തീവ്രദേശസ് സ്നേഹം കാണിക്കാൻ അമേരിക്കൻ പ്രസിഡൻറ് റൊണാൾഡ് ട്രംപ് ചെയ്യുന്ന നാടുകടത്തലിനെതിരെ ഫ്രാൻസിസ് മാർപാപ്പ രംഗത്ത്. അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ബിഷപ്പ് മാർക്ക് അയച്ച കത്തിലാണ് ഈ പരാമർശങ്ങൾ ഉള്ളത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാർ അല്ലെന്ന് മാർപാപ്പ പറയുന്നു.
കൊടും പട്ടിണിയും ചൂഷണവും പ്രകൃതി ദുരന്തവും കാരണം രക്ഷതേടി വന്നവരെ നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ മുറിവേല്പിക്കുന്ന നടപടിയാണ്. ഈ തീരുമാനം അവരെ ദുര്‍ബലരും പ്രതിരോധിക്കാന്‍ കഴിയാത്തവരുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടത്തോടെ ആളുകളെ നാടുകടത്തുന്നതോടെ അമേരിക്കയിലുണ്ടായ പ്രതിസന്ധി സൂക്ഷ്മമായി നീരിക്ഷിച്ചുവരികയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ കുറ്റവാളികളായിക്കണ്ട് നാടുകടത്തുന്നതിനോട് മനസ്സാക്ഷിയുള്ളവര്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.