പല ആപ്ലിക്കേഷനുകളും വാട്സ്ആപ്പിന് ഭീഷണിയാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ, തേഡ് പാർട്ടി ചാറ്റ് (WhatsApp Third-Party Chat) അഥവാ ഇന്റർഓപ്പറബിലിറ്റി ഫീച്ചർ (Interoperability Feature) യൂറോപ്പിൽ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്.
യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടുമായി (Digital Markets Act - DMA) സഹകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ വഴി, യൂസർമാർക്ക് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലുള്ള അവരുടെ സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, വോയിസ് മെസേജുകൾ, ഡോക്യുമെന്റുകൾ എന്നിവ കൈമാറാൻ കഴിയും. വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.25.33.8-ൽ ഈ ഫീച്ചർ ശ്രദ്ധയിൽപ്പെട്ടതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു. മെറ്റയെ (Meta) 'ഗേറ്റ്കീപ്പർ' (Gatekeeper) ആയി കണക്കാക്കുന്ന DMA-യുടെ ലക്ഷ്യം Messaging App Competition വർദ്ധിപ്പിക്കുക എന്നതാണ്.
യൂസർമാർക്ക് Settings > Account > Third-Party Chats on WhatsApp ടേൺഓൺ ചെയ്ത് ഇത് ഉപയോഗിക്കാം. തേഡ് പാർട്ടി ചാറ്റുകൾ വാട്സ്ആപ്പ് ഇൻബോക്സിൽ തന്നെയോ അല്ലെങ്കിൽ പ്രത്യേക ഇൻബോക്സിലായോ ലഭ്യമാകും. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ (Strict Security Standards), പ്രത്യേകിച്ച് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (End-to-End Encryption), പാലിക്കുന്ന തേഡ് പാർട്ടി ഡെവലപ്പർമാർക്ക് മാത്രമേ ഇതിന്റെ ഭാഗമാകാൻ കഴിയൂ. നിലവിൽ BirdyChat മാത്രമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. അതേസമയം, സ്റ്റാറ്റസ്, സ്റ്റിക്കറുകൾ, ഡിസ്അപ്പിയറിങ് മെസേജസ് പോലുള്ള ഫീച്ചറുകൾ ഈ പുതിയ സംവിധാനത്തിൽ ലഭ്യമല്ല.
