ചാറ്റുകൾ, കോളുകൾ, ചാനൽ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്കോർഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിക്കുന്നു എന്നാണ് അവകാശവാദം.
WhatsApp ലെ പുതിയ അപ്ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകൾക്ക് മുകളിൽ പ്രത്യക്ഷപ്പെടുന്ന 'ഓൺലൈൻ' ഇൻഡിക്കേറ്ററാണ്. ഗ്രൂപ്പിൽ എത്രപേർ ഓൺലൈനിലുണ്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.
'നോട്ടിഫൈ ഫോർ' എന്നൊരു സെറ്റിങ്സ് ഓപ്ഷൻ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ചില നോട്ടിഫിക്കേഷനുകൾ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമായ ഇതിനായി , ഹൈലൈറ്റ്സ് തിരഞ്ഞെടുത്താൽ പ്രത്യേകം നോട്ടിഫിക്കേഷനുകൾക്ക് പ്രാധാന്യം നൽകി കാണിക്കാൻ സാധിക്കും. അതായത് നിങ്ങളെ മെൻഷൻ ചെയ്യുന്ന നോട്ടിഫിക്കേഷനുകൾ, നിങ്ങളുടെ സന്ദേശങ്ങൾക്ക് റിപ്ലൈ ചെയ്യുമ്പോൾ, സേവ്ഡ് കോൺടാക്റ്റിൽ നിന്നുള്ള മെസേജുകൾ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേർതിരിച്ച് പ്രാധാന്യം നൽകാം. അല്ലെങ്കിൽ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.
മറ്റൊന്ന് ഐഫോണിൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് ഇതിനായുള്ള ഓപ്ഷൻ,ചാറ്റ് വിൻഡോയിലെ അറ്റാച്ച്മെന്റ് ഓപ്ഷനിൽ കിട്ടും. അതോടൊപ്പം മെറ്റ ഐഫോൺ ഉപഭോക്താക്കൾക്കായി മറ്റൊരു സൗകര്യവും കൂടി അനുവദിച്ചു.ഐഫോണിൽ ഡിഫോൾട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും ഇനിമുതൽ വാട്സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകൾ വിരലുകൾ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്സാപ്പിൽ ലഭിക്കും.
വാട്സാപ്പിൽ ഗ്രൂപ്പ് ചാറ്റുകളിൽ ഇവന്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതൽ രണ്ട് പേർ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആർഎസ് വിപി ഓപ്ഷനിൽ മേ ബീ എന്നൊരു ഓപ്ഷനും നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാനുള്ള ഓപ്ഷനും വാട്സാപ്പ് കോൾ ലിങ്ക് ഉൾപ്പെടുത്താനുള്ള സൗകര്യവും ഏർപ്പെടുത്തി.
വാട്സ്ആപ്പ് ചാനലിന്റെ ഫീച്ചറിൽ മൂന്ന് പുതിയ അപ്ഡേറ്റുകൾ ആണ് വരുത്തിയിട്ടുള്ളത്. അഡ്മിൻമാർക്ക് ഇനി ചെറിയ വീഡിയോകൾ റെക്കോർഡ് ചെയ്ത് ഫോളോവർമാർക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആർകോഡ് നിർമിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാൻ സാധിക്കും
#WhatsAppchannel #chat #iPhone