ആ നീല പക്ഷിയെ ലേലം ചെയ്തു, കിട്ടിയത് $35000
![]() |
Twitterlogo |
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പലർക്കും അറിയാം, ഇന്നത് മറ്റൊരു പേരിൽ ആണെങ്കിലും . ഉപയോഗിക്കാത്തവർക്ക് പോലും അതിൻറെ ഐക്കൺ ലോഗോ പെട്ടെന്ന് ഓർമ്മവരും ഒരു ചെറിയ 'കിളി'. ഇലോൺ മസ്ക് ട്വിറ്ററിനെ വാങ്ങിയതിനു ശേഷം പേര് മാറ്റി എക്സ് ആക്കി. മസ്ക് ട്വിറ്ററിന് വാങ്ങിയതിനു ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ആ പറക്കുന്ന നീല കിളിയെ ലോഗോ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ആ നീല പക്ഷിയെ ലേലം ചെയ്തു, കിട്ടിയത് $35000. ഏകദേശം 29,94,554.50 ഇന്ത്യൻ റുപ്പിക.
ലേലം നടത്തിയത് ആർആർ ഓക്ഷൻ എന്ന കമ്പനിയാണ്. അപൂർവമായ കലാവസ്തുക്കൾ വിൽക്കുന്നതിൽ വൈവിധ്യം നേടിയ കമ്പനിയാണ് ആർആർ ഓക്ഷൻ. കമ്പനി പറയുന്നത് അനുസരിച്ച് ലേലം ചെയ്ത ട്വിറ്റർ ബ്ലൂ ബേർഡ് ലോഗോയ്ക്ക് ഏകദേശം 254 കിലോഗ്രാം ഭാരമുണ്ട് , വലിപ്പത്തിന്റെ കാര്യത്തിൽ, ഇതിന് ഏകദേശം 12 അടി മുതൽ 9 അടി വരെ നീളമുണ്ട്. അന്തിമ ബിഡ് 34,375 യുഎസ് ഡോളർ വരെയായിരുന്നു കണക്കാക്കിയിരുന്നത്. കാര്യം ഇതൊക്കെ തന്നെയാണെങ്കിലും പഴയ ട്വിറ്റർ ലോഗോ വാങ്ങിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഐഡന്റിറ്റി ലേലം നടത്തിയ സ്ഥാപനം പുറത്തു വിട്ടിട്ടില്ല.
ട്വിറ്ററിന് പുതിയ മുതലാളി വാങ്ങിയതിനു ശേഷം പേര് മാറ്റി കഴിഞ്ഞതോടെ ഇതുപോലെയുള്ള ലേലം മുൻപും നടന്നിട്ടുണ്ട്.ട്വിറ്ററിന്റെ ആസ്ഥാനത്തു നിന്നുള്ള സൈൻബോർഡ്, ഓഫീസ് ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവയും ഇലോൺ മസ്ക് ലേലം ചെയ്തിരുന്നു.
2022 ഒക്ടോബർ 27-ന്, ഏകദേശം 44 ബില്യൺ യുഎസ് ഡോളറിനാണ് ട്വിറ്റർ വാങ്ങുന്ന നടപടികൾ മസ്ക് പൂർത്തിയാക്കിയത്. വാങ്ങിയതിനു ശേഷം തനിക്ക് തോന്നുന്നതുപോലെ നിരവധി മാറ്റങ്ങളാണ് ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോം എന്ന പേര് മാറ്റിയ പഴയ ട്വിറ്ററിൽ നടപ്പാക്കിയത്.അടിച്ചു. അതിലെ പ്രശസ്തമായ നീല പക്ഷി ലോഗോ നീക്കം ചെയ്യുകയും എക്സ്-തീം കോൺഫറൻസ് റൂമുകൾ സൃഷ്ടിക്കുകയും ചെയ്തു.സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കമ്പനിയുടെ ആസ്ഥാനം ടെക്സസിലേക്ക് മാറ്റി.
#Twitter #Xplatform #ElonMusk #Twitterlogo #bluebird