ഒരു പശുവിനെ എത്ര രൂപ കിട്ടും എന്നത് അതിൻറെ ഇനവും, തരവും അനുസരിച്ച് ഇരിക്കും അപൂർവ്വമായ ഇനം ആണെങ്കിൽ വില ലക്ഷങ്ങൾ കടക്കും. എന്നാൽ ഒരു പശുവിനെ ബ്രസീലിൽ വിറ്റത് കോടിക്കണക്കിന് രൂപയ്ക്കാണ്. വിറ്റ വിലയാണെങ്കിൽ ഗിന്നസ് ബുക്കിൽ കയറി കൂടുകയും ചെയ്തു, അതുപോലെയായിരുന്നു വിറ്റുപോയ വില.
ബ്രസീലിൽ നടന്ന ലേലത്തിലാണ് നെല്ലൂർ പശു ലോകത്ത് ഏറ്റവും ഉയർന്ന തുകയായ 40 കോടി നൽകി ഒരാൾ സ്വന്തമാക്കിയ വിവരം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിക്കൂടിയത്.വിയറ്റിന – 19 എന്ന പശുവിനാണ് ഉയർന്ന തുക കിട്ടിയത്. വിയറ്റിന – 19 പശുവിന് 1101 കിലോഗ്രാം ഭാരവും,53 മാസം പ്രായവും ഉണ്ട്. ഇതിനു നല്ല വെളുത്ത രോമങ്ങളാണ് ഉള്ളത്, അയഞ്ഞ ചർമ്മവും, മുതുകത്ത് ഒരു ഹമ്പ് ഉണ്ട്.
നെല്ലൂർ പശുക്കളിലെ മറ്റ് ഇനങ്ങളുടെ ഭാരത്തിന്റെ ശരാശരിയെക്കാൾ രണ്ട് മടങ്ങിൽ അധികമാണ് വിയറ്റിന – 19 പശുവിന് ഉള്ളത്. ഉഷ്ണമേഖല കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവും, ഉയർന്ന രോഗപ്രതിരോധശേഷിയും ഈ വർഗ്ഗങ്ങളുടെ പ്രത്യേകതയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാളകളും പശുക്കളും മത്സരിക്കുന്ന,മിസ് യൂണിവേഴ്സ് മത്സരങ്ങൾ പോലുള്ള അന്താരാഷ്ട്ര കന്നുകാലി മത്സരമായ യുഎസ് ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന 'ചാമ്പ്യൻസ് ഓഫ് ദ വേൾഡ്' മത്സരത്തിൽ വിയറ്റിന – 19 മിസ് സൗത്ത് അമേരിക്ക കിരീടം നേടിയിട്ടുണ്ട്.
ബ്രസീലാണ് ലോകത്ത് ഏറ്റവും അധികം നെല്ലൂർ പശുക്കളെ ഉത്പാദിപ്പിക്കുന്നത്.വിയറ്റിന – 19 ൻ്റ് ഭ്രൂണങ്ങൾ ബ്രീഡിങ്ങിന് ആവശ്യത്തിന് അന്താരാഷ്ട്രതലത്തിൽ ഡിമാൻഡ് ആണ്. ബ്രസീലിൽ നിന്ന് അമേരിക്ക, മെക്സിക്കോ, പരാഗ്വേ, അർജൻറീന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതിയും ഉണ്ട്.