ഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവൻറെ സാന്നിധ്യം ഉണ്ടോ എന്ന് ഗവേഷകർ കാലങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, ചില ഗ്രഹങ്ങൾ ഒക്കെ അതിന് അനുയോജ്യമായ സാഹചര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും എവിടെയും ഇപ്പോഴും അതിനെ വ്യക്തമായിട്ട് ഒരു തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ ആ കൂട്ടത്തിലേക്ക് ഉൾപ്പെടുത്താവുന്ന വിധം മറ്റൊരു കണ്ടത്തൽ കൂടിയാണ് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരിക്കുന്നത്, ജീവൻറെ നിലനിൽപ്പിന് ആവശ്യമായ കണികകൾ കണ്ടെത്തി എന്നാണ് പറയുന്നത്. ജൈവ പ്രക്രിയയിലൂടെ ഭൂമിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യമാണ് വിദൂര ഗ്രഹത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
കെ2-18ബി (K2-18b) എന്ന് പേരിട്ടിരിക്കുന്ന ഈ വിദൂര ഗ്രഹത്തിൽ ഭൂമിയിൽ ജൈവ പ്രക്രിയയിലൂടെ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളായ ഡൈമെഥൈല്‍ സള്‍ഫൈഡ് (DMS), ഡൈമെഥൈല്‍ ഡൈസള്‍ഫൈഡ്(DMDS) എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞത്.'ജീവനുള്ള അന്യഗ്രഹ ലോകത്തിൻറെ ആദ്യ സൂചനകൾ ആണിത്' എന്ന് പഠനം നടത്തിയ കേംബ്രിഡ്ജ് സർവകലാശാലയിലെ അസ്ട്രോബയോളജിസ്റ്റ് 'അസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ' പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജീവൻറെ സാന്നിധ്യത്തിന് ആവശ്യമായ വാതകങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇത് പൂർണതോതിൽ സ്ഥിരീകരിക്കണമെങ്കിൽ ഇനിയും കൂടുതൽ പഠനങ്ങൾ വേണ്ടിവരും, ജെയിംസ് വെബ്ബ് ടെലസ്കോപ്പ് ഉപയോഗിച്ചാണ് നിലവിൽ ഇങ്ങനെ ഒരു നിഗമനത്തിലേക്ക് എത്തിയതെന്ന് ഗവേഷണ പ്രബന്ധത്തിന് രൂപം നൽകിയതിൽ ഒരാളായ നിക്കു മധുസൂദനൻ പറയുന്നു.വിദൂര ഗ്രഹത്തിൽ കണ്ടെത്തിയ വാതകങ്ങൾ ഭൂമിയിൽ ആൽഗകൾ പോലുള്ള സൂക്ഷ്മജീവികൾ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്, അതാണ് ഇവിടുത്തെ സംശയത്തിന് കാരണം. അങ്ങനെ ഒരു വാതകം ഉണ്ടാകണമെങ്കിൽ അവിടെ ജീവൻറെ സാന്നിധ്യം സൂക്ഷ്മജീവികളുടെ രൂപത്തിൽ എങ്കിലും ഉണ്ടാകുമോ എന്നതിൽ ഇപ്പോഴും ഗവേഷകർക്ക് ഒരു ഉറപ്പും ഇല്ല. എന്നാൽ സൂക്ഷ്മജീവികളുടെ സാന്നിധ്യം തള്ളിക്കളയാനും ആകില്ല അതിന് കാരണം മേൽപ്പറഞ്ഞ വാതകങ്ങൾ തന്നെ?.
124 പ്രകാശവർഷങ്ങൾക്ക് (1126 ട്രില്യൻ കിലോമീറ്റർ. Trillion kilometre) അകലെ 'ലിയോ നക്ഷത്ര' സമൂഹത്തിലാണ് കെ2-18ബി എന്ന ഗ്രഹം നിൽക്കുന്നത്, അതായത് ഭൂമിയിൽ നിന്ന് മനുഷ്യനെ ഊഹിക്കാവുന്നതിലും അപ്പുറം അകലം. ഭൂമി ചുറ്റുന്ന സൂര്യനേക്കാൾ ചെറുതും, പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രത്തെയാണ് k2-18b ഭ്രമണം ചെയ്യുന്നത്, കൂടാതെ ഇതേ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന മറ്റൊരു ഗ്രഹത്തെയും കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.
കെപ്ലർ ബഹിരാകാശ ദൂരദർശനിയാണ് 2015 കെ2-18ബി യേ ആദ്യമായി കണ്ടെത്തുന്നത്. ഭൂമിയുടെ 8.6 മടങ്ങ് ഭാരം ഉള്ളതും,2.6 മടങ്ങ് ഏകദേശം വ്യാസം ഉള്ളതുമായ ഗ്രഹമാണ് ഇത്. ഇത് ചുറ്റി കൊണ്ടിരിക്കുന്നത് ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് കെ2-18ബി ചുറ്റി കൊണ്ടിരിക്കുന്നത് എന്ന് മാത്രമല്ല ഭൂമിയെ പോലെ ജീവൻ നിലനിൽക്കാൻ അനുകൂലമായ അകലത്തിലുള്ള ഭ്രമണപഥത്തിലും ആണ് ഈ കറക്കം. ഈ കാരണങ്ങളൊക്കെ കൊണ്ടുതന്നെ ഇതിന് സൂപ്പർ എർത്ത്(Super Earth), മിനി നെപ്ട്യൂൺ (Mini Neptune) എന്നൊക്കെ വിളിക്കാറുണ്ട്.