![]() |
Courtesy |
ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. സർവ്വകലാശാല അധ്യാപികയും ആക്ടിവിസ്റ്റുമായ ഡോ. ഹരിണി അമരസൂര്യയ്ക്ക് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. നാഷനൽ പീപ്പിൾസ് പവർ (എൻ.പി.പി) നേതാവും എം.പിയുമായ ഹരിണി അമരസൂര്യ രാജ്യത്തിന്റെ മൂന്നാമത് വനിത പ്രധാനമന്ത്രിയാണ്. സിരിമാവോ ബണ്ഡാരനായകേക്ക് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് 54കാരിയായ ഹരിണി അമരസൂര്യ.സർവകലാശാല ലക്ചററായ ഹരിണി മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്. ഡൽഹി സർവകലാശാല പൂർവ വിദ്യാർഥിയായ അവർക്ക് നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റുണ്ട്.
ഹരിണി, ലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. സിരിമാവോ ബന്ദാരനായകെ, ചന്ദ്രികാ കുമാരതുംഗ എന്നിവരാണ് ഇതിന് മുമ്പ് പ്രധാനമന്ത്രിയായിട്ടുള്ള വനിതകൾ. ദിനേശ് ഗുണവർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്.2000-ൽ സിരിമാവോ ബണ്ഡാരനായകെയ്ക്ക് ശേഷം ഈ ഈ പദവി വനിത എത്തുന്നത്,2020ലാണ് ഇവർ ആദ്യമായി പാർലമെൻറിൽ എത്തുന്നത്.
1970 മാർച്ച് 6 ന് കൊളംബോയിലാണ് ഡോ. ഹരിണി അമരസൂര്യ ജനിച്ചത്. കൊളംബോയിലെ ബിഷപ്പ് കോളേജിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹരിണി വിദേശത്താണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ബിഎയും ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള മക്വാരി യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് ആന്ത്രോപോളജി ആൻഡ് ഡെവലപ്മെൻ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ഹരിണി നേടി. തുടർന്ന് 2011-ൽ എഡിൻബർഗ്, ക്വീൻ മാർഗരറ്റ് സർവകലാശാലകളിൽ നിന്ന് സോഷ്യൽ ആന്ത്രപ്പോളജി, ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് ഡെവലപ്മെൻ്റ് സ്റ്റഡീസ് എന്നിവയിൽ പിഎച്ച്ഡിയും നേടി.
ശ്രീലങ്കയിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ സോഷ്യൽ സയൻസസ് വിഭാഗത്തിലെ സീനിയർ ലക്ചററായിരുന്നു ഡോ. ഹരിണി അമരസൂര്യ. യൂണിവേഴ്സിറ്റിയുടെ ഭരണത്തിലും പങ്കാളിയായ അവർ 2016 മുതൽ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ലിംഗസമത്വവും തുല്യതയും സംബന്ധിച്ച കമ്മിറ്റിയിൽ അംഗവുമാണ്. ശ്രീലങ്കയിലെ കമ്മ്യൂണിറ്റി ഹെൽത്ത് ഓർഗനൈസേഷനായ നെസ്റ്റിൻ്റെ ഡയറക്ടറായും പ്രസിഡൻ്റായും ശ്രീലങ്കയിലെ സ്ത്രീകളെയും ലിംഗഭേദത്തെയും കുറിച്ചുള്ള ഗവേഷണ സ്ഥാപനത്തിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. ഹരിണി ലോ & സൊസൈറ്റി ട്രസ്റ്റിൻ്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്ന അവർ പാർലമെൻ്റ് അംഗമായതിന് ശേഷം ആ സ്ഥാനം രാജിവച്ചു.
2012ലും 2013ലും ഓപ്പൺ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയായും 2014, 2015 വർഷങ്ങളിൽ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ അസിസ്റ്റൻ്റ് സെക്രട്ടറിയായും 2016ൽ സെക്രട്ടറിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ ജിഡിപിയുടെ ആറുശതമാനം വിദ്യാഭ്യാസത്തിന് നീക്കിവെക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ സമരത്തിലും സജീവമായി പങ്കെടുത്തയാളാണ് ഹരിണി. സൗജന്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ അടുത്തിടെ നടന്ന നിരവധി സമരങ്ങളിലും അവർ പങ്കെടുത്തിട്ടുണ്ട്.പാർലമെൻ്റ് അംഗമായി നിയമിക്കപ്പെടുന്നതിന് മുമ്പ് നാഷണൽ പീപ്പിൾസ് പവറിൻ്റെ പ്രവർത്തകയായിരുന്ന ഹരിണി.