![]() |
വലിച്ചു നീട്ടാവുന്ന ബാറ്ററി |
ഈ ചിത്രം കണ്ടാൽ എന്തു തോന്നും, പല്ലുതേക്കുന്ന പേസ്റ്റ് അല്ലേ!. എന്നാൽ സംഗതി പല്ലു തേയ്ക്കാൻ പറ്റില്ല കാരണം ഇതൊരു ബാറ്ററിയാണ്. വൈദ്യുതി സംഭരിച്ചു വച്ചിരിക്കുന്ന ബാറ്ററി. ടൂത്ത്പേസ്റ്റ് പോലെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാവുന്ന ബാറ്ററി ആണ് ഇത്. ഇതിൻറെ പ്രാഥമിക രൂപമാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. വലിച്ചു നീട്ടാവുന്ന വിധത്തിലുള്ള ബാറ്ററിക്ക് വേണ്ടിയുള്ള ഗവേഷണം നേരത്തെ തന്നെ തുടങ്ങിയിരുന്നു, വികസിപ്പിച്ചെടുത്തത് അതിൽ നിന്ന് വിഭിന്നമായി ഏത് രൂപത്തിലേക്കും മാറ്റാവുന്ന വിധമുള്ള ബാറ്ററി.
ത്രീഡി പ്രിൻറർ (3D printer) ഉപയോഗിച്ച് തൂത്ത് പേസ്റ്റ് പോലെയുള്ള ബാറ്ററി (battery) ഇഷ്ടമുള്ള രൂപത്തിലേക്ക് ഉപഭോക്താവിന് മാറ്റിയെടുക്കാൻ സാധിക്കും. സ്വീഡനിൽ (Sweden) നിന്നുള്ള ഗവേഷകർ വികസിപ്പിച്ചെടുത്ത പ്രോട്ടോ ടൈപ്പ് ബാറ്ററി ബാറ്ററി 500 ലേറെ തവണ ചാർജ് ചെയ്തും, ഡിസ്ചാർജ് ചെയ്തു നോക്കിയിരുന്നു അതിനുശേഷം പ്രവർത്തനം മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നതായി ഗവേഷകർ.
Also read50 വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററി
എത്ര വേണമെങ്കിലും വലിച്ചു നീട്ടിയാലും ഇത് പ്രവർത്തിക്കും.ലിങ്കോപ്പിംഗ് (Linköping University) സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് ദ്രാവകം അടങ്ങിയിട്ടുള്ള ഈ ബാറ്ററി വികസിപ്പിച്ചെടുത്തത്. ചാലകസ്വഭാവമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള കൊണ്ടു നിർമ്മിച്ച ഈ ബാറ്ററി ദ്രവ സ്വഭാവമുള്ള ഇലക്ട്രോഡുകൾ കാരണമാണ് രൂപവത്യാസം വരുത്താൻ സാധിക്കുന്നത്.
വ്യാവസായിക ആവശ്യത്തിന് നിലവിൽ ഈ ബാറ്ററി ഉപയോഗിക്കാൻ കഴിയില്ല, കാരണം 0.9 വോൾട്ട് (volts) ചാർജ് മാത്രമേ നിലവിൽ ഈ ബാറ്ററിക്ക് ഉല്പാദിപ്പിക്കാൻ കഴിയുന്നത്. അതായത് ഒരു സാധാരണ കാർ ബാറ്ററിയിൽ സംഭരിക്കാൻ കഴിയുന്ന വൈദ്യുതിയുടെ എട്ടു ശതമാനം മാത്രം. എന്നാൽ സാധാരണ ലോഹ ഭാഗങ്ങൾ ഉപയോഗിച്ച് ഇതിൻറെ ശേഷി പിന്നീട് വർദ്ധിപ്പിക്കാൻ കഴിയുമെന്നും, അടുത്ത തലമുറയിലെ മെഡിക്കൽ ഉപകരണങ്ങളിലും, റോബോട്ടുകളിലും, ഗാഡ്ജെറ്റുകളിലും അടക്കം വലിയ മാറ്റങ്ങൾ വരുത്താൻ ഈ ബാറ്ററിക്ക് സാധിക്കുമെന്ന് 'സയൻസ് ജേണലിൽ' പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ ഇതിനെ പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായ ഐമാന് റഹ്മാനുദീന് പറഞ്ഞു.
#sciencejournal #electricbattery