ഒരു മണിക്കൂർ 57 മിനിറ്റ് നീണ്ടുനിന്നു നയപ്രഖ്യാപന പ്രസംഗം
![]() |
| Courtesy |
ഭരണഘടനാ മൂല്യങ്ങൾ നിലനിർത്താനും നവകേരള നിർമാണത്തിനും സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് കേരള നിയമസഭയിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ദാരിദ്ര്യ നിർമാർജനത്തിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സർക്കാർ പുതിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും ഗവർണർ പറഞ്ഞു. നിയമസഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ നയപ്രഖ്യാപന പ്രസംഘം ആരംഭിച്ചത്.
പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെ 15-ാം നിയമസഭയുടെ 13-ാം സമ്മേളനം ആരംഭിച്ചു.ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്.
കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. നവകേരള സാക്ഷാത്കാരത്തിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രധാന്യം നല്‍കും. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും നയപ്രഖ്യാപന പ്രസംഗം.
ഡിജിറ്റൽ വേർതിരിവ് കുറയ്ക്കുമെന്നും എല്ലാവർക്കും ഇന്റർനെറ്റ് സൌകര്യം ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ പുകഴ്ത്തിയ ഗവർണർ കരിക്കുലം നവീകരണം ചരിത്രനേട്ടമെന്നും പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങൾ എടുത്തു പറയേണ്ടതാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതിയാണ്. കേരളം വ്യവസായ സൌഹൃദത്തില്‍ ഒന്നാമതാണ്. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നെന്നും ഗവർണർ പറഞ്ഞു. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൌണ്‍ഷിപ്പ് ഒരു വർഷത്തിനകം പൂർത്തിയാക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും.സംസ്ഥാനത്തെ പൊതുവിരണ സംവിധാനം രാജ്യത്തെത്തനെ മികച്ചതാണ്. പാഠപുസ്തക പരിഷ്കരണ സമിതിയിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്കരിക്കും. എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കും. 64004 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ്’’– ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്‍ക്കാരിനെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. ജിഎസ്ടി വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നും വികസനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നും പ്രസംഗത്തില്‍ പറയുന്നു.
സര്‍ക്കാര്‍ അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജനപങ്കാളിത്തത്തോടെ മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയാക്കും. വികസന നേട്ടങ്ങളില്‍ കേരളം ലോകത്തിന് മാതൃക.സംസ്ഥാനം വ്യവസായ സൗഹൃദമാണ്. 62 ലക്ഷം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്ഷന് നല്‍കുന്നുണ്ട്. ഫിഷറീസ് മേഖലയിലെ വികസന പദ്ധതികള്‍ക്ക് പ്രശംസ. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം നല്‍കും. ക്ഷീര മേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
