പാസ്പോർട്ടുകളുടെ റാങ്ക് നിശ്ചയിക്കുന്ന ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം 2025ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടം സിംഗപ്പൂർ പാസ്പോർട്ട് സ്വന്തമാക്കി. ഈ ഒരു നേട്ടം ലഭിക്കാൻ കാരണം വ്യോമഗതാഗത സംവിധാനമുള്ള 227 രാജ്യങ്ങളിൽ 193 രാജ്യങ്ങളിലേക്ക് വിസ രഹിത അല്ലെങ്കിൽ വിസ ഓൺ-അറൈവൽ ആക്സസ് നൽകുന്നതിനാലാണ്.
199 പാസ്പോർട്ടുകൾ ആണ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കി ഹെൻലി & പാർട്ണർമാർ വിലയിരുത്തിയത്.ഫ്രീ വിസ, വിസ-ഓണ്‍- അറൈവല്‍ ആക്സസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
ദക്ഷിണ കൊറിയയും ജപ്പാനും പട്ടികപ്രകാരം രണ്ടാം സ്ഥാനത്ത് എത്തി , ഈ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ആവും. മൂന്നാം സ്ഥാനം പങ്കിട്ടത് 7 രാജ്യങ്ങളാണ്. മൂന്നാം സ്ഥാനക്കാരായ സ്പെയിൻ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് 187 രാജ്യങ്ങളിലേക്ക് മുൻകൂർ വിസ ഇല്ലാതെ യാത്ര ചെയ്യാം.
ഓസ്ട്രിയ. ഡെന്മാര്ക്ക്, അയര്‍ലന്റ്, ലക്സംബെര്‍ഗ്, നെതര്‍ലാന്റ്, നോര്‍വെ, സ്വീഡന് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് നാലാം സ്ഥാനത്ത് എത്തി. കഴിഞ്ഞവർഷം 72 സ്ഥലങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പാസ്പോർട്ടാണ് എട്ടാം സ്ഥാനത്ത് എത്തുകയും ഈ പാസ്പോർട്ട് ഉപയോഗിച്ച് 184 രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യാനാകും അതേസമയം 2015 ഈ പാസ്പോർട്ടിന്റെ സ്ഥാനം 32 ആയിരുന്നു.
2015-ൽ 94-ാം സ്ഥാനത്തായിരുന്നു ചൈന 59 എത്തി , ഈ പാസ്പോർട്ട് ഉപയോഗിച്ച് 83 രാജ്യങ്ങളിലേക്ക് പ്രവേശനം ലഭിക്കും.അല്‍ജീരിയ, ഇക്വറ്റോറിയല്‍ ഗ്വിനിയ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം 80 അം സ്ഥാനത്താണ്. പട്ടികയിൽ ഏറ്റവും താഴെ അഫ്ഗാനിസ്ഥാനാണ്, തൊട്ടുമുകളിൽ സിറിയയും,ഇറാക്കും.
