പ്രിയപ്പെട്ട എം.ടിയുടെ ഓർമ്മകൾ നിറഞ്ഞ കോഴിക്കോട്ട വസതിയായ സിതാരയിലെത്തി വടൻ മമ്മൂട്ടി. എം.ടിയുടെ വിയോഗ സമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു അതിനാൽ എത്താൻ സാധിച്ചിരുന്നില്ല. എം.ടി മരിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി കോഴിക്കോട്ട് വസതിയിലെത്തുന്നത്. രമേഷ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്. എം.ടിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. പ്രിയ എംടിയുടെ ഓർമ്മകളിൽ മമ്മൂട്ടി വിതുമ്പി. എം.ടി പോയിട്ട് 10 ദിവസമായി. മറക്കാത്തതു കൊണ്ടാണല്ലോ വന്നത്. മറക്കാൻ പറ്റാത്തത് കൊണ്ട്. മറ്റൊന്നും പറയാനില്ല. സന്ദർശനത്തിന് ശേഷം മമ്മൂട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എംടിയുടെ മരണ സമയത്ത് വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടിക്ക് എത്താന്‍ സാധിച്ചിരുന്നില്ല. വൈകിട്ട് 3.40 ഓടു കൂടിയാണ് മമ്മൂട്ടി നടക്കാവിലെ 'സിത്താര'യില്‍ എത്തിയത്.വിദേശത്ത് നിന്ന് നാട്ടിലെത്തിയതിന് ശേഷം നേരെ എംടിയുടെ വീട്ടിലേക്ക് വരികയായിരുന്നു മമ്മൂട്ടി. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അവരുമായി സംസാരിച്ച ശേഷമാണ് മമ്മൂട്ടി സിത്താരയില്‍ നിന്നും ഇറങ്ങിയത്.
എംടിയുടെ മരണസമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അസർബൈജാനിൽ വിമാന അപകടം ഉണ്ടായതോടെ വിചാരിച്ച സമയത്ത് തിരിച്ചെത്താനും സാധിച്ചില്ല.