ഇത്തവണത്തെ ക്രിസ്മസിന് ഒരു പ്രത്യേകതയുണ്ട് സംഖ്യാപരമായി.മുന്നിൽനിന്നും പിന്നിൽനിന്നും വായിച്ചാൽ ഒരുപോലെ.
2025 ലെ അല്ലെങ്കിൽ ഈ നൂറ്റാണ്ടിലെ ആദ്യപകുതിയുടെ 'പകുതി'യിലെ ച്ചാൽ ശതാബ്ദത്തിലെ 25 ആം വർഷത്തിലെ ക്രിസ്മസ് (xmas)തിരക്കുകളിലേക്ക് കടന്നു കഴിഞ്ഞു നാടും നഗരവുമെല്ലാം. ക്രിസ്മസ് ട്രീയും പുൽക്കൂടുമൊരുക്കി ക്രിസ്മസിനെ (christmas celebration) വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിരാവിലെയുള്ള തണുപ്പും തണുത്തകാറ്റുമെല്ലാം ക്രിസ്മസ് വൈബ് കൊണ്ടുവരുന്നു. എന്നാൽ, ഇത്തവണത്തെ ക്രിസ്മസിന് ഒരു പ്രത്യേകതയുണ്ട്, എന്താണത്?
ഈ വർഷം ക്രിസ്മസ് വരുന്നത് 25/12/25 എന്ന തീയതിയിലാണ്. സംഖ്യാപരമായ ഒരു സവിശേഷതയാണത്. നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകത. എല്ലാ വർഷവും ക്രിസ്മസ് 25-നാണെങ്കിലും ഇത്തവണ വർഷവും 25-ലാണ് അവസാനിക്കുന്നത്. അതായത് ക്രിസ്മസ് തീയതിയും വർഷവും അവസാനിക്കുന്നത് ഒരുപോലെ. ഇത് വളരെ അപൂർവമാണ്. മുന്നിൽനിന്നും പിന്നിൽനിന്നും വായിച്ചാൽ ഒരുപോലെ തന്നെ എന്നതും മറ്റൊരു സവിശേഷത. അതായത് തുടങ്ങുന്ന സംഖ്യയും അവസാനത്തെ സംഖ്യയും 25!
ഒരു നൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാൽ 1925-ലാണ് അവസാനമായി ഇങ്ങനെയുണ്ടായിട്ടുള്ളത്. കഴിഞ്ഞ സഹസ്രാബ്ദത്തിലെ അവസാനത്തെ നൂറ്റാണ്ടിൽ, അന്ന് അത് കണ്ടവരാരും ഇന്ന് കാണില്ല എന്ന് ഉറപ്പാണ്. ഒരു നൂറുവർഷം കൂടി കഴിഞ്ഞു വരുമ്പോൾ ഇതേ ദിവസം കണ്ടവരും അന്ന് ഉണ്ടാവില്ല എന്നത് മറ്റൊരു കാര്യം.
100 വർഷം കൂടി കഴിഞ്ഞു ഇനിയിങ്ങനെ സംഭവിക്കുക 2125-ലായിരിക്കും. സംഭവിക്കുമ്പോൾ ആദ്യത്തെ രണ്ട് സംഖ്യകൾ 25/12 എല്ലാ നൂറ്റാണ്ടുകളിലും ആവർത്തിക്കുന്ന പോലെ വരും പക്ഷേ അവസാനത്തെ സംഖ്യ മാത്രം ആ നൂറ്റാണ്ടിലെ അക്കം ആയിരിക്കും എന്ന് മാത്രം, 2125.
ഇതിന് സംസ്കാരപരമായോ മതപരമായോ യാതൊരു ബന്ധവുമില്ലെങ്കിലും സംഖ്യാശാസ്ത്രം(numerology) ഇഷ്ടപ്പെടുന്നവർ ഇതൊരു അപൂർവതയായി രേഖപ്പെടുത്തുന്നു. ഇതൊന്നുമില്ലാതെ മൊത്തത്തിൽ നോക്കിയാലും ഒരു കൗതുകം.
ഒരു നൂറ്റാണ്ട് മുൻപ് 1925 ലോകം എങ്ങനെയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ പോലും അപൂർവങ്ങളിൽ അത്യപൂർവ്വം. വലിയ ഭാരമുള്ള ക്യാമറകൾ അതിസമ്പന്നരുടെ വീടുകളിൽ മാത്രം അത്യാഡംബര വസ്തുവായി ഇരിക്കുന്നു. 100 വർഷത്തിനുശേഷം 2025 , ക്യാമറകൾ രൂപം മാറി ഡിജിറ്റലിയിലേക്ക് വന്നു. കൈയിൽ ഒതുങ്ങുന്നവ, പോരാഞ്ഞിട്ട് മൊബൈൽ ക്യാമറകളുടെ പ്രളയം വേറെ. എടുക്കുന്ന ഫോട്ടോകൾ സെക്കൻഡുകൾ കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു കൊടുക്കാൻ പറ്റുന്ന സോഷ്യൽ മീഡിയ സംവിധാനം.
ലോകത്തിന് മുക്കിലും മൂലയിലും നടക്കുന്ന വിവരങ്ങൾ തൽസമയം വീടുകളിൽ കാണാൻ സാധിക്കുന്ന വാർത്താ ചാനലുകൾ, ഇൻറർനെറ്റ് വഴി അറിയാനുള്ള സംവിധാനങ്ങളും വേറെ. ഈ നൂറ്റാണ്ടിൻറെ ആദ്യകാല ഭാഗം പിന്നിടുമ്പോൾ നിർമ്മിത ബുദ്ധിയുടെ കാലം (ai). കാര്യം പറഞ്ഞു കൊടുത്താൽ ചിത്രങ്ങൾ വരച്ചു തരുന്ന ഘട്ടത്തിലേക്ക് എത്തി. ഒരു നൂറുവർഷം കൂടി കഴിയുമ്പോൾ മനുഷ്യൻ തന്നെ ഒരുപക്ഷേ AI ആയി മാറിയിട്ടുണ്ടാവും, അത് കാലത്തിനു വിടുന്നു.
100 വർഷത്തിനുശേഷം വീണ്ടും ഇതേ പോലെ ഒരു സംഖ്യ വരുമ്പോൾ മനുഷ്യനൊരുപക്ഷേ താമസിക്കുന്നത് ഭൂമിയിൽ മാത്രമായിരിക്കില്ല ചൊവ്വായിലും, ബഹിരാകാശത്ത് നിർമ്മിക്കുന്ന നിലയങ്ങളിൽ ആയിരിക്കും. ഭൂമിയുടെ അവസ്ഥ ഒത്തിരി മാറിയിട്ടുണ്ടാവും, പച്ചപ്പുകൾ പലതും കുറയും, തടാകങ്ങളും പുഴകളും ഗതി മാറി ഒഴുകിയിട്ടുണ്ടാവും പലതും പറ്റി പോയിട്ടുണ്ടാവും. അമ്പരചുംബികളുടെ എണ്ണം പ്രതീക്ഷിക്കാവുന്നതിൽ അപ്പുറവും വർദ്ധിക്കും. അപ്പോഴും മാറാതായി നിൽക്കുന്ന ചിലതുണ്ടാവും, അത് 100 വർഷങ്ങൾക്കു മുൻപും ഇപ്പോഴും നില നിൽക്കുന്നത്, യുദ്ധവും അതുമൂലമുണ്ടാകുന്ന ദുരിതങ്ങളും!. മതത്തിൻറെ പേരിലും അതിനെ പിൻപറ്റി തീവ്രദേശീയത പറഞ്ഞു ഉണ്ടാകുന്ന യുദ്ധങ്ങളും കെടുതികളും. ഇന്ന് കാണുന്ന രോഗങ്ങൾ പലതും ഒരു നൂറ്റാണ്ട് കഴിഞ്ഞ് കണ്ടെന്ന് വരില്ല, പുതിയവ രൂപം കൊള്ളുകയും ചെയ്യും.
മറ്റ് ചില വിവരങ്ങൾ കൂടി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ കാൽഭാഗം (first quarter) പൂർത്തിയാകുന്ന വർഷമാണിത്. അതിനാൽ തന്നെ ഇതിനെ 'ക്വാർട്ടർ സെഞ്ച്വറി ക്രിസ്മസ്' എന്ന് വിളിക്കാം. 25-ാം വർഷം, 25-ാം തീയതി എന്നത് ആ ആഘോഷത്തിന് കൗതുകം ഇരട്ടിക്കുന്നു.
ഗണിതത്തിൽ താല്പര്യമുള്ളവർക്ക് മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കാം. 25 എന്നത് 5-ന്റെ വർഗ്ഗമാണ് (5^2 = 25). വർഷവും തീയതിയും ഒരു പൂർണ്ണവർഗ്ഗ സംഖ്യ (perfect square) ആയി വരുന്നു എന്നത് ഈ ദിവസത്തിന്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു.
കലണ്ടർ ശാസ്ത്രമനുസരിച്ച്, ഓരോ 28 വർഷം കൂടുമ്പോഴും കലണ്ടറുകൾ പൂർണ്ണമായും ആവർത്തിക്കാറുണ്ട്. എന്നാൽ തീയതിയും വർഷത്തിന്റെ അക്കങ്ങളും ഇതുപോലെ ഒത്തു വരുന്നത് 100 വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കൂ. 1925-ൽ ഇത് സംഭവിച്ചു, ഇനി 2125-ൽ മാത്രം.
ക്രിസ്തുമത വിശ്വാസപ്രകാരം ഡിസംബർ 25 യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്നു. ഈ 25 എന്ന സംഖ്യ തന്നെ വർഷത്തിന്റെ അവസാനവും (2025) വരുമ്പോൾ വിശ്വാസികളെ സംബന്ധിച്ച അത് ഇരട്ടി പ്രാധാന്യമർഹിക്കുന്നു.
കാലചക്രത്തിന്റെ കൗതുകകരമായ ഒരു ഒത്തുചേരലിനാണ് 2025-ലെ ക്രിസ്മസ് സാക്ഷ്യം വഹിക്കുന്നത്. 25-12-25 എന്ന ഈ സംഖ്യാക്രമം വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയമാണ്. 1925-ൽ ഇതേപോലെ ഒത്തുചേർന്ന അക്കങ്ങൾ നൂറു വർഷങ്ങൾക്കിപ്പുറം വീണ്ടും എത്തുമ്പോൾ, അത് ലോകത്തിന് ഒരു പുതിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സന്ദേശമാണ് നൽകുന്നത്.
മതപരമായ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം, ഗണിതശാസ്ത്രപരമായി ഈ തീയതി പുലർത്തുന്ന കൃത്യതയും ഭംഗിയും വരാനിരിക്കുന്ന ക്രിസ്മസിന് കൂടുതൽ മാറ്റുകൂട്ടുന്നു. 2125-ൽ മാത്രം ആവർത്തിക്കുന്ന ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച ഒരു തലമുറയാണ് നമ്മൾ. അതുകൊണ്ടുതന്നെ, ഈ വർഷത്തെ ക്രിസ്മസ് പുൽക്കൂടുകളിലെയും നക്ഷത്രവിളക്കുകളിലെയും വെളിച്ചം പോലെ നമ്മുടെ മനസ്സിലും മനോഹരമായ ഒരു ഓർമ്മയായി ബാക്കിനിൽക്കട്ടെ.
