.
ആദ്യ ഔദ്യോഗിക സന്ദർശനം 2013 ജൂലൈയിൽ ഇറ്റലിയിലെ ലാംപെഡൂസയിലേക്ക്.മെഡിറ്ററേനിയന്‍ കടല്‍ കടന്ന് കുടിയേറുന്നവരുടെ പ്രധാന പ്രവേശന കവാടമാണ് ലാംപെഡൂസ ദ്വീപ്.കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ദുരവസ്ഥയോടുള്ള അദ്ദേഹത്തിന്റെ ആഴമായ ഉത്കണ്ഠ എടുത്തു കാണിക്കുന്നതായിരുന്നു ഈ സന്ദര്‍ശനം.അറബ് ലോകം സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ. Document on Human Fraternity എന്ന ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു.യുഎസ്സിലെ കോണ്‍ഗ്രസ്സില്‍ സംസാരിച്ച ആദ്യ മാര്‍പാപ്പ.
അവസാന കൂടിക്കാഴ്ച മരണത്തിന് മണിക്കൂറുകൾക്കു മുൻപ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി.ഞായറാഴ്ച വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രോഗശയ്യയിലായിരുന്ന അദ്ദേഹം അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ജെ.ഡി. വാൻസിൻ്റെ പ്രസ്താവന.
‘‘മാർപാപ്പ വിടവാങ്ങിയെന്ന് അറിഞ്ഞു. അദ്ദേഹത്തെ സ്നേഹിക്കുന്ന ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും,’’ – ജെ.ഡി.വാൻസ് എക്സിൽ കുറിച്ചു.
Also readപോപ്പിന്റെ ചികിത്സ നിർത്താൻ ആലോചിച്ചിരുന്നു! ; ഡോക്ടറുടെ വെളിപ്പെടുത്തൽ
അന്ത്യ യാത്ര ലളിതമായിരിക്കണം :
മാർപാപ്പമാർ കാലംചെയ്താൽ അതിവിപുലവും സങ്കീർണവുമായ അന്ത്യശുശ്രൂഷാ ചടങ്ങുകളാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ തന്റെ അന്ത്യയാത്ര ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം അക്കാര്യം നിർദേശിച്ചിട്ടുമുണ്ട്. ഒട്ടും സങ്കീർണമല്ലാത്ത വിധത്തിൽ വേണം തന്റെ അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങളെന്നായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹവും നിർദേശവും. ഇതിനുള്ള നടപടിക്രമങ്ങൾ അദ്ദേഹം മരിക്കുന്നതിന് മുൻപ് ഒപ്പുവച്ചിരുന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രമീകരിച്ച ഉയർന്ന പീഠത്തിലാണ് (കാറ്റഫാൽക്) മാർപാപ്പയുടെ ഭൗതികശരീരം സാധാരണപൊതുദർശനത്തിനായി കിടത്തുക. ഈ രീതി വേണ്ടെന്നാണ് ഫ്രാൻസിസ് പാപ്പ നിർദേശിച്ചത്. പകരം സാധാരണ ഉയരത്തിൽത്തന്നെ പെട്ടിവച്ച് അതിൽ കിടത്തിയാകും പൊതുദർശനം. പെട്ടിയുടെ മൂടി മാറ്റിവയ്ക്കണം.
സാധാരണ മാർപാപ്പയുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി വയ്ക്കുക ഒന്നിനുള്ളിൽ ഒന്ന് എന്ന നിലയിൽ മൂന്ന് പെട്ടികൾക്കുള്ളിൽ കിടത്തിയാകും . സൈപ്രസ് മരത്തിൽ നിർമിച്ച ആദ്യത്തെ പെട്ടിയില്‍ മാർപാപ്പയുടെ ഭൗതികശരീരം കിടത്തും. ഇത് ഈയം കൊണ്ട് നിർമിച്ച മറ്റൊരു പെട്ടിക്കുള്ളിൽ വയ്ക്കും. പിന്നീട് ഓക്ക് മരത്തിൽ നിർമിച്ച മൂന്നാമത്തെ പെട്ടിയിൽ വച്ച് അടച്ച് കല്ലറയിലേക്ക് വയ്ക്കും. ഇത്തരം സങ്കീർണതകളൊന്നും ആവശ്യമില്ലെന്ന് ഫ്രാൻസിസ് പാപ്പ നിഷ്കർഷിച്ചതിന്റെ അടിസ്ഥാനത്തിൽ നാകം പതിച്ച സാധാരണ തടികൊണ്ട് നിർമിച്ച ഒറ്റപ്പെട്ടിയിലായിരിക്കും അന്ത്യവിശ്രമം. ചരിത്രം കുറിച്ച മറ്റ് പല നിലപാടുകളും പോലെ നൂറ്റാണ്ടുകളുടെ കീഴ്വഴക്കത്തിന് അന്ത്യം കുറിച്ച തീരുമാനം!
ഒരു നൂറ്റാണ്ടിനുശേഷം വത്തിക്കാന്‍ പുറത്ത് അന്ത്യവിശ്രമം കൊള്ളുന്ന ആദ്യ മാർപാപ്പയായും പോപ് ഫ്രാൻസിസ് മാറും. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ തനിക്ക് അന്ത്യവിശ്രമം ഒരുക്കണമെന്നാണ് പാപ്പ നിർദേശിച്ചത്. വിദേശസന്ദർശനങ്ങൾക്ക് പോകുന്നതിന് മുൻപും തിരിച്ചുവന്ന ശേഷവും മാർപാപ്പ സെന്റ് മേരി മേജർ ബസിലിക്കയില്‍ പ്രാര്ഥിക്കാനെത്തിയിരുന്നു. 1903ൽ കാലം ചെയ്ത ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് ഇതിനുമുൻപ് വത്തിക്കാന്‍ പുറത്തെ അന്ത്യവിശ്രമസ്ഥലം തിരഞ്ഞെടുത്തത്. റോമിലെ സെന്റ് ജോൺ ബസിലിക്കയിലാണ് ലിയോ പാപ്പയെ അടക്കം ചെയ്തത്.
#Popefrancis #Vatican #PopeFrancisDies