വൈദ്യുതിയെ കയ്യിൽ കൊണ്ട് നടക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത് മനുഷ്യന് വലിയൊരു ആശ്വാസമായിരുന്നു. അതുവരെ വിളക്കുകളും, റാന്തലുകളും, മെഴുകുതിരികളും, എന്തിന് നമ്മുടെ നാട്ടിൻപുറത്ത് ഉണ്ടായിരുന്ന ചൂട്ടുകറ്റുകളും വരെ . ഇതിനൊക്കെ തീ കത്തിച്ചാണ് മനുഷ്യൻ വെളിച്ചം കണ്ടിരുന്നത്. എന്നാൽ പാർട്ടികളുടെ കണ്ടുപിടിത്തത്തോടെ അത് വൈദ്യുതിയെ ചെറിയ സെല്ലുകളിലാക്കി കൊണ്ടുനടക്കാമെന്ന് ഘട്ടമെത്തി. പക്ഷേ അപ്പോഴും പ്രശ്നമുണ്ടായിരുന്നു ആയുസ്സാണ് വില്ലൻ. കാലങ്ങൾ കഴിഞ്ഞപ്പോൾ മാറ്റങ്ങൾ വന്നു ദീർഘനേരം ചാർജ് നിൽക്കുന്നവയായി. ബാറ്ററികളുടെ ചാർജ് നിൽക്കുന്ന കണ്ടുപിടിത്തത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുന്നത് മൊബൈൽ ഫോണുകളുടെ വരവോടെയാണ്. ആദ്യം ലാപ്ടോപ് കമ്പ്യൂട്ടറുകൾ, പിന്നീട് മൊബൈൽ ഫോണിലേക്ക് അങ്ങനെ എല്ലാറ്റിലും ബാറ്ററിയുടെ ആവശ്യം വന്നു, ടോർച്ചിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ വന്നതോടെ ബാറ്ററികൾക്ക് മറ്റൊരു ആവശ്യവുമായി, അപ്പോഴും പ്രശ്നം ചാർജ് തീർക്കുന്ന നേരം നിലനിർത്തുക തന്നെയാണ്.
BV100 എന്നത് ദീർഘകാലം ആയുസ്സുള്ള ബാറ്ററിയാണ്. ദീർഘകാലം ആയുസ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒറ്റ ചാർജ് ചെയ്തു കഴിഞ്ഞാൽ ദശാബ്ദങ്ങളോളം പിന്നീട് ചാർജ് ചെയ്യേണ്ടി വരില്ല എന്നർത്ഥം.ബീവി100 സാധാരണ ബാറ്ററി അല്ല, പകരം അതൊരു ആണവ (Nuclear battery) ബാറ്ററിയാണ്. ഒരു ചൈനീസ് കമ്പനിയുടേതാണ് ഈ പുത്തൻ, ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഈ ആശയം. ബീറ്റവോൾട്ട്(Betavolt) കമ്പനിയാണ് വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ന്യൂക്ലിയർ എനർജി ഉപയോഗിക്കുന്നതുകൊണ്ട് ഇപ്പോൾ നിർമ്മിച്ചിട്ടുള്ള ഈ ബാറ്ററിക്ക് വലിപ്പം തീരെ ചെറുതാണ്, ഒരു നാണയത്തിന്റെ വലിപ്പം. ഒരുതവണ ചാർജ് ചെയ്താൽ പിന്നീട് 50 കൊല്ലത്തേക്ക് വീണ്ടും ചാർജ് ചെയ്യേണ്ട ആവശ്യമില്ലാത്ത ഈ ബാറ്ററി പ്രവർത്തിക്കുന്നത് റേഡിയോ ആക്ടീവ് ഐസോട്ടോപ്പായ നിക്കൽ-63 ആണ്.
ന്യൂക്ലിയർ സെല്ലിന്റെ ഉൽപാദനം വൻതോതിൽ തുടങ്ങിയിട്ടുണ്ട് പക്ഷേ ക്യാമറകൾക്കോ, മൊബൈൽ മൊബൈൽ ഫോണുകൾ അടക്കമുള്ളവയ്ക്ക് ആവശ്യമായ ഊർജ്ജം നിലവിൽ ഈ ബാറ്ററിക്ക് നൽകാനാവില്ല പകരം മെഡിക്കൽ, എയ്റോസ്പേസ് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. 3 വോൾട്ടിൽ 100 മൈക്രോവാട്ട് ഊർജ്ജമാണ് BV100 നൽകുന്നത്, അതേസമയം ഈ വർഷ അവസാനത്തോടെ 1 വാട്ട് ശേഷിയുള്ള ബാറ്ററി വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി വിവരം ഉണ്ട്.1 വാട്ട് ശേഷിയുള്ള ബാറ്ററി കൺസ്യൂമർ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും അതായത് ഹെലിക്യാമുകൾ അടക്കമുള്ളവയ്ക്ക്.
ബിവി100 ബാറ്ററിയുടെ രണ്ട് പ്രധാന ഭാഗങ്ങളാണ് റേഡിയോ ആക്ടീവ് എമിറ്ററും സെമികണ്ടക്ടർ അബ്സോർബറും ഈ ഘടന കാരണം ഉയർന്ന ഊർജ്ജം ആവശ്യമുള്ള ഉപകരണങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ബാറ്ററികളെപ്പലെ ഈ ന്യൂക്ലിയർ ബാറ്ററി ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് കാരണം. വളരെ കുറഞ്ഞ ഊർജ്ജം ആവശ്യമുള്ള ഉപകരണങ്ങൾക്ക് ഒരു നൂറ്റാണ്ട് വരെ ഊർജ്ജം നൽകാൻ ഈ ബാറ്ററിക്ക് കഴിയും, അതായത് ഹൃദയമിടിപ്പിന് പ്രശ്നം ഉള്ളവർക്ക് ഉപയോഗിക്കുന്ന പേസ്മേക്കറുകൾ, ബഹിരാകാശ ദൗത്യങ്ങളിലെ റോവറുകൾ, കടലിൽ സ്ഥാപിക്കുന്ന സെൻസറുകൾ അടക്കം ഉള്ളവയ്ക്ക് ആണവ ബാറ്ററി ഉപയോഗിക്കാൻ സാധിക്കും.
ലോകവ്യാപകമായി നിലവിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ (lithium-iron battery) ബാറ്ററികളെക്കാൾ പത്തിരട്ടി ഊർജ്ജസാന്ദ്രതയാണ് ബീവി100 ന്. പരിസ്ഥിതി സൗഹാർദമായ ആണവ ബാറ്ററിക്ക് -60 ഡിഗ്രി സെൽഷ്യസ് മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയെ അതിജീവിക്കാനും കഴിയും. ആണോ ഊർജ് ബാറ്ററി പരിസ്ഥിതി സൗഹാർദ്ദം എന്ന് പറയാൻ കാരണം ഇതിൽ ഉപയോഗിച്ചിരിക്കുന്ന നിക്കൽ-63 കാലക്രമേണ ചെമ്പ് ആയി മാറും, ഇത് പരിസ്ഥിതിക്ക് ദോഷം ചെയ്യില്ല. മോഡുലാർ ഘടനയിൽ ഒന്നിലധികം സെല്ലുകൾ കൂട്ടിച്ചേർത്തു വലിയ ബാറ്ററികൾ ഉണ്ടാക്കാൻ കഴിയും എന്നതും, അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലാത്തതും ഈ സാങ്കേതിക വിദ്യയുടെ മേന്മയാണ്.
#nuclearenergy