പിണക്കം മാറിയപ്പോൾ പരസ്പരം പുകഴ്ത്തി രമേശും, സുകുമാരനും
ക്ഷേത്രത്തിലെ മേൽവസ്ത്ര പരാമർശത്തിൽ മുഖ്യമന്ത്രിക്കും ശിവഗിരിക്കും മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇരു കൂട്ടരും ഹിന്ദുക്കളുടെ ആചാരങ്ങളിൽ കൈ കടത്തരുതെന്ന് എൻഎസ്എസ് അധ്യക്ഷൻ ആവശ്യപ്പെട്ടു. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഹിന്ദുക്കളോട് മാത്രമാണോ വ്യാഖ്യാനങ്ങൾ? ഇതര മതക്കാരെ വിമർശിക്കാൻ ധൈര്യമുണ്ടോയെന്നും ജി. സുകുമാരൻ നായർ ചോദിച്ചു. ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വിമർശിച്ചു.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. "ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കും മുഖ്യമന്ത്രിക്കും ധൈര്യമുണ്ടോ? അവരുടെയൊക്കെ ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ട് പോകണമെങ്കിൽ പൊയ്ക്കോട്ടെ. കാലാകാലങ്ങളിൽ നിലനിന്ന് പോരുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്? ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണക്കാൻ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്," സുകുമാരൻ നായർ പറഞ്ഞു.
"എത്രയോ കാലം മുമ്പ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്ക്കാരം നടത്തിയിട്ടുണ്ട്. നിങ്ങൾ തീരുമാനിച്ച് നിങ്ങൾ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങൾ ഇങ്ങനെയാണ്. ഉടുപ്പിട്ട് പോകാൻ കഴിയുന്നത് അങ്ങനെ പോകണം. അല്ലാതെ അത് നിർബന്ധിക്കരുത്. ശബരിമലയിൽ എല്ലാവരും ഉടുപ്പിട്ടാണ് പോകുന്നത്, അത് അവിടുത്തെ രീതി. ഹിന്ദുവിന് മാത്രം ഈ രാജ്യത്ത് ഒന്നും പറ്റില്ല എന്ന ചിലരുടെ പിടിവാശി അംഗീകരിക്കാൻ പറ്റില്ല," സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അതേസമയം എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനെ വാനോളം പുകഴ്ത്തിയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് നന്ദി പറഞ്ഞും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നത്ത് പത്മനാഭന് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്നത്ത് പത്മനാഭൻ്റെ 148-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സംസാരിക്കവെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ചാരുതാര്‍ത്ഥ്യമുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിന് ജി സുകുമാരന്‍ നായര്‍ക്ക് നന്ദി അറിയിച്ചു.
രാജ്യത്തിന് കേരളം സംഭാവന ചെയ്ത മഹാപുരുഷനാണ് മന്നത്ത് പത്മനാഭന്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടു കിടന്ന നായര്‍ സമുദായത്തെയും കേരളത്തെയും നവോത്ഥാന പാതയിലേക്ക് നയിച്ചത് മന്നത്താണ്. സ്വന്തം സമുദായത്തിന്റെ ശക്തി ദൗര്‍ബല്യത്തെ അത്രയേറെ മനസ്സിലാക്കിയ വ്യക്തിയാണ് മന്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അകവും പുറവും സൗന്ദര്യമുള്ള വ്യക്തിത്വമായിരുന്നു മന്നത്ത്. അന്ധ വിശ്വാസങ്ങളില്‍ നിന്നും സമുദായത്തെ മോചിപ്പിച്ചു. സ്വയം മാതൃക തീര്‍ത്താണ് മന്നത്ത് സമുദായ പരിഷ്കരണത്തിന് നേതൃത്വം നല്‍കിയത്. മന്നത്ത് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പെരുന്നയിലെ മണ്ണുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും അത് ആരു വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും ചെന്നിത്തല പ്രസംഗിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന് ചാലക ശക്തിയായത് സവര്‍ണ്ണ ജാഥ. രാഷ്ട്രീയ രംഗത്ത് എന്‍എസ്എസ് ഇടപെടല്‍ ആശാവഹമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മത നിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുന്ന കേരളത്തിലേയും ഇന്ത്യയിലേയും ജനങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് വര്‍ഗീയമായ അക്രമങ്ങളെ ചെറുക്കാന്‍ എന്‍എസ്എസ് നേതൃത്വം കാലാകാലമായി നടത്തി വരുന്ന സംഭാവനകളെ സല്യൂട്ട് ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയടക്കം കാണിക്കുന്ന ജാഗരൂകത പ്രത്യേകം അഭിനന്ദിക്കുന്നു. മുമ്പൊരിക്കല്‍ മന്നത്തിന് ഒരാള്‍ ഊന്നുവടികൊടുത്തപ്പോള്‍ അദ്ദേഹത്തിന് വയസ്സായിട്ടാണ് ഇത് കൊടുത്തതെങ്കില്‍ തെറ്റി, മന്നത്തിന് വയസ്സാവുകയില്ല. സമുദായത്തിന് വരുന്ന തല്ല് പകരം കൊടുക്കാന്‍ ഈ വടി സ്വീകരിക്കുന്നുവെന്നായിരുന്നു മറുപടി. അദൃശ്യമായി ഒരു വടി ജി സുകുമാരന്‍ നായരുടെ കൈയ്യില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ആപത് ഘട്ടങ്ങളിൽ തനിക്ക് അഭയം തന്നിട്ടുള്ളത് എൻഎസ്എസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രീഡിഗ്രിക്ക് പ്രവേശനം നേടാൻ എൻഎസ്എസ് സഹായിച്ചത് ഓർത്തെടുത്തായിരുന്നു പരാമർശം. രാഷ്ട്രീയ മേഖലയിൽ കൃത്യമായ ഇടപെടലുകൾ എൻഎസ്എസ് നടത്താറുണ്ട്. ഇപ്പോൾ ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ നടത്തുന്ന ഇടപെടലുകൾ സ്വീകാര്യമാണ്. ഇതര സമുദായങ്ങൾക്ക് ദോഷകരമായി ഒന്നും ചെയ്യില്ലെന്ന് വിളക്കുകൊളുത്തി പ്രതിജ്ഞ ചെയ്താണ് എൻഎസ്എസ് എന്ന പ്രസ്ഥാനം ആരംഭിച്ചത്. ആ നിലവിളക്ക് ഇന്നും അതേ ശോഭയോടെ കത്തിക്കൊണ്ടിരിക്കുന്നു. ശബരിമല സ്ത്രീപ്രവേശനത്തിൽ എൻഎസ്എസ് മന്നത്ത് പദ്മനാഭന്റെ പാത പിന്തുടർന്നു. മതനിരപേക്ഷതയുടെ ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ്. മതനിരപേക്ഷത ഉയർത്തി പിടിക്കാൻ ജനറൽ സെക്രട്ടറി അടക്കം പുലർത്തുന്ന ജാഗ്രതയ്ക്ക് ചെന്നിത്തല അഭിനന്ദനങ്ങൾ അറിയിച്ചു. എന്‍എസ്എസിനെതിരെ വരുന്ന അടികൾ തടയാനുള്ള വടി മന്നത്ത് പദ്മനാഭന്റെ കൈയിൽ ഉണ്ടായിരുന്നു. ആ അദൃശ്യമായ വടി ജി. സുകുമാരൻ നായരുടെ കൈയിലുമുണ്ട്. സർക്കാർ ജനജീവിതം ദുസഹമാക്കിയാൽ ജനങ്ങൾ അവർക്ക് എതിരെ തിരിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇതോടൊപ്പം കൂട്ടി വായിക്കേണ്ടത് വർഷങ്ങൾ നീണ്ട പിണക്കത്തിനൊടുവിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തിയോടനുബന്ധിച്ചാണ് ചെന്നിത്തല പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. സ്വാഗത പ്രസംഗത്തിൽ രമേശ് ചെന്നിത്തലയെ പുകഴ്ത്തിയായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസംഗം. നേരത്തെ നിശ്ചയിച്ച ഉദ്ഘാടകൻ മാറിയെങ്കിലും ലഭിച്ചത് അനുയോജ്യനായ ഉദ്ഘാടകനെയാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തല എൻഎൻഎസിന്റെ പുത്രനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഉദ്ഘാടകൻ വരാത്തതിന് പിന്നിൽ ചില ചരിത്രമുണ്ട്. അതിന് ശേഷമാണ് മുഖ്യപ്രഭാഷകനായ ചെന്നിത്തലയെ ഉദ്ഘാടകനാക്കിയത്. നായർ സർവ്വീസ് സൊസൈറ്റിയിൽ നായരെ വിളിക്കുന്നതാണ് കുഴപ്പം. ചെന്നിത്തലയെ വിളിച്ചത് കോൺഗ്രസ് എന്ന മുദ്രയിലല്ല. എൻഎസ്എസിൻ്റെ പുത്രനാണ് രമേശ് ചെന്നിത്തല. ഗണേഷ് കുമാർ കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായൻമാർക്കും ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം. അവർ കുടുംബം മറക്കരുത് എന്ന് മാത്രമേയുള്ളൂ. തിരുത്തലുകൾ വരുത്തിച്ചത് സമുദായ ആചാര്യനാണ്. രാഷ്ട്രീയ വേർതിരിവില്ലാതെ ഒരുപാട് പേർ.രമേശ് ചെന്നിത്തലയുടെ വരവിൽ പത്ര ദൃശ്യ മാധ്യമങ്ങൾ അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. നായർ സമുദായത്തിന്റെ പരിപാടിയിൽ നായരെ ക്ഷണിച്ചാൽ മാത്രമാണ് വാർത്ത. രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് കോൺഗ്രസുകാരൻ ആയിട്ടല്ല. രമേശ് ചെന്നിത്തല എൻഎസ്എസിൽ നിന്ന് കളിച്ചു വളർന്ന കുട്ടിയാണ് എത്തി'യെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
11 വർഷം നീണ്ട അകൽച്ച അവസാനിപ്പിച്ചാണ് രമേശ് ചെന്നിത്തല ഇന്ന് എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ ഉദ്ഘാടകനായി എത്തിയത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിവാദമായ താക്കോൽ സ്ഥാന പ്രസംഗത്തിന് ശേഷം രമേശ് ചെന്നിത്തലയും എൻഎസ്എസും തമ്മിൽ നിലനിന്നിരുന്ന അകൽച്ചയ്ക്കാണ് ഇതോടു കൂടി വിരാമമാകുന്നത്.
2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് അന്ന് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് തൻ്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമർശമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരൻ നായരെ തള്ളിപ്പറഞ്ഞിരുന്നു.
എൻഎസ്എസിന് രൂക്ഷമായ മറുപടി മറുപടി
ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കുന്നത് സംബന്ധിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻനായർ പറയുന്നത് മനത്തിന്റെ അഭിപ്രായമല്ലെന്ന്സ്വാമി സച്ചിദാനന്ദ പറഞ്ഞു.ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് പ്രവേശിക്കുന്നതിനെകുറിച്ച് മന്നം പറഞ്ഞിട്ടില്ല.അപ്പോൾ സുകുമാരൻ നായർ പറയുന്നത് സാമൂഹിക പരിഷ്കർത്താക്കൾ പറഞ്ഞ വാക്കുകൾ അല്ല.ഗുരുവിന്റെ അനുയായി എന്ന നിലയിൽ അഭിപ്രായം പറയാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ശിവഗിരി മഠം പ്രസിഡന്റ് പറഞ്ഞു.
കേരളത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകണം.ആന എഴുന്നള്ളിപ്പിന്നെ കുറിച്ച് കോടതി പറഞ്ഞു.ഗുരുവായൂർ ക്ഷേത്രത്തിൽ കയറാൻ യേശുദാസ് കാത്തു നിൽക്കുകയാണ്.യേശുദാസിനെ പോലൊരു സാത്വികന് പ്രവേശനം നൽകിയില്ലെങ്കിൽ പിന്നെ ആർക്കു നൽകാനാണെന്നും അദ്ദേഹം ചോദിച്ചു.