ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി ഔദ്യോഗിക വക്താവായി നിയമിച്ചു. വക്താക്കളുടെ പട്ടികയിൽ സന്ദീപിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടുത്തി.ഇക്കാര്യം ജനറല്‍ സെക്രട്ടറി എം ലിജു മീഡിയ വിഭാഗം ഇന്‍ചാര്‍ജ് ദീപ്തി മേരി വര്‍ഗീസിനെ അറിയിച്ചു.ചാനല്‍ ചര്‍ച്ചകളില്‍ ഇനി കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ വരും.അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്.
കെപിസിസി പുനഃസംഘടനയിൽ കെപിസിസി ജനറൽ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോൺഗ്രസിലെത്തിയത്. ചാനൽ ചർച്ചയിൽ ബിജെപിയുടെ തീവ്ര മുഖമായിരുന്നു സന്ദീപ് വാരിയർ. വക്താവ് ആയതോടെ കോൺഗ്രസിനു വേണ്ടി ചാനൽ ചർച്ചകളിൽ സന്ദീപ് പ്രത്യക്ഷപ്പെടും.
അതേസമയം, സന്ദീപ് വാര്യരെ പരിഹസിച്ച് കെ. സുരേന്ദ്രൻ രംഗത്തെത്തി. കെപിസിസിയുടെ കാക്കത്തൊള്ളായിരം വക്താക്കളിൽ ഒരാളാണ് സന്ദീപ് വാര്യരെന്ന് സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ പാല വീണ ചെകുത്താനായി നടക്കുന്നു. അയാൾക്ക് അയാളുടെ കാര്യം പോലും പറയാനാവാത്ത സ്ഥിതിയാണെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.