പച്ചമുളക് വളരുന്ന ചെടി, പൊതുവേ പച്ചമുളക് എന്ന് പറയുന്നത് മിക്കവാറും എല്ലാവരുടെയും വീട്ടിൽ ഉണ്ടാവും. ചില സമയങ്ങളിൽ കറിക്ക് തികയാതെ വരുമ്പോൾ ഒന്നോ രണ്ടോ എടുക്കാൻ വേണ്ടി വീടിന് സമീപം നട്ടു വളർത്താൻ പറ്റുന്ന സാഹചര്യം ഉള്ളവർ ഒരു തൈ എങ്ങനെയെങ്കിലും വെച്ച് പിടിപ്പിക്കും. അത് വളരും അതിൽ നിറയെ ഉണ്ടായില്ലെങ്കിലും അത്യാവശ്യത്തിന് ഒന്നോ രണ്ടോ ഒരു നേരം എടുക്കാൻ കാണും. കൃഷിയോട് താല്പര്യം ഉള്ളവരും സമയമുള്ളവരും കുറെക്കൂടെ വിശാലമായി നട്ടുവളർത്തും.
പച്ചമുളകും, കാന്താരിയും ഒക്കെ അങ്ങനെ നട്ടുവളർത്തും. ഈ നട്ടു വളർത്തുന്ന മുളകിന് എത്ര ഉയരം കാണും സ്വാഭാവികമായും മൂന്നടി അല്ലെങ്കിൽ നാലടി അത്രയൊക്കെ വരികയുള്ളൂ .പൊതുവേ ഇതിന് മുളക് ചെടി എന്നാണ് പറയുക, പക്ഷേ അതൊരു മുളക് മരം ആയി മാറിയാലോ? , അങ്ങനെ ഒരു സംഭവം പത്തനംതിട്ടയിൽ ഉണ്ടായി. പത്തനംതിട്ട ജില്ലയിലെ കല്ലുപ്പാറ സ്വദേശി കടമാൻകുളം മേട്ടിൻ പുറത്ത് ജെയിംസ് എബ്രഹാമിന്റെ വീട്ടിൽ വളർന്ന പച്ചമുളക് ചെടിക്ക് ഉയരം 16 അടി!
പച്ചമുളക് മരം (അങ്ങനെയും പറയാം കാരണം വലിപ്പം ഇത്തിരി കൂടുതൽ ആണല്ലോ) കാണാൻ കൃഷിയോട് താല്പര്യം ഉള്ളവർ ധാരാളം എത്തുന്നു, പച്ചമുളക് ചെടി മരമായി മാറിയത് കാണാൻ ധാരാളം പ്രദേശവാസികളും എത്തുന്നു, ഒപ്പം കാർഷിക ശാസ്ത്രജ്ഞരെ ഈ അത്ഭുത പ്രതിഭാസം അത്ഭുതമായി.
കഴിഞ്ഞ ജൂൺ മാസത്തിൽ മല്ലപ്പള്ളി ചന്തയിലെ ഒരു പച്ചക്കറി തൈ വിൽപ്പനക്കാരന്റെ കൈയിൽനിന്ന് വാങ്ങിയ മറ്റു പച്ചക്കറി തൈകൾക്ക് ഒപ്പമാണ് ഇതും ലഭിക്കുന്നത്. വാങ്ങുന്ന നേരത്ത് മറ്റ് പ്രത്യേകതകൾ ഒന്നു തോന്നാത്തതിനാൽ മറ്റ് തൈകൾക്കൊപ്പം ഇതും നട്ടു പക്ഷേ വളരാൻ തുടങ്ങിയപ്പോഴാണ് മറ്റുള്ളവരെ അപേക്ഷിച്ച അസാധാരണമായ വലിപ്പം ജെയിംസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വളർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താങ്ങുകൾ ഉപയോഗിച്ച് ഊന്നു കൊടുക്കുകയും, ബിമിലേക്ക് വലിച്ചു കെട്ടി ചെടിക്ക് സംരക്ഷണം കൊടുത്തു, വലിപ്പം പോലെ വിളവും മോശമല്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
