കെപിസിസി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എത്താന്‍ വൈകിയതില്‍ കലിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. 'പത്രക്കാരെ വിളിച്ചുവരുത്തിയിട്ട് ഇയാള്‍ എവിടെപ്പോയി കിടക്കുകയാണ്' എന്ന് ഒപ്പമുണ്ടായിരുന്ന നേതാക്കളോട് ചോദിച്ച സുധാകരന് ഇടയ്ക്ക് ഒരു അസഭ്യവാക്കും പ്രയോഗിച്ചു. ഈ സമയം ഒപ്പമുണ്ടായിരുന്ന ഷാനിമോള്‍ ഉസ്മാനും ജില്ലാ നേതാക്കളും ഇടപെട്ട് സുധാകരനെ കൂടുതല്‍ പ്രതികരണത്തില്‍ നിന്ന് തടഞ്ഞു. മൈക്ക് ഓണാണെന്നും കാമറകള്‍ എല്ലാം പകര്‍ത്തുന്നുണ്ടെന്നും നേതാക്കള്‍ സുധാകരനെ ഓര്മ്മിപ്പിപ്പു. ഇതോടെ പരിസരബോധം വന്നു.
ആലപ്പുഴയിലായിരുന്നു വാർത്താ സമ്മേളനം. സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തിലാണ് അസഭ്യപദം പ്രയോഗിച്ചത്
കെപിസിസിയുടെ 'സമരാഗ്നി' പരിപാടിയെ കുറിച്ചുള്ള വാര്‍ത്താസമ്മേളനം രാവിലെ 10 മണിക്ക് കല്യാണി ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ചിരുന്നു.10.30 നാണ് കെപിസിസി പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. 11 മണിയോടെയാണ് വി ഡി സതീശന് എത്തിയത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ നീരസം മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാന്‍ നോക്കി. 11.5 നല്ലേ വാര്‍ത്താ സമ്മേളനം തീരുമാനിച്ചതെന്ന് ചോദിച്ചു.
മുന്‍ ഡിസിസി പ്രസിഡന്റ് വിളിച്ച ചെസ്സ് ടൂര്‍ണമെന്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നാണ് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.2023ലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിന് വഴക്കുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.