യുവാക്കൾ ആയിട്ടുള്ള പലരുടെയും സ്കൂൾ പഠനകാലത്ത്, അല്ലെങ്കിൽ കോളേജ് പഠനകാലത്ത് ഓർമ്മകളിലെ ഒരു പുതിയ സമൂഹമാധ്യമ അനുഭവം ഉണ്ടാക്കിക്കൊടുത്ത ഒരു കാലം, പക്ഷേ ഇന്ന് സമൂഹമാധ്യമങ്ങൾ ആവോളമുള്ള കാലമാണിത് ഈ തലമുറയ്ക്ക് അന്നത്തെ കാലം മനസ്സിലാവില്ല മറ്റൊരാർത്ഥത്തിൽ പറഞ്ഞാൽ അന്നത്തെ തലമുറയ്ക്ക് അതിനു മുൻപുള്ള വെറും പത്രങ്ങൾ ഉണ്ടായിരുന്ന കാലത്ത് ജീവിച്ചിരുന്ന തലമുറകൾ പറയുന്നത് ഉൾക്കൊള്ളാൻ പറ്റാത്തത് പോലെയുള്ളത്.! ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും മുതൽ എക്സും ത്രഡ്സുമടക്കം നിരവധി സോഷ്യൽ സ് പേസുകളിൽ വിഹരിച്ചുനടക്കുന്നവരാണ് മിക്കവരും. എന്നാൽ, യുവത്വത്തെ ഇന്റർനെറ്റിലെ സോഷ്യൽ സ് പേസിലേക്ക് ആദ്യമായി എത്തിച്ച ഓർക്കുട്ടിനെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ‘ഓർക്കുട്ടിലുണ്ടോ?’ എന്ന ചോദ്യം ചോദിച്ചും കേട്ടും വളർന്ന ഒരുതലമുറയുണ്ട്. അവർക്കറിയാം എസ്.എം.എസിൽ മാത്രമായി തളച്ചിടപ്പെട്ട യുവതക്ക് ഓർക്കുട്ട് എത്ര ആശ്വാസമായിരുന്നു എന്ന്.
ഫെയ്സ്ബുക്കും വാട്സാപ്പും വരുന്നതിനു വർഷങ്ങൾക്കു മുൻപ് എല്ലാവരും ചോദിച്ചിരുന്നത് ഓർക്കുട്ടിലുണ്ടോ എന്നായിരുന്നു. അന്ന് പക്ഷേ മൊബൈൽ ഫോണുകൾ ഇത്ര പ്രചാരത്തിൽ ഇല്ലായിരുന്നു പകരം 'നെറ്റ് കഫേകൾ ' ആയിരുന്നു ആശ്രയം.
![]() |
| Courtesy |
2004 ജനുവരി 22നായിരുന്നു ഓർക്കുട്ട് ലോഞ്ച് ചെയ്തത്. ടർക്കിഷ് സോഫ്റ്റ്വെയർ എൻജിനീയർ ആയിരുന്ന ഓർക്കുട്ട് ബുയുകോട്ടൻ എന്നയാളാണ് ഓർക്കുട്ടിന്റെ പിറവിക്കു പിന്നിൽ. ഒരു സ്വതന്ത്ര പ്രോജക്ട് എന്ന നിലയിൽതന്നെയായിരുന്നു ഓർക്കുട്ട് തയാറാക്കിയതും.
ഓർക്കുട്ട് ബുയുക്കോട്ടനും ഒപ്പം ഗിതിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സ്വതന്ത്ര പ്രോജക്റ്റ് എന്ന നിലയില്‍ വികസിപ്പിച്ചെടുത്ത ഓര്‍ക്കുട് പിന്നീട് ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു.വളരെപ്പെട്ടെന്ന് യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായി മാറി. ആദ്യകാലത്ത് ഓർക്കുട്ടിന് ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. ഓർക്കുടിനൊപ്പം രൂപം നൽകിയ ഫെയ്സ്ബുക് പതിയെ മനസ് കീഴടക്കാൻ തുടങ്ങി അല്ലെങ്കിൽ 'ഓര് ക്കുടി'ൻ്റെ കാരനായി എന്ന് പറയാം.
സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാധ്യതകളും കൂടുതൽ വിപുലീകരിച്ച ഫെയ്സ്ബുക്കുമായി മാർക്ക് സക്കർബർഗ് രംഗത്തെത്തിയതോടെ ഓർക്കുട് പിന്തള്ളപ്പെടുകയായിരുന്നു.
സുഹൃത്തുക്കളുമായി സംവദിക്കാന്‍ സ്ക്രാപ്പ് ബുക്ക്, ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ആല്‍ബം, ചര്‍ച്ചകള്‍ക്കായി കൂട്ടായ്മകള്‍, സൂഹൃത്തുക്കളുടെ ജന്മദിന അറിയിപ്പുകള് തുടങ്ങി അത്യാവശ്യം വേണ്ടിവരുന്ന എല്ലാം ഓര്‍ക്കുട്ടിലുണ്ടായിരുന്നു. പക്ഷേ ഓരോ റിഫ്രഷിലും നിരവധി വിസ്മയങ്ങള്‍ ഒളിപ്പിച്ച ഫെയ്സ്ബുക്കിലെ ഫീഡ് പോലെയുള്ള ജനപ്രീതിയെ മറികടക്കാനായില്ല. പിന്നാലെ വാട്സാപ്പും ഇൻസ്റ്റഗ്രാമുമെത്തിയതോടെ ഓർക്കുട്ടിന്റെ പതനം പൂർണമായി.
2014 ജൂണ്‍ 30-ന് ഓര്‍ക്കുട്ട് പൂട്ടുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. 2012ൽ ജനുവരി 5ന് ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. ഒരു പതിറ്റാണ്ടോളം ആഗോള സൗഹൃദത്തിന് പുതിയ മാനങ്ങള്‍ നല്കിയ 'ഓര്‍ക്കുട്ട്' മെമ്മറി സെപ്റ്റംബർ 30ന് ആർക്കൈവിലേക്ക് മറയുകയും ചെയ്തു.

