![]() |
Blue Origin NS31 |
ആറുപതിറ്റാണ്ടിന് ശേഷം വീണ്ടും ബഹിരാകാശത്തേക്ക് ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പെണ്ണുങ്ങളുടെ യാത്ര. ആറുപതിറ്റാണ്ടിനു മുൻപ് ഒറ്റയ്ക്കാ പോയിരുന്നെങ്കിൽ ഇപ്പോൾ പോയത് ചരിത്രത്തിൽ ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായാണ് അതും വനിതകൾ മാത്രമുള്ള ആദ്യ യാത്ര. യാത്ര പക്ഷേ വെറും മിനിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ബ്ലു ഒറിജിൻ്റെ ന്യൂ ഷെപ്പേഡ് 31 (എൻഎസ് 31) എന്ന ദൗത്യം യുഎസിലെ സ്വകാര്യ ബഹിരാകാശ കമ്പനിയുടേതാണ്, ഇതിലാണ് പെണ്ണുങ്ങൾ ബഹിരാകാശത്തേക്ക് പോയത്. പോയവരിൽ ഒരാൾ ഇതേ കമ്പനിയുടെ ഉടമയുടെ പ്രതിശ്രുത വധു കൂടിയാണ്.ഓൺലൈൻ കമ്പനിയായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയാണ് ബ്ലു ഒറിജിൻ.ഇതോടെ വനിതാ സഞ്ചാരികൾ മാത്രമുള്ള ആദ്യ ബഹിരാകാശ ദൗത്യമായി എൻഎസ് 31.
പോപ്പ് ഗായിക കാറ്റി പെറിയും ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നു. കർമാൻ രേഖയിലൂടെ സഞ്ചരിച്ച് ക്രൂ കാപ്സ്യൂൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി.കാറ്റി പെറി കൂടാതെ സി.ബി.എസ് അവതാരക ഗെയിൽ കിങ്, പൗരാവകാശ പ്രവർത്തക അമാൻഡ എൻഗുയിൻ, ചലച്ചിത്ര നിർമാതാവ് കെരിയാന ഫ്ളിൻ, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരും ദൗത്യത്തിൽ പങ്കാളികളാണ്. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധുവായ ലോറൻ സാഞ്ചെസാണ് സംഘത്തെ നയിച്ചത്.
വെസ്റ് ടെക്സാസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു (അവിടുത്തെ പ്രാദേശിക സമയം രാവിലെ 8.20) പേടകം വിക്ഷേപിച്ചത്. ഭൂമിയിൽനിന്ന് നൂറുകിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്.ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലേക്ക്.
കാർമാൻ ലൈൻ കടന്നതിനാൽ സാങ്കേതികമായി ഇതിനെ ബഹിരാകാശ യാത്ര എന്ന് വിളിക്കാവുന്നതാണ്. ഏതാനം മിനുട്ടുകൾ യാത്രക്കാർക്ക് ഭാരമില്ലാത്ത അവസ്ഥയും അനുഭവപ്പെടും. ഇത്തരത്തിലുള്ള പതിനൊന്നാം യാത്രാ ദൗത്യമായിരുന്നു ഇത്. കമ്പനി ഉടമ ജെഫ് ബെസോസ് അടക്കം പല പ്രമുഖരും ഈ പേടകത്തിൽ യാത്ര നടത്തിയിട്ടുണ്ടെങ്കിലും പൂർണമായും സ്ത്രീകൾ മാത്രമുള്ള ആദ്യ ദൗത്യമായിരുന്നു ഇന്നത്തേത്. വെസ്റ്റ് ടെക്സാസിൽ വെച്ചായിരുന്നു വിക്ഷേപണം. 10 മിനിറ്റും 21 സെക്കൻഡ് നീണ്ട ദൗത്യത്തിന് ശേഷം 8:30:21ന് പേടകം വെസ്റ്റ് ടെക്സാസിലെ മരുഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
1963 ലെ വാലന്റീന ടെർഷ്കോവയുടെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ബഹിരാകാശ ദൗത്യം ഇതാദ്യമാണ്. തന്റെ യാത്ര മറ്റുള്ളവർക്കും തന്റെ മകൾക്കും പ്രചോദനമാകട്ടെ എന്ന് കാറ്റി പെറി പ്രതികരിച്ചു.പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല തന്റെ ബഹിരാകാശ യാത്രയെന്ന് ലോറൻ സാഞ്ചെസ് പറഞ്ഞു. വളരെ നിശ്ശബ്ദമായാണ് ഭൂമി കാണപ്പെട്ടത്, എന്നാൽ ഏറെ സജീവമായതും. ഈ യാത്ര എത്രത്തോളം എന്നെ മാറ്റിമറിക്കുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് ലോറൻ സാഞ്ചെസ് പറഞ്ഞു.
ഈ യാത്ര യാഥാർത്ഥ്യമാക്കിയ എഞ്ചിനിയർമാർ, ശാസ്ത്രജ്ഞന്മാരടക്കമുള്ള ആയിരക്കണക്കിന് ആളുകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് അമാൻഡ എൻഗുയിൻ പറഞ്ഞു.
#spacetourism #Amazon #blueOrigin