ഡോക്യുമെന്റ് ഷെയറിങ്ങിനായി വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ ഏറെയാണ്.ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്.വാട്സാപ്പിന്റെ തന്നെ ഐ ഒ എസ് അപ്ഡേറ്റായ വേര്‍ഷന്‍ 24.25.80ല്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്. ഇതോടെ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ഡിവൈസിന്റെ തന്നെ കാമറ ഉപയോഗിച്ച് ഡോക്യുമെന്റിന്റെ ഫോട്ടോ പകര്‍ത്തി ഷെയര്‍ ചെയ്യാം. വരും ആഴ്ചകളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എങ്ങനെ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാം?
വാട്സാപ്പിൽ ഒരു ചാറ്റ് വിൻഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക
ഡോക്യുമെന്റിൽ ടാപ്പ് ചെയ്യുക
അപ്പോൾ സ്കാൻ ഡോക്യുമെന്റ് ഓപ്ഷൻ കാണാം
അതിൽ ടാപ്പ് ചെയ്താൽ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകർത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവൻ പേജുകളും ഈ രീതിയിൽ പകർത്തി ക്കഴിഞ്ഞാൽ Save ബട്ടൺ ടാപ്പ് ചെയ്യുക.
നിങ്ങൾ സ്കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം.
സെന്റ് ബട്ടൺ ടാപ്പ് ചെയ്താൽ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാൾക്ക് ലഭിക്കും.