ഏകദേശം രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുൻപ് അഗ്നിപർവ്വത സ്ഫോടനത്തിന് ഇരയായ രണ്ട് പേരുടെ അസ്ഥികൾ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. പുരാതന റോമൻ നഗരമായ പോംപൈയിലാണ് അസ്ഥികൾ കണ്ടെത്തിയിരിക്കുന്നത്.
2000 വർഷങ്ങൾക്ക് മുമ്പുണ്ടായ വെസുവിയസ് അഗ്നിപർവത സ്ഫോടനത്തിന്റെ ഭാഗമായുണ്ടായ ലാവാ പ്രവാഹത്തിലാണ് പ്രാചീന റോമൻ നഗരമായ പോപെയ് ഇല്ലാതായത്. 250 വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി ഈ നഗരത്തെ വീണ്ടും കണ്ടെത്തിയത്. ഇതിന് ശേഷം ഒട്ടേറെ ഉദ്ഖനന ദൗത്യങ്ങളിൽ പുരാതന നഗരത്തിലെ ഒട്ടേറെ ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. ലാവാ പ്രാവാഹത്തിൽ കുടുങ്ങി മരണപ്പെട്ടവരുടെ ശേഷിപ്പുകളും കണ്ടെത്തുകയുണ്ടായി.
![]() |
| Courtesy |
![]() |
| Courtesy |
![]() |
| Courtesy |
![]() |
| Courtesy |
![]() |
| Courtesy -https://pompeiisites.org |
ഒരു ചെറിയ താൽക്കാലിക കിടപ്പുമുറിയിൽ ഒരു പുരുഷൻ്റെയും സ്ത്രീയുടെയും അസ്ഥികൂടം കണ്ടെത്തിയതായിട്ടാണ് പോംപൈ പുരാവസ്തു സൈറ്റ് തങ്ങളുടെ പ്രസ്താവനയിൽ പറയുന്നത്. സ്ത്രീ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. അതേസമയം പുരുഷന്റെ അസ്ഥികൂടം കട്ടിലിന്റെ താഴെ കിടക്കുന്ന നിലയിലും.രസകരമായ കാര്യമെന്തെന്നാൽ, സ്വർണം കൊണ്ടു നിർമിച്ച ഒരു കട്ടിലിലായിരുന്നു യുവതി കിടന്നിരുന്നത്. വെള്ളി, വെങ്കലം എന്നിവകൊണ്ടുള്ള നാണയങ്ങളും അവർക്ക് ചുറ്റുമുണ്ടായിരുന്നു. സ്വർണം കൊണ്ടു മുത്തുകൾ കൊണ്ടുമുള്ള ആഭരണങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.പേളിന്റെയും കമ്മലുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങൾ എന്നിവയുണ്ടായിരുന്നു എന്നും ഗവേഷകർ പറയുന്നു.
AD 79 -ൽ വെസൂവിയസ് പർവതം പൊട്ടിത്തെറിച്ചപ്പോഴാണ് നേപ്പിൾസിനടുത്തുള്ള പോംപൈ നഗരവും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും നശിച്ചത്. സ്ഫോടനത്തിൽ ചാരം കൊണ്ട് മുങ്ങുകയായിരുന്നു ഈ പ്രദേശം. യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നിന് താഴെയാണ് തങ്ങൾ താമസിക്കുന്നതെന്ന് അറിയാത്ത ആയിരക്കണക്കിന് റോമാക്കാരെയാണ് ഈ സ്ഫോടനം കൊന്നൊടുക്കിയത്. നഗരമപ്പാടെ നാമാവശേഷമായി.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സ്ത്രീയും പുരുഷനും ഈ ചെറിയ മുറിയിൽ അഭയം തേടിയതാവാം എന്ന് കരുതുന്നു. എന്നാൽ, വലിയ പാറക്കല്ലുകൾ വന്ന് വാതിലുകളെ മറച്ചതോടെ ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ടാവില്ല എന്നും അനുമാനിക്കുന്നു. ഒടുവിൽ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവയുടെയും മറ്റ് തിളച്ചുമറിയുന്ന ചൂടുള്ള വസ്തുക്കളുടെയും ഒഴുക്കിനടിയിൽ അവർ അമർന്നു പോയിരിക്കാമെന്നും ഗവേഷകർ പറയുന്നു. പിന്നാലെ തന്നെ ഒഴുകിയെത്തിയ ലാവ ഈ കെട്ടിടം മൂടി, അങ്ങനെ ആയിരക്കണക്കിന് ആളുകൾക്കൊപ്പം അവരും മരണത്തിന് കീഴടങ്ങി.




