![]() |
Courtesy |
വിമതനീക്കത്തെത്തുടർന്ന് ഭരണം നഷ്ടപ്പെട്ടു റഷ്യയിൽ അഭയം തേടിയ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ കൊലപ്പെടുത്താൻ ശ്രമം നടന്നെന്നു റിപ്പോർട്ട്. അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം നടന്നതായി റഷ്യയുടെ മുൻ ചാരന്റെ എക്സ് അക്കൗണ്ടായ ജനറൽ എസ്വിആർ ആരോപിച്ചു. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടർന്ന് അദ്ദേഹം ചികിത്സ തേടിയെന്നും അക്കൗണ്ടിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നുവെന്നും കുറിപ്പിലുണ്ട്. ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.നിലവില്‍ മോസ്കോയിലെ അപാര്ട്മെന്റില് ചികിത്സയിലാണ് അസദ്. ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും എക്സിലെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് റഷ്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.