അഹിന്ദുവായ ആദ്യ പ്രധാനമന്ത്രി. ലോക്സഭയിലേക്ക് ഒരിക്കൽപോലും മത്സരിക്കാതെ പ്രധാനമന്ത്രിയായ മനുഷ്യൻ..
അന്ത്യവിശ്രമ സ്ഥലത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്(92) വിട. ശനിയാഴ്ച ഉച്ചയ്ക്ക്12.55ന് നിഗംബോധ്ഘാട്ടിൽ പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. കോൺഗ്രസ് എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. രാജ്യത്ത് ഏഴു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽനിന്ന് രാവിലെ എട്ടോടെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് എത്തിച്ചു. എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തില് സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പൊതുദർശനത്തിനു ശേഷം നിഗം ബോധ്ഘാട്ടിലേക്ക് സംസ്കാരത്തിനായി വിലാപയാത്രയായാണ് എത്തിച്ചത്.ഒരു മണിക്കൂർ നീണ്ട പൊതു ദർശനത്തിനൊടുവിൽ സംസ്കാരത്തിനായി വിലാപയാത്രയായി നിഗംബോധ് ഘട്ടകിലേക്ക് തിരിച്ചു. 11.30 ഓടെ പ്രത്യേക വാഹനം നിംഗബോധ് ഘട്ടിലെത്തി. സംസ്കാര ചടങ്ങുകൾക്കായി നിംഗബോധ് ഘട്ട് പൂർണ്ണ സജ്ജമായിരുന്നു. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അന്ത്യോപചാരമർപ്പിച്ചു. 21 ഗൺസല്യൂട്ട് ഉൾപ്പെടെ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകി സംസ്കാരം പൂർത്തിയായി.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോരിന് ശേഷം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ രാത്രി വൈകി തയ്യാറായി . ശവസംസ്കാരം പ്രത്യേക സ്മാരകത്തില്‍ നടത്തണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന കേന്ദ്രം ആദ്യം നിരസിച്ചിരുന്നു, തുടര്‍ന്ന് പാര്‍ട്ടി നേതാവ് ജയറാം രമേഷ് ഇതിനെ 'ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂര്‍വം അപമാനിക്കുന്നു' എന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് രാത്രി വൈകി 'മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ സ്മാരകം സംബന്ധിച്ച വസ്തുതകള്‍' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിലീസില്‍, കോണ്‍ഗ്രസ് അധ്യക്ഷനില്‍ നിന്ന് സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കാനുള്ള അഭ്യര്‍ത്ഥന സര്‍ക്കാരിന് ലഭിച്ചതായും അത് അംഗീകരിച്ചതായും മന്ത്രാലയം അറിയിച്ചു. എന്നാല്‍, രാജ്ഘട്ടിന് സമീപം സംസ്കാരച്ചടങ്ങുകള്‍ നടത്തണമെന്നും അവിടത്തന്നെ സ്മാരകം നിര്‍മിക്കണമെന്നുമുള്ള കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്നും ഇത് അദ്ദേഹത്തിന്റെ കുടുംബത്തേയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച്ച രാത്രി ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ട്രസ്റ്റ് രൂപീകരിച്ചതിനുശേഷം സ്ഥലം കൈമാറുമെന്നും കോൺഗ്രസ് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ട്രസ്റ്റ് രൂപീകരിച്ച് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളുള്ളതിനാലാണ് യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങ്ങിന്റെ സംസ്കാരം തീരുമാനിച്ചത്
