കൂട്ടിമുട്ടാനുള്ള സാധ്യത വർദ്ധിച്ചതോടെ, 2032-ല്‍ ഭൂമിയില്‍ പതിക്കാന്‍ നേരിയ സാധ്യത മാത്രമെങ്കിലും വൈആര്‍4 ഛിന്നഗ്രഹത്തെ വിശദമായി നിരീക്ഷിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ തീരുമാനിച്ചു.1.3 ശതമാനമായിരുന്നു നേരത്തെ കൂട്ടിമൂട്ടാനുള്ള സാധ്യതയായി കണക്കാക്കിയിരുന്നത് ഇപ്പോള്‍ സാധ്യത 2.3 ശതമാനത്തിലേക്ക് ഉയര്‍ന്നതായി നാസ അറിയിച്ചു.
2032 ക്രിസ്മസ് കാലത്ത് ഭൂമിയിൽ പതിക്കാൻ 2.3 ശതമാനം ഇപ്പോൾ സാധ്യത കൽപ്പിക്കപ്പെടുന്ന വൈആര്‍4 ഛിന്നഗ്രഹ ത്ത് മനുഷ്യൻറെ നിരീക്ഷണ പരിധിയിൽ നിന്ന് പുറത്തു പോകുന്നതിനു മുൻപ് ഏപ്രിൽ അവസാനം വരെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് നാസയുടെ ഇപ്പോഴത്തെ ശ്രമം. ഏപ്രിൽ മാസത്തിനു ശേഷം അപ്രതീക്ഷമാകുന്ന ഛിന്നഗ്രഹം പിന്നീട് 2028 ജൂണില്‍ മാത്രമേ ഭൂമിയില്‍ നിന്ന് കാണാനാകൂ എന്നാണ് ഇപ്പോഴുള്ള നിഗമനം അതുകൊണ്ട് അന്താരാഷ്ട്ര ആസ്ട്രോയ്ഡ് നെറ്റ്വര്‍ക്കിന്റെ ഭാഗമായി ഭൂമിയിലുള്ള ടെലിസ്കോപ്പുകള് ഉപയോഗിച്ച് നിരീക്ഷിക്കാനാണ് തീരുമാനം.
Asteroid 2024 YR4-ന്റെ വലിപ്പം കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടി 2025 മാർച്ച് മാസം ജെയിംസ് വെബ് ടെലിസ്കോപ്പും ഇതിന് നിരീക്ഷിക്കും. നിലവിലുള്ള കണക്കുകൂട്ടലുകൾ പ്രകാരം 130 മുതല്‍ 300 അടി വരെ വലിപ്പം ഛിന്നഗ്രഹത്തിനുണ്ട്.
Also read "2024 വൈആർ ഫോർ"; ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ ഐക്യരാഷ്ട്രസഭയും
നാസയിലെ ജ്യോതിശാസ്ത്രജ്ഞർക്ക് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്റെ ഭ്രമണപാത കൃത്യമായി മനസ്സിലാക്കാൻ സാധിച്ചാൽ അത് ഭൂമിയിൽ പതിക്കാനുള്ള സാധ്യത എത്രത്തോളം ആണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. അതേസമയം ആഘാത സാധ്യത കൂടാനും കുറയാനും തുടര്‍ പഠനങ്ങളില്‍ സാധ്യതയുണ്ട്. മുമ്പ് നാസ ചെയ്തിരുന്നത് പോലെ, ഇംപാക്ട് ഹസ്സാര്‍ഡുകളുടെ പട്ടികയില്‍ നിന്ന് 2024 വൈആര്‍4 ഛിന്നഗ്രഹത്തെ ഭാവിയില്‍ നീക്കം ചെയ്യുകയും നാസ ചെയ്തേക്കാം.
2024 വൈആര്‍-നെ അതിസൂക്ഷ്മം നിരീക്ഷിക്കാനാണ് നാസയുടെ സെന്റര്‍ ഫോര്‍ നീയര്-എര്‍ത്ത് ഒബ്ജറ്റീവ്സ് സ്റ്റഡീസ് തീരുമാനിച്ചിരിക്കുന്നത് ഇതിൻ വിവരങ്ങൾ നാസയുടെ സെന്‍ട്രി വെബ്സൈറ്റ് പേജില്‍ ലഭ്യമാകും.ടൊറീനോ ഇംപാക്ട് ഹസാര്‍ഡ് സ്കെയില്‍ പ്രകാരം 10ല്‍ 3 റേറ്റിംഗാണ് 2024 ഡിസംബറിൽ ചിലിയിലെ ദൂരദര്‍ശിനിയില്‍ കണ്ടെത്തിയ വൈആര്‍4 ഛിന്നഗ്രഹത്തിന് നിലവില്‍ നല്‍കിയിരിക്കുന്നത്. യുഎന്‍ പ്ലാനിറ്ററി ഡിഫന്‍സ് ഓര്‍ഗനൈസേഷനും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും 2024 YR4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്.