മരണമെന്നത് ജനിച്ചവർക്കെല്ലാം പറഞ്ഞിട്ടുള്ളതാണ്, എല്ലാവർക്കും പേടിയുള്ള ഒരു കാര്യവും തന്നെയാണ്. എന്നാൽ മരണത്തിന് തൊട്ടുമുമ്പ് മനുഷ്യൻറ മസ്തിഷ്കത്തിൽ എന്താണ് സംഭവിക്കുന്നത്, അപ്പോൾ ചോദിക്കും മൃഗങ്ങളുടെ കാര്യമോ അവയും മരിക്കുമല്ലോ?. മൃഗങ്ങളുടെ കാര്യത്തെക്കുറിച്ച് നമുക്ക് ഒന്നും പറയാൻ കഴിയില്ല കാരണം അവയ്ക്ക് മനുഷ്യനും ആയിട്ട് കമ്മ്യൂണിക്കേഷൻ നടത്താൻ സാധിക്കാത്തതിനാൽ അവയുടെ ചിന്താപരമായ ആശയസംവേദന രീതികൾ മനുഷ്യനെ ഇപ്പോഴും വ്യക്തമല്ല അപ്പോൾ സ്വാഭാവികമായും ബുദ്ധിവികാസം പ്രാപിച്ച മനുഷ്യൻറെ മരണം തന്നെ ആണ് നമ്മൾക്കും അറിയേണ്ടത്.
കുറച്ചുനാളുകൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് വീണ്ടും ചർച്ചയായി. മനുഷ്യൻറെ മരണത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ മസ്തിഷ്കത്തിൽ നടക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് ഗവേഷകർ കാലങ്ങളായി പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്, എന്നാൽ തിരിച്ചു ഒരു മറുപടി കിട്ടാൻ യാതൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ ആ നേരങ്ങളിൽ എന്ത് നടക്കുന്നു അല്ലെങ്കിൽ ആ വ്യക്തിയുടെ മാനസികാവസ്ഥ എന്ത് എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം അതിൽ ഭാഗികമായി ഒരു നിഗമനത്തിലേക്കാണ് ഗവേഷകർ എത്തിച്ചേർന്നത്.
"എൻഹാൻസ്ഡ് ഇന്റർപ്ലേ ഓഫ് ന്യൂറോണൽ കൊഹറൻസ് ആൻഡ് കപ്ളിങ് ഇൻ ദി ഡൈയിംഗ് ഹ്യൂമൻ ബ്രെയിൻ" (enhanced interplay of neuronal coherence and coupling in the dying human brain) എന്ന തലക്കെട്ട് ദ ഫ്രോണ്ടിയേഴ്സ് ഇൻ എയ്ജിങ് ന്യൂറോസയൻസ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം വന്നിട്ടുള്ളത്. ഇതിൽ മരണാസനസമയത്തും , മരണസമയത്തും മനുഷ്യ മസ്തിഷ്കത്തിൽ വരുന്ന മാറ്റങ്ങളാണ് പറയുന്നത്.
ജീവിതത്തിൽ ഉണ്ടായ പ്രധാനപ്പെട്ട സംഭവങ്ങൾ മരണം അടുത്തു വരുന്ന വേളയിൽ ഓർമ്മയിൽ മിന്നി മറിയും എന്നും പഠനത്തിൽ പങ്കെടുത്ത ഗവേഷകർ വിശദീകരിക്കുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ ജീവിതത്തിൽ കടന്നുപോയ സുപ്രധാന സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി കൺമുമ്പിൽ തെളിയും എന്നും ഗവേഷകർ പറയുന്നു. പഠനത്തിൽ പങ്കാളിയായ കെൻ്റക്കി യിലെ ലൂയിവിൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അജ്മൽ സെമ്മാർ പറയുന്നു, മനുഷ്യ മസ്തിഷ്കം തലച്ചോറിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദർഭങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുകയും ഇത് മരണ വക്കത്ത് നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ അനുഭവങ്ങൾക്ക് സമാനമാണെന്ന്.
ഇങ്ങനെ ഒരു കണ്ടെത്തലിലേക്ക് ഗവേഷകരെ കൊണ്ടെത്തിച്ചത് അപസ്മാര ചികിത്സയ്ക്കിടെ 87 കാരൻറെ തലച്ചോറിലെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞതാണ് പഠനത്തിന് സഹായിച്ചത്. മരണസമയത്ത് രോഗിയുടെ ഏകദേശം 900 സെക്കൻഡ് നേരത്തെ മസ്തിഷ്കത്തിന്റെ പ്രവർത്തനം രേഖപ്പെടുത്താൻ കഴിയുകയും അതുകൊണ്ട് ഹൃദയം നിലയ്ക്കുന്നതിന് 30 സെക്കൻഡ് മുൻപും പിൻപും തലച്ചോറിൽ സംഭവിക്കുന്നതിനെ കുറിച്ച് രേഖപ്പെടുത്താനും, പഠനവിധേയമാക്കാനും ഗവേഷകർക്ക് കഴിഞ്ഞു. നാഡീസ് സ്പന്ദനങ്ങളിൽ (ആൽഫ, ബീറ്റ്, ഗാമ, ഡെൽറ്റ, തീറ്റ സ്പന്ദനങ്ങൾ) മരണ സമയത്ത് മാറ്റങ്ങൾ കാണപ്പെട്ടു ഇവ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ തലച്ചോറിൽ ക്രമാനുഗതമായി സംഭവിക്കുന്ന വൈദ്യുത സ്പന്ദനങ്ങൾ ആണ്.
അതേസമയം മരണാസന സമയത്ത് കൂടുതലായി രേഖപ്പെടുത്തിയത് ഓർമ്മശക്തി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗാമ സ്പന്ദനങ്ങളാണ്. 2022 ലാണ് പഠന റിപ്പോർട്ട് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പഠന റിപ്പോർട്ട് പുനരവലോകനം ചെയ്തതോടെയാണ് വീണ്ടും പ്രാധാന്യം കൈവന്നത്.