സിം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന് 2025-ൽ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ കർശന നിയമങ്ങൾ നടപ്പാക്കിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങൾ പ്രകാരം, പുതിയ സിം കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്. ഒരു ആധാറിന് പരിമിതമായ സിമ്മുകൾ അനുവദിച്ചിരിക്കുന്നതിനാൽ, നിലവിൽ ഒരാളുടെ ആധാറുമായി എത്ര മൊബൈൽ നമ്പറുകൾ ലിങ്ക് ചെയ്തിട്ടുണ്ട് എന്നത് പ്രധാനമാണ്.
സൈബർ തട്ടിപ്പുകൾ വ്യാപകമായതോടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിമ്മുകൾ പരിശോധിക്കേണ്ടത് വളരെ പ്രാധാന്യം അർഹിക്കുന്നു. നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സിം കാർഡ് ഏതെങ്കിലും തട്ടിപ്പിന് ഉപയോഗിച്ചാൽ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ നേരിടേണ്ടിവരും.
ആധാർ കാർഡിൽ ലിങ്ക് ചെയ്തിട്ടുള്ള നമ്പറുകൾ എങ്ങനെ പരിശോധിക്കാം?
1 https://www.sancharsaathi.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2 Citizen-Centric Services എന്നതിൽ ക്ലിക്ക് ചെയ്യുക
3 Know Mobile Connections (TAFCOP) എന്നതിൽ ക്ലിക്ക് ചെയ്യുക
4 തുടർന്ന് നിങ്ങളുടെ ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പറുകൾ കാണിക്കും
5 നമ്മൾ രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ ഉണ്ടങ്കിൽ Not My Number എന്നതിൽ ക്ലിക്ക് ചെയ്ത് ബ്ലോക്ക് ചെയ്യാം