ഇന്നത്തെ കാലത്ത് പലരും പല പ്രോഡക്ടുകളും വാങ്ങുന്നതിന് മുൻപ് ആരോടെങ്കിലും വെറുതെയെങ്കിലും ഒന്ന് ചോദിക്കുന്നതിനു പകരം (എല്ലാരെയും ഉദ്ദേശിച്ചല്ല സ്മാർട്ട് ഫോണുകളിൽ ജീവിക്കുന്നവരെയാണ്) റീൽസ് കണ്ട് തീരുമാനിക്കും. ചില പ്രോഡക്ടുകൾ ഒക്കെ വാങ്ങി കഴിയുമ്പോൾ മറ്റുള്ളവർ ചോദിക്കും ഇത് കൊള്ളാമല്ലോ, എവിടെ നിന്ന് വാങ്ങിച്ചു, ആര് പറഞ്ഞു വാങ്ങിച്ചു, എങ്ങനെ അറിഞ്ഞു എന്നൊക്കെ. അപ്പോൾ സമൂഹമാധ്യമത്തിൽ ഇത് സംബന്ധിച്ച ഒരു പ്രോഡക്റ്റ് റിവ്യൂ കണ്ടു നല്ല അവതരണം ഒക്കെയായിരുന്നു വളരെ സിമ്പിൾ ആയിട്ട് അതിലെ അവതാരകൻ പറഞ്ഞു കേട്ടപ്പോൾ വിശ്വാസം തോന്നിച്ചു അങ്ങനെ തന്നെ. എന്നാൽ ചിലർ പറയും നിന്നെ ആരാണ്ടോ ശരിക്ക് കളിപ്പിച്ചു. അത് അങ്ങേയറ്റം ഉടായിപ്പ് ആയിരുന്നെന്ന്. പലർക്കും ഇങ്ങനെ പണി കിട്ടിയിട്ടുണ്ടാവും, സാധനം വാങ്ങി കഴിയുമ്പോൾ പൈസ പോയത് മിച്ചം!
ഇൻസ്റ്റാഗ്രാം റീൽസിൻ്റ് (Instagram reels) വരവോടെയാണ് പല ഓൺലൈൻ ഉൽപ്പന്നങ്ങളും കൂടുതൽ ജനപ്രിയമായത്, അതുകൊണ്ട് ആൾക്കാർ വ്യാപകമായി സാധനങ്ങൾ, അത് എന്തുതന്നെയാണെങ്കിലും വാങ്ങിക്കൂട്ടാൻ തുടങ്ങുകയും ചെയ്തു, അതിന് പ്രായ, ദേശഭേദം ഒന്നുമില്ല. സമൂഹമാധ്യമങ്ങളിലുള്ള പ്രോഡക്റ്റ് റിവ്യൂകൾ മുൻപും ഉണ്ടായിരുന്നുവെങ്കിലും ഇൻസ്റ്റാഗ്രാം റീൽസിൻ്റ് വരവോടെയാണ് അത് കൂടുതൽ പ്രചാരം നേടിയത് എന്ന് പറയാം. ഫേസ്ബുക്കിലും, യൂട്യൂബിലും അതിനെയൊക്കെ മുൻപ് തന്നെ ധാരാളം ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അതിനെക്കാളും കുറച്ചുകൂടെ മാറ്റം വന്നത് ഇൻസ്റ്റാഗ്രാമിന്റെ ചെറിയ വീഡിയോ വരവോടെയാണ്. പക്ഷേ ഇപ്പോഴും YouTube തന്നെയാണ് ഉൽപ്പന്നങ്ങളുടെ വിശദമായ വീഡിയോ കൂടുതലും വരുന്നത്, അത് വിശദമായിട്ട് പറയേണ്ട പല ഉല്പന്നങ്ങളുടെയും കാര്യത്തിൽ ആകുമ്പോൾ അങ്ങനെ വേണ്ടി വരുമല്ലോ. ഒരു റിൽസിൽ ഒരു പ്രോഡക്റ്റ് പ്രൊമോട്ട് ചെയ്യുന്നവരെ ഇൻഫ്ലുവൻമാർ (influencer) എന്ന് അറിയപ്പെടാനും തുടങ്ങി. അവർക്ക് നല്ലൊരു വരുമാനമായി തീരുകയും ചെയ്തു ഈ പരിപാടി. മിക്ക പ്രോഡക്ടുകൾക്കും അനാവശ്യമായ പൊക്കിപ്പറച്ചിലുകൾ വഴി, വിൽപ്പന കൂടി അതുവഴി പ്രസ്തുത ഇൻഫ്ലുവൻസർമാർ വരുമാനവും വർദ്ധിപ്പിച്ചു. പ്രോഡക്റ്റ് നല്ലതോ ചീത്തയോ എന്നത് ആരും ശ്രദ്ധിച്ചില്ല പക്ഷേ ഇതിലെ അനാവശ്യ പുകഴ്ത്തലുകൾ തുറന്നു കാട്ടാനാണ് ഇതിന് നേർവിപരീതമായ ഡിഇൻഫ്ലുവൻസിംഗ് രംഗപ്രവേശനം ചെയ്തത്.
Deinfluencing എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് Influencing എന്നതിൽ ഒരു ഉൽപ്പന്നത്തെക്കുറിച്ച് അല്ലെങ്കിൽ സേവനത്തെക്കുറിച്ച് പണം വാങ്ങിയതിനു ശേഷം ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പ്രത്യേകിച്ച് നെഗറ്റീവുകൾ ഒഴിവാക്കി പ്രമോട്ട് ചെയ്യുന്ന പരിപാടിയുടെ കൊള്ളരുതായ്മകൾ തുറന്നു കാട്ടുന്നതാണ് ഡീഇൻഫ്ലുവെൻസിങ്ങിൻ്റെ പണി. കുറച്ചുകൂടി ലളിതമായിട്ട് പറഞ്ഞാൽ ഇൻഫ്ലുവെൻസെസ് പല്ലുതേക്കുന്ന ബ്രഷ് മുതൽ, വിലകൂടിയ തുണിത്തരങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളും, എന്തിനേറെ ഒരിക്കൽപോലും കേട്ടിട്ടില്ലാത്ത ഭക്ഷണസാധനങ്ങളോ, ചിലതരം ചികിത്സാരീതികളുടെ കാര്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് അവ സാധനം ആയാലും സേവനമായാലും ഉപഭോക്താക്കൾക്ക് വാങ്ങാൻ പ്രേരണ ചെലുത്തുമ്പോൾ അവ എന്തുകൊണ്ട് പാടില്ല എന്ന് വിളിച്ചു പറയുന്നതാണ് 'ഡിഇൻഫ്ലുവൻസിംഗ്'.
അല്പസ്വല്പം വ്യാപാര കാര്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുന്നവരും, വാർത്തയും വിശേഷങ്ങൾ സ്ഥിരമായി ശ്രദ്ധിക്കുന്നവർ പോലും കേട്ടിട്ടില്ലാത്ത ലോക്കൽ കമ്പനികൾ മുതൽ, ബഹുരാഷ്ട്ര കമ്പനികൾ വരെ ലക്ഷക്കണക്കിന് പണം നൽകിയാണ് സമൂഹമാധ്യമ ഇൻഫ്ലുവൻസെർമാര് ഉപയോഗിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്നത്. ഇതിൻറെ ഫലം വന്നു കൂടുന്നത് വാങ്ങുന്നവന്റെ തലയിലും. അടുത്ത പരിചയമുള്ള ഒരു വ്യക്തി പറയുന്നതിനേക്കാൾ വിശ്വാസത്തിൽ റിൽസ് കണ്ട് അതിൽ കാണുന്നതും കേൾക്കുന്നതും എല്ലാം അപ്പാടെ വിശ്വസിക്കും, ശേഷം കണ്ണും പൂട്ടി ആ കണ്ടത് എന്താണോ അതങ്ങ് മേടിക്കും. മേടിച്ചു കഴിയുമ്പോഴാണ് അറിയുന്നത് റിൽസിൽ പറയുന്ന മാതിരിയുള്ള ഒരു ഗുണവും പ്രസ്തുത പ്രോഡക്റ്റിന് ഉണ്ടാവണമെന്നില്ല. ഇതോടെ പറ്റിക്കപ്പെട്ടു എന്ന് തോന്നുന്ന ചിലർ സോഷ്യൽ മീഡിയ വഴി ഇൻഫ്ലുവൻസറെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവും.
രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ ഇങ്ങനെ പണി കിട്ടിയ ഒരാളാണ് 'ഡീഇൻഫ്ലുവെൻസിങ്' എന്ന വിപരീത പ്രമോട്ടിംഗ് പരിപാടി തുടക്കം കുറിച്ചത്. ഇൻസ്റ്റാഗ്രാം റീൽ കണ്ടതിനുശേഷം മുടി ചുരുട്ടാനുള്ള ഉൽപ്പന്നം വാങ്ങി പറ്റിക്കപ്പെട്ട 'ഡയാന വിബി ' എന്ന പെൺകുട്ടിയാണ് ഡിഇൻഷുവൻസിംഗ് എന്ന ട്രെൻഡിന് ആരംഭം കുറിക്കുകയും പിന്നാലെ ഡയാന തന്നെ ഇതേ വിഷയത്തെക്കുറിച്ച് tiktok വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡയാന സ്ഥിരമായി ഇത്തരം വീഡിയോകൾ ചെയ്യാൻ തുടങ്ങിയതോടെ ഡിഇൻഫ്ലുവൻസിംഗ് ട്രെൻഡിങ് ആയി മാറുകയും, ഇത്തരം വീഡിയോകളുടെ പ്രചാരം കണ്ടു ഡയാനയുടെ പാത പിന്തുടർന്ന് ഇൻഫ്ലുവെൻസിംഗ് വീഡിയോ ചെയ്ത പണം പറ്റിയിരുന്ന പലരും അതിന്റെ നേർവിപരീതമായ ഡിഇൻഫ്ലുവെൻസിംഗ് വീഡിയോ ചെയ്യാൻ തുടങ്ങി എന്നതാണ് രസകരമായ കാര്യം.
ഒരു ഉൽപ്പന്നത്തെ ഇൻഫ്ലുവെൻസിംഗ് വഴി എങ്ങനെ പ്രചാരം ചെയ്യപ്പെടുന്നുവോ അതേ മതിരി ഡിഇൻഫ്ലുവൻസർ പ്രോഡക്ടുകളെ ഡിഗ്രേഡ് ചെയ്യപ്പെടുന്ന സാധ്യത തള്ളിക്കളയാൻ ആവില്ല അതായത് ആദ്യം ചെയ്യുന്നതിന്റെ വിപരീത രീതിയിലുള്ള പണി. അതേസമയം ഇൻഫ്ലുവൻസർമാർ നല്ല കാര്യങ്ങൾ മാത്രം പൊക്കി പറയുമ്പോൾ ഡിഇൻഫ്ലുവൻസിംഗ് മൂലം ഉൽപ്പന്നത്തിന്റെ എല്ലാ നെഗറ്റീവ് വശങ്ങൾ മാത്രമാണ് 'പ്രചരിപ്പിക്കുന്നത്' എന്ന വിമർശനവും ഒരു സൈഡിൽ നിന്ന് ഉണ്ട് താനും.
ഡീഇൻഫ്ലുവെൻസേഴ്സ് നൽകുന്ന മുന്നറിയിപ്പ് എന്താണെന്ന് വെച്ചാൽ ഒരാളുടെ ഷോപ്പിങ്ങിനുള്ള മാനസികാവസ്ഥയെ ഒരു സമൂഹമാധ്യമ വീഡിയോയിലൂടെ മറ്റൊരാൾ പണം വാങ്ങിയതിനു ശേഷം നൽകുന്ന അഭിപ്രായങ്ങൾക്ക് അനുസരിച്ചോ, നിർദ്ദേശത്തിന് അനുസരിച്ചു, സമ്മർദ്ദ ഫലമായോ ഒതുങ്ങി പോകരുത് എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് നിങ്ങൾ ഒരു ഉൽപ്പന്നം കണ്ടു, കേട്ടു, പരിശോധിച്ചതിനുശേഷം നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ആ ഉൽപ്പന്നമോ സേവനമോ വാങ്ങുക എന്ന അർത്ഥവും വരും. ഒരു കാര്യം കൂടി ഡിഇൻഫ്ലുവൻസിംഗ് ട്രെൻഡിങ് മൂലം ഇൻഫ്ലുവൻസറിന് പ്രചാരം കുറയുമെന്നോ, പൂട്ടിപ്പോകും തുടങ്ങിയവയൊന്നും തൽക്കാലം പ്രതീക്ഷിക്കുകയും വേണ്ട.
#Instagram #Instagramreels #Trend