രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഗ്രാമത്തിൽ റോക്കറ്റിന്റേതെന്നു കരുതുന്ന ലോഹക്കഷ്ണങ്ങൾ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കെനിയ സ്പേസ് ഏജൻസി(കെ.എസ്.എ). 500 കിലോ ഭാരമുള്ള ലോഹകഷ്ണങ്ങൾ ഡിസംബർ 30-നാണ്ഇവിടെ പതിച്ചത്.മക്വേനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിലാണ് അവശ്ഷ്ടങ്ങൾ പതിച്ചത്. വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെടുന്ന വസ്തുവാണിതെന്നാണ് പ്രാഥമിക നിഗമനം. ഇതാണ് ബഹിരാകാശ മാലിന്യങ്ങളെപ്പറ്റിയുള്ള ആശങ്കയാണ് കെസ്ലര് സിന്‍ഡ്രോം. എന്നതിന് സാധൂകരിക്കുന്ന തെളിവായി വാർത്താ പ്രാധാന്യം നേടുന്നത്.
കെനിയയിലുണ്ടായ ഈ സംഭവം ലോകത്ത് ആദ്യമല്ല. ബഹിരാകാശ മാലിന്യങ്ങളുടെ ഭീഷണി കഴിഞ്ഞ കുറച്ചുവർഷങ്ങളായി മനുഷ്യർക്ക് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞവർഷം ഫ്ലോറിഡയിൽ തങ്ങളുടെ വസതിക്കു മുകളിൽ ലോഹകഷ്ണം പതിച്ചതിനെ തുടർന്ന് കുടുംബം നാസയ്ക്കെതിരേ നിയമനടപടി സ്വീകരിച്ചിരുന്നു. ബഹിരാകാശ മാലിന്യങ്ങൾ ഒരു ഭീഷണിയായി വളർന്നുവരുന്നുവെന്നതിന്റെ സൂചനയാണ് കെനിയയിലെ സംഭവം. ബഹിരാകാശ മാലിന്യങ്ങളെപ്പറ്റിയുള്ള ആശങ്കയെ കെസ്ലർ സിൻഡ്രോം എന്നാണ് വിശേഷിപ്പിക്കുന്നത്.
ഉപഗ്രഹങ്ങളുടെ നിലനിൽപ് തടയുന്ന വസ്തുക്കളും അവശിഷ്ടങ്ങളുംകൊണ്ട് ഭൂമിയുടെ ഭ്രമണപഥം അമിതമായി നിറഞ്ഞിരിക്കുന്ന ഒരു സൈദ്ധാന്തിക സാഹചര്യമായാണ് കെസ്ലർ സിൻഡ്രോമിനെ കണക്കാക്കുന്നത്. 1978-ൽ നാസയിലെ ശാസ്ത്രജ്ഞനായ ഡൊണാൾഡ് ജെ കെസ്ലർ ആണ് ഈ അവസ്ഥയെപ്പറ്റി പ്രതിപാദിച്ചത്.ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ ചില ഭാഗങ്ങളിൽ ബഹിരാകാശ മാലിന്യങ്ങൾ നിറയുകയും ഇവ തമ്മിലുള്ള കൂട്ടിയിടി കാരണം ബഹിരാകാശ മാലിന്യങ്ങൾ വർധിക്കുകയും ചെയ്യുന്നു. ഈ അവശിഷ്ടങ്ങളുടെ വ്യാപനം ഉപഗ്രഹങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു ഈ പ്രതിഭാസത്തെ കെസ്ലർ സിൻഡ്രോം അഥവാ കെസ്ലർ ഇഫക്റ്റ് എന്ന് അറിയപ്പെടുന്നു.
ബഹിരാകാശമാലിന്യത്തെ കുറിച്ച് ആദ്യമായി പറഞ്ഞതും കെസ്ലർ ആണ്. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ നിലകൊള്ളുന്ന 'ലോ എർത്ത് ഓർബിറ്റ്' ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. നാസയുടെ കണക്കനുസരിച്ച് ഇവിടെ 6000 ടൺ വസ്തുക്കളാണുള്ളത്.
ഭൂമിയുടെ ഭ്രമണപഥത്തിൽ നിലനിൽക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ ഭൂമിയെ അപകടത്തിലാക്കുമെന്ന് അരിസോണ സർവ്വകലാശാലയിലെ പ്രൊഫസറായ വിഷ്ണു റെഡ്ഡി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഭ്രമണപഥത്തിൽ കൂടിയിടിയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഈ നില തുടർന്നാൽ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് പ്രതിസന്ധിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു..