വിമാന ദുരന്തത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അസർബൈജാൻ പ്രസിഡന്റുമായി പുട്ടിൻ ഫോണിൽ സംസാരിച്ചതായാണ് വിവരം. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിൽ ക്ഷമ ചോദിക്കുന്നെന്ന് പുട്ടിൻ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവർക്ക് വേഗം സുഖംപ്രാപിക്കട്ടെയെന്നും പുട്ടിൻ പറഞ്ഞു.
'ഷെഡ്യൂള്‍ അനുസരിച്ച് യാത്ര ചെയ്തിരുന്ന അസർബയ്ജാനി പാസഞ്ചര്‍ വിമാനം ഗ്രോസ്നി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഗ്രോസ്നി, മോസ്ഡോക്ക്, വ്ളാഡികാവ്കാസ് എന്നീ വിമാനത്താവളങ്ങളില്‍ യുക്രൈന്റെ ഡ്രോണുകൾക്ക് ഇരയായി കൊണ്ടിരിക്കുകയായിരുന്നു. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം ഇത് ചെറുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ക്രെംലിന് വിശദീകരിക്കുന്നു.
