കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോയ വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത് അപൂർവ്വമായ ഒരു കാഴ്ചയാണ്. കല്യാണ വേഷത്തിൽ നവദമ്പതിമാരുടെ യാത്ര.മറ്റ് യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കുമെല്ലാം ഈ കാഴ്ച ഒരു അവിസ്മരണീയ നിമിഷങ്ങൾ ഒരുക്കിയത്, പട്ടുപുടവയും മുല്ലപ്പൂവും ആടയാഭരണങ്ങളും അണിഞ്ഞ് വിവാഹശേഷം മൂന്ന് നവദമ്പതിമാർ മടങ്ങിയത് പ്രസ്തുത വന്ദേഭാരത് എക്സ്പ്രസിലായിരുന്നു.
കൊല്ലം പവിത്രേശ്വരം സ്വദേശി ഡോ. ഉണ്ണി ആർ. പിള്ളയും ഡോ. എം. ശ്യാമയും പട്ടാമ്പി ആമയൂരിൽ നിന്ന് വിവാഹിതരായി, പാലക്കാട് നെൻമാറയിൽ നിന്ന് വിവാഹിതരായ തിരുവനന്തപുരം സ്വദേശി വിവേകും ദിവ്യയും, തിരുവനന്തപുരം സ്വദേശികളായ അർജുനും റിൻഷിതയും കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് കല്യാണം കഴിഞ്ഞ് കയറിയത് ഇതേ ട്രെയിനിൽ. പക്ഷേ അവരാരും ഒന്നും അറിഞ്ഞില്ല.
കല്യാണം കഴിഞ്ഞ് വിവിധ കമ്പാർട്ട്മെൻറ് യാത്ര ചെയ്തിരുന്ന ഇവരും, സഹയാത്രികരും ഇതൊന്നും അറിഞ്ഞില്ല. പക്ഷേ ടിക്കറ്റ് എക്സാമിനറുടെ കണ്ണിൽ ഇത് പെട്ടു. ടിക്കറ്റ് എക്സാമിനറായ എസ്. വി രഞ്ജിത്ത് ഇവരെയെല്ലാം വിളിച്ചു ഒരു കമ്പാർട്ട്മെന്റിൽ കൊണ്ടുവന്നു ഗ്രൂപ്പ് ഫോട്ടോ അങ്ങ് എടുത്തു... അങ്ങനെ എവിടെയൊക്കെയോ ആരൊക്കെയോ അറിയാതെ, ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ യാത്രചെയ്ത് പലവഴിക്ക് പിരിയേണ്ടവർ ഒരുമിച്ച് കണ്ടു അതും വിവാഹ ദിവസം തന്നെ ഗ്രൂപ്പ് ഫോട്ടോയും എടുത്തു, അതും ട്രെയിനിൽ..
#Wedding #Marriage #Groupphoto #Vandhebharat