![]() |
ടൈറ്റാനിയം ഹൃദയം |
കൃത്രിമ ഹൃദയവുമായി ജീവിച്ചു ആശുപത്രിയിൽ വിട്ടു ചരിത്രം സൃഷ്ടിച്ചു ഓസ്ട്രേലിയൻ യുവാവ്. നൂറു ദിവസം കൃത്രിമ ഹൃദയവുമായി (artificial heart) ജീവിച്ചു, പ്രശ്നങ്ങൾ കൂടാതെ ആശുപത്രി വിടുന്ന ആദ്യ വ്യക്തിയെന്ന ഇരട്ട നേട്ടവുമായി ഓസ്ട്രേലിയൻ പൗരനായ 40 കാരൻ. ഹൃദയം മാറ്റിവയ്ക്കുന്നതിന് വേണ്ടി അനുയോജ്യമായത് കിട്ടാതെ വന്നതിനെ തുടർന്നാണ് ഇദ്ദേഹത്തിന് ടൈറ്റാനിയം കൊണ്ടുള്ള ഹൃദയം വെച്ച് പിടിപ്പിക്കുന്നത്. ഈ യന്ത്രം ഒരു ചെറിയ പമ്പ് ഉപയോഗിച്ച് പ്രവർത്തനം നിർവഹിച്ചിരുന്നത്.
2024 നവംബർ 22ന് സിഡ്നിയിലെ സെൻറ് വിൻസൻറ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ആണ് ന്യൂസൗത്ത് വെൽസ് സ്വദേശിയായ ഇദ്ദേഹത്തിൻറെ ശരീരത്തിൽ ഡോക്ടർ.ഡാനിയേൽ ടീംസ് എന്ന ഓസ്ട്രേലിയൻ സ്വദേശിയായ ഡോക്ടർ വികസിപ്പിച്ചെടുത്ത ബൈവകോര് ടോട്ടൽ ആർട്ടിഫിഷ്യൽ ഹാർട്ട് (BiVACOR) കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ്പ്ലാൻറ് സർജൻ പോൾ ജാൻസിൻ്റെ നേതൃത്വത്തിൽ 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വെച്ച് പിടിപ്പിച്ചത്.
തുടർന്ന് ആറ് ആഴ്ച ഐസിയുവിലും പിന്നീട് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലെ തുടർന്നതിനുശേഷം ഫെബ്രുവരിയിൽ ഇദ്ദേഹം ആശുപത്രി വിട്ടു. മാർച്ച് മാസം ആദ്യം ഇദ്ദേഹത്തിന് അനുയോജ്യമായ യഥാർത്ഥ ഹൃദയം ലഭിക്കുകയും അത് ശരീരത്തിൽ പിടിപ്പിക്കുകയും ചെയ്തു, അപ്പോഴേക്കും കൃത്രിമ ഹൃദയവുമായി ഉള്ള അദ്ദേഹത്തിന്റെ ജീവിതം 100 ദിവസം പിന്നിട്ടിരുന്നു. അങ്ങനെ കൃത്രിമ ഹൃദയവുമായി 100 ദിവസം ജീവിച്ച ആദ്യ വ്യക്തിയായി അദ്ദേഹം മാറി.
#TitaniumHeart #Australiancitizen