![]() |
Huge hole on Mars |
ചൊവ്വായിൽ നിന്നുള്ള പലതരം ചിത്രങ്ങൾ ലോകം കുറെ വർഷങ്ങളായി കണ്ടിട്ടുണ്ട്. അതിന് കാരണം നാസയുടെ നിരവധി പരിവേഷണ പേടകങ്ങൾ അവിടെ ഇറങ്ങിയിട്ടുണ്ട്. ഇറങ്ങിയിട്ടുള്ള പരിവേഷണ പേടകങ്ങൾ പലതും സഞ്ചരിക്കുന്നവയാണ് അങ്ങനെ പകർത്തുന്ന ചൊവ്വയുടെ ഉപരിതലത്തിന്റെയും ആകാശത്തിന്റെയും രാത്രി കാഴ്ചകളുടെയും മനോഹര ദൃശ്യങ്ങൾ ലോകം കണ്ടിട്ടുള്ളതാണ്, അതിൽ തന്നെ ചില ചിത്രങ്ങൾ ആദ്യം ദുരൂഹമാണ് എന്ന് തോന്നുമെങ്കിലും (ചിലർക്ക്) അത് മറ്റ് ചില സാഹചര്യങ്ങൾ കൊണ്ടാവാം അങ്ങനെ തോന്നിയതെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്യാറുണ്ട്. പക്ഷേ നാസ കഴിഞ്ഞ ദിവസങ്ങളിൽ ചൊവ്വായിലെ ഒരു വലിയ 'ദ്വാര'ത്തിന്റെ ചിത്രം പുറത്തുവിട്ടു, ദുരൂഹമായത്.
328 അടി വ്യാസമുള്ള ചൊവ്വായിൽ (Mars) കണ്ടെത്തിയ ദ്വാരത്തിന്റെ ചിത്രമാണ് നാസ (NASA) പുറത്തുവിട്ടത്. ചിത്രം പകർത്തിയിട്ട് കുറച്ചു വർഷങ്ങളായി. ജീവൻ നിലനിൽക്കാൻ ഇടയുള്ള ചൊവ്വായുടെ ഉപരിതലത്തിനടിയിലേക്കുള്ള ഗുഹയിലേക്കുള്ള പാതയാണ് ഈ ദ്വാരം എന്ന അനുമാനവും ഉണ്ട്.
2017 ൽ മാർസ് റെക്കനൈസൻസ് ഓർബിറ്റർ(Mars Reconnaissance Orbiter) എന്ന നാസ പേടകം പകർത്തിയ ചിത്രമാണ് 'അസ്ട്രോണമി പിക്ചർ ഓഫ് ദ ഡേയിൽ' എന്ന പ്രസിദ്ധീകരണം വഴി പുറത്തുവിട്ടത്. ഈ നിഗൂഢമായ ഗുഹയെ കുറിച്ച് ഗവേഷകർ ചൊവ്വായുടെ ഉപരിതലത്തിലെ പ്രതികൂല സാഹചര്യം നിമിത്തം ജീവൻ നിലനിൽക്കാൻ തക്ക സാഹചര്യങ്ങൾ ഇത്തരം ഗുഹകളിൽ ഉണ്ടാകാമെന്ന് കരുതുന്നു. ചൊവ്വായുടെ മുകൾഭാഗത്തെ അതായത് ഉപരിതലത്തിലെ കാലാവസ്ഥ സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ അവിടെ ജീവൻ ഉണ്ടെങ്കിൽ അതിന് നിലനിൽക്കാനുള്ള സാധ്യത വിരളമാണ് അക്കാരണത്താൽ ആണ് ചൊവ്വയുടെ മണ്ണിന് അടിയിലുള്ള സാധ്യത പരിശോധിക്കുന്നത്.
നാസയുടെ കണ്ടത്തിൽ പ്രകാരം 1000 ഇത്തരം ദ്വാരങ്ങൾ ചൊവ്വായുടെ ഉപരിതലത്തിൽ ഉണ്ടെന്നാണ്. ചൊവ്വായുടെ ഉപരിതത്തിന് അടിയിലുള്ള ഗുഹയിലേക്കുള്ള പാതയാണ് ഈ ദ്വാരങ്ങൾ എന്നാണ് കരുതുന്നത് എന്ന് മാത്രമല്ല ഉൽക്ക വീണു ഉണ്ടായത്, ലാവ പ്രവാഹത്തിലോ ഇവ സൃഷ്ടിക്കപ്പെട്ടു എന്ന് കരുതുന്നു. പുറത്ത് അനുഭവപ്പെടുന്ന പ്രതികൂലമായ കാലാവസ്ഥയിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല ഈ ഗുഹയിൽ കൂടാതെ ജലവും, ഐസും അടക്കമുള്ള ജൈവ സംയുക്തങ്ങളും , ജീവൻ നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങളും വർഷങ്ങളോളം ഇവിടെ സംരക്ഷിക്കപ്പെടുന്നു എന്നും വിശ്വസിക്കുന്നു, തെളിവുകൾ ഇപ്പോഴും അവ്യക്തമാണ് എന്നത് മറ്റൊരു കാര്യം.
ഭാവിയിൽ മനുഷ്യൻ ചൊവ്വായിലേക്ക് പോകുകയും അവിടെയുള്ള മണ്ണിനെക്കുറിച്ച്, പാറകളെ കുറിച്ചും ഒക്കെ നേരിട്ട് പഠിക്കുന്ന ഒരു കാലഘട്ടത്തിൽ ഇപ്പോൾ കണ്ടെത്തിയ ഈ ദ്വാരങ്ങളെക്കുറിച്ചും നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ കഴിയും, അപ്പോൾ മാത്രമേ ഇതിൻറെ ഉള്ളിൽ എന്താണ് എന്നതിനെക്കുറിച്ച് മനുഷ്യകുലത്തിന് ഒരു വ്യക്തത കൈവരിക്കുകയുള്ളൂ. നേരിട്ട് ചെന്ന് പഠനവിധേയമാക്കുന്ന സമയത്ത് ഗുഹകളുടെ ഉൾവശം മനുഷ്യന് അനുകൂലമായ സാഹചര്യമാണെങ്കിൽ, അവിടങ്ങളിൽ വസിക്കുന്നതിന് ഇവയെ ഉപയോഗപ്പെടുത്താൻ ആകും എന്നും ശാസ്ത്രം പ്രതീക്ഷിക്കുന്നു.