ഇംഗ്ലീഷിൽ ചാറ്റ് ചെയ്യുമ്പോൾ ഗ്രാമർ മിസ്റ്റേക്ക് വരുമെന്ന് പേടിയുണ്ടോ?, തെറ്റുകൾ കണ്ട് മറ്റുള്ളവർ കളിയാക്കുമെന്ന ഭയം ഉണ്ടോ? എന്നാൽ ഇനി അത് വേണ്ട സഹായിക്കാൻ മെറ്റ എത്തും. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലും വാട്സാപ്പിലും ഫേസ്ബുക്കിലും പുറത്തിറക്കിയ മെറ്റ എ ഐ യുടെ പുതിയ ഫീച്ചറാണ് ഇനി ഇംഗ്ലീഷിൽ ചാറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നത്.
ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനിടെ ഗ്രാമര്‍ തെറ്റിയെ എന്ന് തോന്നിയാൽ ഉടന്‍ ഈ ടൂള്‍ ഉപയോഗിച്ച് തിരുത്താനും സാധിക്കും. ഗ്രാമർ ചെക്ക് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്ത ശേഷം ചാറ്റില്പോയി അറിയാവുന്ന ഇംഗ്ലീഷ് ടൈപ്പ് ചെയ്തുകൊടുക്കുക. അതിനുശേഷം കീപാഡിലെ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം ഫിക്സ് ഗ്രാമര്‍ എന്ന ഓപ്ഷന് ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങൾ ടൈപ്പ് ചെയ്ത വാചകത്തിന്റെ ഗ്രമാറ്റിക്കലി കറക്ട് ആയിട്ടുള്ള ഫോം കാണാന്‍ പറ്റും. ഇനി അത് കോപ്പി ചെയ്ത് അയച്ചാല്‍ മതിയാകും.
അതോടൊപ്പം മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതില്‍ മാറ്റം വരികയാണ്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്സിന്റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്.