ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യനിര്മിത പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ഓഡീസിയസ് എന്ന് വിളിക്കുന്ന ഇന്റൂയിറ്റീവ് മെഷീന്‍സ് നിര്‍മിച്ച നോവ-സി ലാന്ററാണ് ചന്ദ്രനിലിറങ്ങിയത്. 50 വര്‍ഷക്കാലത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ നിര്‍മിത പേടകം കൂടിയാണിത്.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാലപേർട്ട് എ ഗർത്തത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ 4.53ഓടെ ലാൻഡ് ചെയ്തത്. ഭ്രമണപഥത്തിൽനിന്ന് 73 മിനിറ്റ് സമയം എടുത്താണ് ഒഡീസസ് ചന്ദ്രനെ തൊട്ടത്. അവസാനഘട്ടത്തിൽ പേടകത്തിലെ ലേസർ ഉപകരണങ്ങൾക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടെങ്കിലും, പിന്നീട് പരിഹരിക്കപ്പെട്ടു.പേടകം ഇറങ്ങുന്നതിന്റെ അവസാന നിമിഷങ്ങളില്‍ കണ്ട്രോള് സെന്ററും പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പേടകം ഇറങ്ങിയ വിവരം സ്ഥിരീകരിച്ചത്.
ലാൻഡറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ തുടക്കത്തിൽ ദുർബലമായിരുന്നെന്ന് ഇൻട്യൂട്ടീവ് മെഷീൻസിന്റെ ചീഫ് ടെക്നോളജി ഓഫീസർ ടിം ക്രെയ്ൻ പറഞ്ഞു. പിന്നീട് ലാൻഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഒഡീസിയസ് ഡേറ്റ അയയ്ക്കാൻ തുടങ്ങിയതായും ഇൻട്യൂട്ടീവ് മെഷീൻസ് പ്രസ്താവനയിൽ അറിയിച്ചു.
1972 ഡിസംബറിലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് അമേരിക്കൻ നിർമിത പേടകം ചന്ദ്രനിലിറങ്ങുന്നത്. നാസയും സ്വകാര്യ സ്ഥാപനമായ ആസ്ട്രോബോട്ടിക്കും ചേർന്ന് കഴിഞ്ഞ മാസം മറ്റൊരു ദൗത്യം നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ ചന്ദ്രനിലെത്തുന്ന ആദ്യ വാണിജ്യ ബഹിരാകാശ പേടകമെന്ന റെക്കോർഡും ഒഡീസിയൂസിന് സ്വന്തമാണ്. “ഇന്ന്, മനുഷ്യരാശിയുടെ ചരിത്രത്തിലാദ്യമായി, ഒരു വാണിജ്യ കമ്പനി, ഒരു അമേരിക്കൻ കമ്പനി, ചന്ദ്രനിലേക്ക് യാത്ര നടത്തി" നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
118 മില്യൺ ഡോളറിന്റെ ധനസഹായമാണ് നാസ പ്രൊജക്റ്റിനായി ചെലവഴിച്ചത്. അതിനുപുറമെ 130 മില്യൺ ഡോളർ ഇന്റിറ്റ്യൂവ് മെഷീൻസും ഒഡീസിയൂസിന്റെ നിർമാണത്തിനായി വിനിയോഗിച്ചിട്ടുണ്ട്. എലോൺ മസ്കിന്റെ സ്പേസ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റിൽ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്.
14 അടിയുള്ള ഷഡ്ഭുജാകൃതിയിലുള്ള ഇന്റിറ്റ്യൂവ് മെഷീൻസ് ജീവനക്കാർ ഓഡി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നോവ-സി ലാൻഡർ, നാസയുടെ വാണിജ്യ ചാന്ദ്ര പേലോഡ് സേവനങ്ങളുടെ (സിഎൽപിഎസ്) സംരംഭത്തിൻ്റെ ഭാഗമാണ്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ആർട്ടെമിസ് മൂന്ന് ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന മേഖല ഉൾപ്പെടെയുള്ളവ പഠിക്കാൻ ആവശ്യമായ ഉപകരണങ്ങളാണ് ലാൻഡറിലുള്ളത്.
ഫെബ്രുവരി 15 നാണ് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടി ഉയരമുള്ള ലാന്റര്‍ ആറ് ദിവസം കൊണ്ട് 997793.28 കിമീ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തിയത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലയക്കാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ട്ടെമിസ് ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ വിവര ശേഖരണം നടത്തുകയാണ് ഒഡീസിയസ് ദൗത്യത്തിന്റെ ലക്ഷ്യം. നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് (സിഎല്‍പിഎസ്) പരിപാടിയുടെ ഭാഗമായാണ് ഇന്റൂയിറ്റീവ് മെഷീന്‍സ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്.
പേടകം ചന്ദ്രനെ ചുറ്റുന്ന ഭ്രമണ പഥത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഇറങ്ങുന്ന സമയത്തിലും പല തവണ മാറ്റം വരുത്തിയിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തള്ള മലാപെര്‍ട്ട് എ എന്ന ഗര്‍ത്തമേഖലയില്‍ ഇറങ്ങാനാണ് പേടകം ലക്ഷ്യമിട്ടത്. വെളിച്ചക്കുറവുള്ള ഈ മേഖലയില്‍ ജല ഐസിന്റെ സാന്നിധ്യം ഉണ്ടെന്നാണ് അനുമാനം. നാസയുടെയും മറ്റ് സ്ഥാപനങ്ങളുടെയും ശാസ്ത്ര ഉപകരണങ്ങള്‍ ഒഡീസിയസിലുണ്ട്. ഒരാഴ്ചയോളം പേടകം ചന്ദ്രനില്‍ തുടരും.

