ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാർത്ത Daily Mail പുറത്ത് വിട്ടത്.
ലോക ക്രിക്കറ്റിലെ സ്പിൻ ഇതിഹാസവും , ഓസ്ട്രേലിയൻ താരവും ആയിരുന്ന ഷെയ്ൻ വോണിന്റെ (Shane Warne) മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. തായ്ലന്റിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലെഗ് സ്പിന്ന് ഇതിഹാസത്തിന്റെ മരണം മൂന്നുവർഷം പിന്നിടുമ്പോഴാണ് അസ്വഭാവികതയിലേക്ക് വിരൽചൂണ്ടുന്ന വിവരമാണ് ഒരു ബ്രിട്ടീഷ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മനപ്പൂർവ്വം മറച്ചു വയ്ക്കപ്പെട്ടത് എന്ന് കരുതുന്ന ഈ വിവരം Daily Mail (ഡെയിലി മെയിൽ) റിപ്പോർട്ട് ചെയ്തത്.
'കാമാഗ്ര' (Kamagra) എന്ന ഇന്ത്യൻ നിർമ്മിത ലൈംഗിക ഉത്തേജക മരുന്നിന്റെ കുപ്പി വോൺ മരിച്ചുകിടന്ന മുറിയിൽ നിന്ന് നീക്കം ചെയ്തതായാണ് ഒരു ഉദ്യോഗസ്ഥൻ പ്രസ്തുത മാധ്യത്തോടെ വെളിപ്പെടുത്തിയത്. നേരത്തെ കരുതിയിരുന്നത് അദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത് എന്നാണ്, അതിന് തകിടം മറിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായത് എന്ന് മാത്രമല്ല ഈ വിവരം മനപ്പൂർവ്വം ഒളിച്ചു വയ്ക്കപ്പെട്ടതായും അദ്ദേഹം പറയുന്നു. അമിതമായ അളവിൽ മരുന്ന് അടിച്ചതാണ് മരണകാരണമെന്നും കരുതുന്നു. അന്ന് പോലീസ് ഉദ്യോഗസ്ഥർ ആരും ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല, എന്ന് മാത്രമല്ല പോലീസ് റിപ്പോർട്ടിലും ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല.
ഉദ്ധാരണക്കുറവിന് ചിലർ ഉപയോഗിക്കുന്ന കാമാഗ്ര എന്ന മരുന്നിൽ വയാഗ്രയ്ക്ക് സമാനമായ ചേരുവകളാണ് അടങ്ങിയിരിക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഈ മരുന്ന് ഉപയോഗിക്കാൻ പാടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിർമ്മിക്കുന്ന കാമാഗ്രയ്ക്ക് തായ്ലൻഡിൽ നിരോധനം ഉണ്ട്, പക്ഷേ കടകളിൽ ഇത് രഹസ്യമായി വിൽക്കാറുണ്ട്.
തായ്ലൻഡിലെ റിസോർട്ടിൽ ഷെയ്ൻ വോൺ മരിച്ചുകിടന്ന മുറിയിൽ എത്തുമ്പോൾ അദ്ദേഹം രക്തം ശർദ്ദിച്ച നിലയിലായിരുന്നു കിടന്നിരുന്നത്, അതിന് സമീപത്തായാണ് ഈ കുപ്പി കണ്ടെത്തിയത്. ഈ മരുന്നിന്റെ ഉപയോഗം നിമിത്തമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല പക്ഷേ ഈ കുപ്പിയുടെ കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്. മരുന്നു കണ്ടെത്തിയ കാര്യം പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ടിൽനിന്നും ബോധപൂര്വം ഒഴിവാക്കി. ‘‘ഉന്നത ഉദ്യോഗസ്ഥന്റെ ഉത്തരവ് ഞങ്ങൾക്ക് അനുസരിക്കേണ്ടിവന്നു. ഓസ്ട്രേലിയയിലുള്ള ചില ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നു ഞാന് വിശ്വസിക്കുന്നു.’’– പേരു വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ ഡെയിലി മെയിലിനോട് പറഞ്ഞു. എന്നാൽ പിന്നീട് ഈ കുപ്പി അവിടെ നിന്ന് മാറ്റാൻ മുകളിൽ നിന്ന് തന്നോട് നിർദ്ദേശം വന്നതായി അദ്ദേഹം പറയുന്നു.
വോണിനെ പോലുള്ള ഒരാളുടെ മരണവിവരം ഇങ്ങനെ ഒരു സംഭവത്തിലൂടെ പുറത്ത് വരരുതെന്ന് ആഗ്രഹിച്ച ഉന്നത സ്ഥാനത്തുള്ള ചിലരുടെ ആഗ്രഹങ്ങൾ നിമിത്തമാണ് ഇങ്ങനെയൊരു വിവരം മറച്ചുവെക്കപ്പെട്ടത് എന്നും അദ്ദേഹം പറയുന്നു.ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു റിപ്പോർട്ടിൽ. എന്നാൽ അതിലേക്കു നയിച്ചത് എന്താണെന്ന് എവിടെയും ഇല്ലായിരുന്നു. ഈ സംഭവത്തിനു പിന്നിൽ ശക്തമായ കരങ്ങളാണുള്ളത്.’’– പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഷെയ്ൻ വോണിന്റെ (52 വയസ്സ്) മരണകാരണം സ്വാഭാവികം കാരണത്താലാണ് (ശക്തമായ ഹൃദയാഘാതം) നടന്നതെന്ന് സൂററ്റ് താനി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്, കൂടാതെ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുടെ സാഹചര്യങ്ങൾ അന്നുതന്നെ അധികൃതർ തള്ളിക്കളയുകയും ചെയ്തിരുന്നു. അതേസമയം വോണിൻ്റ് മൃതദേഹം എത്രയും പെട്ടെന്ന് അദ്ദേഹത്തിൻറെ നാടായ ഓസ്ട്രേലിയയിലേക്ക് അയക്കുകയും ചെയ്തിരുന്നു. തായ്ലൻഡ് പോലീസിന്റെ ഈ നടപടിയും, അധികൃതരുടെ ഭാഗത്തുനിന്ന് മരണകാരണം എന്താണെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല എന്ന പ്രധാന ആരോപണം അന്നുതന്നെ വ്യാപകമായി ഉയർന്നിരുന്നു.
മുറിയിലെ തറയിലും കുളിക്കാനുപയോഗിച്ച ടവ്വലിലും രക്തക്കറകൾ കണ്ടെത്തിയതായൊക്കെയുള്ള സംഭവങ്ങൾ പിന്നാലെ തായ്ലാൻഡ് പോലീസ് അന്ന് പുറത്തുവിട്ടിരുന്നു. അബോധാവസ്ഥയിലായിരുന്ന വോണിന് മെഡിക്കൽ സംഘം സിപിആർ നൽകിയതായും ഈ സമയം ചോര ഛർദിച്ചതായുമൊക്കെ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മരണസമയത്ത് മദ്യപിച്ചിരുന്നില്ലെന്നാണ് മാനേജർ പറഞ്ഞത്. ഏതായിരുന്നാലും മരിച്ച് ആറുദിവസങ്ങൾക്കുശേഷം മൃതദേഹം ഓസ്ട്രേലിയയിലെത്തിക്കുകയും ജന്മനാടായ മെൽബണിൽ കുടുംബം സ്വകാര്യമായി മരണാനന്തരച്ചടങ്ങുകൾ നടത്തുകയും ചെയ്തു.
അതേസമയം ഷെയിൻ വോണിന് മദ്യപാനം, പുകവലി, തെറ്റായ ഭക്ഷണക്രമങ്ങൾ എന്നിവയുണ്ടായിരുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. 1992 മുതൽ 2007 വരെയായി ഓസ്ട്രേലിയക്കായി 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറിൽ 1001 വിക്കറ്റുകൾ നേടിയശേഷമാണ് അദ്ദേഹം വിരമിച്ചത്. ഐപിഎൽ പ്രഥമ സീസണിൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്നു.
#ShaneWarne #Thailand #Australia
#cricket