വിണ്ണിൽ നിന്ന് ഭൂമിയിലുള്ളവരെ തേടി ഒരു പുഞ്ചിരി വരുന്നു. ഭൂമിക്കു പുറത്തുനിന്ന് വരുന്ന ആ പുഞ്ചിരി കാണാൻ ഭൂമിയിൽ എല്ലാവർക്കും കുറച്ചു സമയമെങ്കിലും അവസരമുണ്ട്. ഈ ആകാശ വിസ്മയം വാനനിരീക്ഷകർക്ക് മാത്രമല്ല എല്ലാവർക്കും വെറും കണ്ണ് കൊണ്ട് കാണാൻ പറ്റും എന്നർത്ഥം, അധികനേരം ഉണ്ടാവില്ല എന്ന് മാത്രം.
ഏപ്രിൽ 25ന് പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ 'സ്മൈലി ഫേസ്' (smiley face) ഗ്രഹ വിന്യാസം ദൃശ്യമാകും. അപൂർവമായ പ്രതിഭാസത്തിന് കാരണം മൂന്നു ആകാശഗോളങ്ങളുടെ പ്രത്യേക രീതിയിൽ അണിനിരക്കുന്നത് കൊണ്ടാണ്. രണ്ടു ഗ്രഹങ്ങളും ഒരു ഉപഗ്രഹവും ചേർന്ന് രൂപപ്പെടുന്ന ട്രിപ്പിൾ കൺജംഗ്ഷനാണ്.
ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളും, ചന്ദ്രനും ചേർന്ന് വരുമ്പോഴാണ് ഭൂമിയിൽ നിന്ന് നോക്കുന്നവർക്ക് ചിരിക്കുന്നതായി അനുഭവപ്പെടുന്നത് എന്നുവച്ചാൽ മെസ്സേജുകളിൽ ഉപയോഗിക്കുന്ന ഇമോജി (emoji) പോലെ തോന്നും. പുഞ്ചിരിക്കുന്ന ഒരു മുഖത്ത് കാണുന്നതുപോലെ കണ്ണുകളുടെ സ്ഥാനത്ത് ശനിയും, ശുക്രനും പിന്നെ പുഞ്ചിരി പ്രകടിപ്പിക്കുന്ന വായുടെ സ്ഥാനത്ത് ചന്ദ്രക്കലയും.'ലിറിഡ്'(Lyrid) ഉൾക്കാവർഷം ഉച്ചസ്ഥായിയിൽ എത്തിയതിന് തൊട്ടു പിന്നാലെയാണ് ഈ അപൂർവ്വ പ്രതിഭാസം.
#emoji #smileyface