![]() |
പുരാതനകാലത്തെ മൺപാത്രങ്ങൾ |
ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിന് കുഴിയെടുക്കുമ്പോൾ പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ കണ്ടെത്തി. കാസർഗോഡ് ബന്തടുക്ക മാണിമൂലയിലാണ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുമ്പോൾ മൺപാത്രങ്ങളും, അസ്ഥികളും അടക്കമുള്ളവ കണ്ടെത്തിയത്. കണ്ടെടുക്കപ്പെട്ടവയിൽ കാലുകൾ ഉള്ള പാത്രങ്ങളും ഉൾപ്പെടുന്നു.
B.C 5 നും AD ഒന്നാം നൂറ്റാണ്ടിനും ഇടയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന 'നോർത്തേൺ ബ്ലോക്ക് പോളിഷ്ഡ്' ഇനത്തിൽപ്പെട്ട മൺപാത്രങ്ങളും, ശിലായുഗ കാലത്ത് ശവസംസ്കാരത്തിന് വേണ്ടി അതായത് മൃതദേഹങ്ങൾ കുഴിച്ചിടാൻ വേണ്ടി ഉപയോഗിച്ചതെന്ന് കരുതുന്ന ഭീമൻ നന്നങ്ങാടിയുടെ അടപ്പും, നാല് കാലുള്ള അഞ്ചു പാത്രങ്ങളും, കുറച്ച് അസ്ഥികളും ആണ് കണ്ടെത്തിയത്. കണ്ടെത്തി ഇരുമ്പ് കത്തിയും ഉൾപ്പെടുന്നു. കണ്ടെത്തിയ എല്ലാം തന്നെ വ്യത്യസ്ത രൂപവും, വലുപ്പവും ഉള്ളവയാണ്. മൊത്തം 15 ഓളം പാത്രങ്ങൾ കിട്ടി.
കുട്ടയുടെ വലുപ്പത്തിലുള്ള ലോഹപാത്രത്തിൽ കഷ്ണങ്ങളായ നിലയിൽ അസ്ഥികളും ലഭിച്ചു. ഒരു മീറ്ററോളം ആഴത്തിൽ കുഴിച്ചപ്പോഴാണ് ഇവയെല്ലാം കണ്ടെടുത്തത്. ഇത്രയേറെ അത്തിക്കഷണങ്ങൾ ഒരുമിച്ച് ലഭിക്കുന്നത് അപൂർവമാണെന്ന് സ്ഥലം സന്ദർശിച്ച ചരിത്രകാരൻ ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു.
അതേസമയം മൺപാത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പടിഞ്ഞാറ് ഭാഗത്ത് അല്പം മുകളിൽ ഏകദേശം 50 മീറ്ററോളം അകലെ ചരിത്രാതീതകാലത്തെ കല്ല് തുറന്നു ഉണ്ടാക്കിയ 'കൽപ്പത്തായം' ഉണ്ടുതാനും. ഇത് നിർമ്മിച്ചിരിക്കുന്നത് വലിയ ചെങ്കൽ പാറ തുരന്ന് ഭൂമിക്ക് അടിയിലാണ് ഇതിൻറെ നിർമ്മാണം. അര മീറ്ററോളം വ്യാസമുള്ള വൃത്താകൃതിയിലുള്ള പ്രവേശന ദ്വാരവും, കൂടാതെ അകത്ത് നടുക്ക് ഒരാൾക്ക് നിവർന്ന് നിൽക്കാനുള്ള തലസൗകര്യവും ഇതിൽ ഉണ്ട്. കൽപ്പത്തായത്തിന്റെ വടക്കുഭാഗത്തേക്ക് തുറക്കുന്ന വാതിൽ ചെങ്കൽപാറയുടെ പാർശ്വഭാഗത്ത് ഉണ്ട്. ചെറിയ ജനലിന്റെ വിസ്താരം മാത്രമേ ഉള്ളെങ്കിലും വാതിലിന്റെ കട്ടിളയുടെ മുൻഭാഗത്ത് ചിത്രപ്പണികൾ ഒക്കെ ഉണ്ട്.
ഭൂമിശാസ്ത്ര പരമായി നോക്കിയാൽ സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശമാണിത്. അര കിലോമീറ്റർ കിഴക്ക് മാറിയാൽ കർണാടകയുടെ സംരക്ഷിത വനപ്രദേശമാണ്. മൺപാത്രങ്ങൾ ലഭിച്ച പ്രദേശം മുൻപ് കാടു പിടിച്ച നിലയിലായിരുന്നു, ഏകദേശം 60 കൊല്ലങ്ങൾക്ക് മുമ്പാണ് കാട് വെട്ടിതെളിച്ച് ഇവിടേക്ക് താമസം ആരംഭിക്കുന്നത്. അതുകൊണ്ട് ആദിമ മനുഷ്യർ ഉപയോഗിച്ചിരുന്നതാണ് ഇപ്പോൾ ലഭിച്ച വസ്തുക്കൾ എന്ന് കരുതാൻ കാരണം.
#kasargod #archaeology