തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സമാധിയായെന്ന് അവകാശപ്പെട്ട് മകന് മറവ് ചെയ്ത ഗോപന് സ്വാമിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. സമാധി സമയവും കര്‍മങ്ങളും അച്ഛന് കുറിച്ച് തന്നതാണെന്ന വിചിത്ര വാദമാണ് ഗോപന് സ്വാമിയുടെ മക്കള്‍ക്ക്.
എന്നാൽ സമാധിയായെന്ന് മക്കൾ വാദിക്കുന്ന ഗോപൻ വർഷങ്ങളായി കിടപ്പുരോഗിയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് മകനായ രാജസേനൻ ഗോപനെ വഴക്ക് പറയുമായിരുന്നുവെന്നും അയൽവാസികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജസേനനെ മോഷണക്കേസിൽ പൊലീസ് മുൻപ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ അർദ്ധരാത്രി ആഭിചാരകർമങ്ങൾ ചെയ്യുമായിരുന്നുവെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസം ഗോപൻ സമാധിയായെന്ന പോസ്റ്ററുകൾ വീടിനടുത്തുളള ക്ഷേത്രത്തിന്റെ മതിലിൽ മക്കൾ പതിപ്പിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതോടെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ മക്കൾ കെട്ടിയ സമാധി സ്ഥലം പൊളിക്കും. മൃതദേഹം കണ്ടെത്തിയാൽ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.
വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന് സ്വാമി. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധി പണിയുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.
ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത്.അച്ഛന് കുറിച്ചു തന്ന സമയവും കര്‍മങ്ങളും നോക്കിയാണ് സമാധി നടത്തിയതെന്ന വിശദീകരണമാണ് മകന് രാജസേനന്. സമാധിയാകുന്നത് മകനല്ലാതെ മറ്റാരും കാണാന്‍ പാടില്ല. മരിച്ച വിവരം സമാധിക്ക് ശേഷം മാത്രം നാട്ടുകാരെ അറിയിക്കണമെന്നും അച്ഛന് പറഞ്ഞതായാണ് മകന് പറയുന്നത്.രാജസേനന് പുറമെ സഹോദരനും അമ്മയും മരുമകളുമാണ് വീട്ടിലുള്ളത്. നാലു പേര്‍ക്കും ഗോപന് സ്വാമിയുടേത് മരണമല്ലെന്നും സമാധിയാണെന്നുമുള്ള വാദമാണ്. വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാരുമായും പലവട്ടം വാക്കുതര്‍ക്കമുണ്ടായി.സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപൻ സ്വാമിയെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം.
വർഷങ്ങളായി വീടിനോട് ചേർന്ന് ഒരു ശിവക്ഷേത്രം നിർമിച്ച് പൂജാകർമ്മങ്ങൾ ചെയ്തു വരികയായിരുന്നു മരിച്ച ഗോപൻ സ്വാമി. നാട്ടിൽ ഗോപൻ സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മൂന്ന് മാസങ്ങൾക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരിൽ ചിലരോടും വാർഡ് മെമ്പറോടും 'ഞാൻ മരിച്ചതിനുശേഷം എന്നെ സമാധി ആക്കണം' എന്ന് ഇദ്ദേഹം അറിയിച്ചിരുന്നതായാണ് വിവരം. ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു.
സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താൻ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാൻ പാടുള്ളൂ എന്നും ഗോപൻ സ്വാമി ഭാര്യയോടു മക്കളോടും പറഞ്ഞിരുന്നതായാണ് അവർ പറയുന്നത്.
'ശിവനെ ആരാധിക്കുന്നതിനാൽ ഇപ്രകാരം ചെയ്താൽ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ' എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാർഡ് മെമ്പറെയും പോലും അറിയിക്കാതെ 'സമാധി' ചടങ്ങുകൾ നടത്തിയത് എന്നുമാണ് ഗോപൻ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നൽകിയിരിക്കുന്ന മൊഴി.
