എന്ത് പോസ്റ്റിട്ടാലും അല്ലെങ്കിൽ വീഡിയോ ഇട്ടാലും ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി #ടാഗുകൾ ഇടാൻ അനുവദിച്ചിരുന്ന പരിപാടി ഇൻസ്റ്റാഗ്രാം അവസാനിപ്പിച്ചു.
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഉപയോഗം വളരെ കൂടുതലാണ്. ആ കൂട്ടത്തിൽ ഫേസ്ബുക്ക് കഴിഞ്ഞാൽ പിന്നീട് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതു ഇൻസ്റ്റാഗ്രാം ആയിരിക്കും (facebook & instagram). ചെറുപ്പക്കാർക്കിടയിൽ കൂടുതലും ഫോട്ടോകളും , റീൽസും (photo and reels) പങ്കു വയ്ക്കുന്നതിന് ഇൻസ്റ്റാഗ്രാം ആണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് ആയാലും ഇൻസ്റ്റാഗ്രാം ആയാലും മെറ്റാ യുടെ ഉടമസ്ഥതയിലുള്ളതാണ് എന്നതും മറ്റൊരു കാര്യം.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിവരങ്ങൾക്ക് കണ്ടെന്റുകൾ എന്നാണ് പറയുന്നത്.കണ്ടെൻറ് സെർച്ചിംഗ് സംബന്ധിച്ച് മാറ്റവുമായി ഇൻസ്റ്റഗ്രാം. റീലുകളിലും, പോസ്റ്റുകളിലും (reel and post)അനുവദനീയമായ ഹാഷ്ടാഗുകളുടെ (#) എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. റീൽസിലും ഇൻസ്റ്റഗ്രാം പോസ്റ്റിലും ഉപയോഗിക്കാവുന്ന ഹാഷ്ടാഗുകളുടെ (hashtag) എണ്ണം പരമാവധി 5 ആയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. മുപ്പതോളം ഹാഷ്ടാഗുകൾ വരെ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്ന സ്ഥാനത്തുനിന്ന്, അത് ഇപ്പോൾ അഞ്ചിലേക്ക് ചുരുക്കി.
ഇൻസ്റ്റാഗ്രാമിലെ ഹാഷ്ടാഗ് നിയന്ത്രണങ്ങൾ 2025 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വന്നു. സ്പാം (Spam) തടയുന്നതിനും, കണ്ടന്റ് ക്രിയേറ്റേഴ്സിനെ കൂടുതൽ ഗുണമേന്മയുള്ള #ടാഗുകൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ മാറ്റമെന്ന് ഇൻസ്റ്റാഗ്രാം വ്യക്തമാക്കുന്നു. അനാവശ്യമായി ഹാഷ്ടാഗുകൾ വാരിനിറച്ച് റീച്ച് വർദ്ധിപ്പിക്കുന്ന രീതിക്ക് ഇതോടെ അവസാനമായി.
കൂടുതല്‍പേരും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കൊപ്പം അതുമായി യാതൊരു ബന്ധവുമില്ലാത്ത അനന്തമായ ഹാഷ് ടാഗുകളുടെ ഒരു പട്ടികതന്നെ ഇട്ട് ശീലിച്ചവരാണ്. സ്പാം കണ്ടന്റുകളെ ഇല്ലാതാക്കാനും, കണ്ടന്റിന്റെ സ്വീകാര്യതയെ കൊണ്ട് റീച്ച് കൂട്ടുകയുമാണ് ഈ പുതിയ തീരുമാനത്തിന് പിന്നിലെ കാര്യം.(Instagram content reach)
പൊതുവായ ഹാഷ്ടാഗുകൾ (#tag)ഇനി കണ്ടൻ്റ് ക്രിയേറ്റേഴ്സിനെ സഹായിക്കില്ല. മാത്രമല്ല ഇത്തരം ടാഗുകൾ ചേർക്കുന്നത് പോസ്റ്റിൻ്റെ റീച്ചിനെ ദോഷകരമായി ബാധിക്കുവാനും സാധ്യതയുണ്ട്.പോസ്റ്റിന് റീച്ച് കൂട്ടാൻ അനാവശ്യമായി ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നവർക്ക് ഇത് വെല്ലുവിളിയായേക്കുമെങ്കിലും ഹാഷ്ടാഗുകളുടെ കുറവ് മികച്ച ക്വാളിറ്റിയുള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും ബാധകമാവില്ലെന്നാണ് സൂചന.
ഇന്‍സ്റ്റഗ്രാമില്‍ സെര്‍ച്ചുകള്‍ എളുപ്പമാക്കാനും റിസള്‍ട്ട് പെട്ടെന്ന് ലഭിക്കാനുമാണ് ഹാഷ്ടാഗ് ഉപയോഗിക്കുന്നത്. അതല്ലാതെ പലരും വിശ്വസിക്കുന്നത് പോലെ അവയ്ക്ക് റീച്ച് കൂട്ടുന്നതുമായി യാതൊരു ബന്ധവും ഇല്ല.ഇന്‍സ്റ്റഗ്രാം ത്രെഡ്സിലും ഹാഷ്ടാഗിന് പരിമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പോസ്റ്റിന് ഒരു ഹാഷ് ടാഗ് എന്ന നിലയിലാണ് ത്രെഡിലെ നിയന്ത്രണം.
#reels #explore പോലെയുള്ള ഹാഷ്ടാഗുകള്‍ ഒരു വിധത്തിലും പോസ്റ്റിനെ സപ്പോര്‍ട്ട് ചെയ്യുകയില്ല. അതുകൊണ്ട് ഉപയോഗമില്ലാത്ത ഹാഷ്ടാഗുകള്‍ക്ക് പകരം കണ്ടന്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന ചുരുങ്ങിയ ഹാഷ്ടാഗ് മതിയെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. അതുകൊണ്ട് അപ്ലോഡ് ചെയ്യുന്ന കണ്ടന്റ് അത് ചിത്രമാകാം, വീഡിയോ ആകാം അങ്ങനെ അതുമായി ബന്ധപ്പെട്ട അതിന് യോജിക്കുന്ന #ടാഗുകൾ മാത്രം മതി.
Hashtag
സോഷ്യൽ മീഡിയയിൽ (Facebook, Instagram, X തുടങ്ങിയവ) ഒരു വാക്കിനോ വാചകത്തിനോ തൊട്ടുമുമ്പ് # എന്ന ചിഹ്നം ചേർക്കുന്നതിനെയാണ് ഹാഷ്ടാഗ് (Hashtag) എന്ന് പറയുന്നത്.ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളും ഒരിടത്ത് കാണാൻ ഹാഷ്ടാഗ് സഹായിക്കുന്നു (ഉദാഹരണത്തിന്: #Malayalam, #KeralaTourism).
ലോകത്തോ ഒരു പ്രത്യേക സ്ഥലത്തോ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ട്രെൻഡിങ് ആയ കാര്യങ്ങൾ ഹാഷ്ടാഗുകളിലൂടെ മനസ്സിലാക്കാം. കൂടാതെ നിങ്ങളുടെ പോസ്റ്റുകൾ ഫോളോവേഴ്സ് അല്ലാത്തവരിലേക്കും എത്തിക്കാൻ ഹാഷ്ടാഗുകൾ ഉപകരിക്കും.
വാക്കുകൾക്കിടയിൽ സ്പേസ് (space) ഇടാൻ പാടില്ല. (ഉദാഹരണത്തിന്: #MalayalamNews എന്നത് ശരിയാണ്, #Malayalam News എന്നത് തെറ്റാണ്). അതേസമയം ചിഹ്നങ്ങളും (symbols) ചിഹ്നങ്ങളും (punctuation) ഉപയോഗിക്കാൻ കഴിയില്ല.
