![]() |
Windows XP wallpaper,Bliss |
എൽസിഡി കമ്പ്യൂട്ടർ മോണിറ്ററുകളുടെയും, ടച്ച് സ്ക്രീൻ മൊബൈലുകളുടെയും ഇക്കാലത്ത് സ്ക്രീൻ വാൾ പേപ്പറുകൾ എന്ന് പറഞ്ഞാൽ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകും പോരാഞ്ഞിട്ട് വൈവിധ്യങ്ങളായ വാൾപേപ്പറുകൾ ഇഷ്ടം പോലെ കിട്ടുകയും ചെയ്യും.
എന്നാൽ 2000 ത്തിൻ്റെ തുടക്കത്തിൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചിരുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക്, ഓർമ്മയിൽ മായാത്ത ഒരു ചിത്രം മാത്രമേയുള്ളൂ. തിളങ്ങുന്ന നീലാകാശത്തിനു താഴെ, വെളുത്ത മേഘങ്ങൾ നിറഞ്ഞ, പച്ച കുന്നുകളുടെ ശാന്തമായ പുൽമേട്. “ബ്ലിസ്” (Bliss) എന്നറിയപ്പെടുന്ന ഈ ഐക്കണിക് ഫോട്ടോഗ്രാഫ്,.
കമ്പ്യൂട്ടിംഗിന്റെ ഒരു യുഗത്തെ നിർവചിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് എക്സ്പിയുടെ വാൾപേപ്പറായിരുന്നു ഇത്. ഈ പിന്‍വലിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പലര്‍ക്കും ഇപ്പോഴും ഈ ചിത്രം ഒരു നൊസ്റ്റാള്‍ജിയാണ്. എന്നാൽ ഇങ്ങയൊരു സ്ഥലം ശരിക്കും ഉണ്ടോ ?. ഇന്ന് യുവാക്കൾ ആയിരിക്കുന്ന പലരുടെയും കുട്ടിക്കാലത്ത് കമ്പ്യൂട്ടറുകളുടെ പരസ്യങ്ങളിൽ വന്നിരുന്ന പ്രധാന ഫോട്ടോ ആയിരുന്നു ഇത് പലർക്കും അത് ഓർമ്മയുണ്ടാവും.
ഇന്നത്തെപ്പോലെ ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ ഇല്ലാത്ത കാലത്ത്, ഫോട്ടോഷോപ്പ് പോലെയുള്ള എഡിറ്റിംഗ് ോഫ്റ്റ്വെയറുകളുടെ ശൈശവകാലത്ത് ഈ ഫോട്ടോ കാണുമ്പോൾ പലരും ചിന്തിച്ചിട്ടുണ്ടാവും ഒറിജിനലോ, ഡ്യൂപ്ലിക്കേറ്റ്? . പക്ഷേ അത് ഒറിജിനൽ ഫോട്ടോ തന്നെയാണെന്ന് നേരത്തെ വെളിപ്പെട്ട കാര്യം തന്നെയാണ് .‘ഇന്‍സൈഡ് ഹിസ്റ്ററി’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഈ ഫോട്ടോ വീണ്ടും വാർത്തകളിൽ ഇടം നേടാൻ മറ്റൊരു കാരണം കൂടിയുണ്ട്. നേരത്തെ തന്നെ ഈ ഫോട്ടോ ഒറിജിനൽ ആണെന്ന് വെളിപ്പെട്ടത് കൂടാതെ ഈ പോസ്റ്റിൽ ഈ പ്രദേശത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന മറ്റൊരു ഫോട്ടോഗ്രാഫ് കൂടി ഉണ്ടായിരുന്നു അത് തന്നെയാണ് കാരണം.
നാഷണൽ ജിയോഗ്രാഫിക്കിന്റെ ഫോട്ടോഗ്രാഫർ ചാൾസ് ഓറിയർ 1996 ൽ അമേരിക്കയിലെ ഒരു സംസ്ഥാനത്തുനിന്ന് പകർത്തിയ ചിത്രമാണ് ഇത്.അന്ന് കാലിഫോര്‍ണിയയിലെ സോനോമ കൗണ്ടിയിലൂടെ വാഹനമോടിച്ച് പോകുമ്പോഴാണ് ഓ’റിയര്‍ ഹൈവേ 12-ലെ ഈ പുല്‍മേട് ശ്രദ്ധിക്കുന്നത്. അടുത്തിടെ പെയ്ത മഴ ആ കുന്നുകളെ പച്ചപ്പിന്റെ പറുദീസയാക്കി മാറ്റിയിരുന്നു. ആ രംഗം തന്റെ ക്യാമറയില്‍ പകര്‍ത്താതിരിക്കാന്‍ സാധിച്ചില്ല, അദ്ദേഹം അത് പകർത്തുകയും ചെയ്തു ചരിത്രത്തിലേക്കുള്ള ഒരു ഫോട്ടോഗ്രാഫ്.
അക്കാലത്ത് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള കോർബിസ് എന്ന ഡിജിറ്റൽ ലൈസൻസിംഗ് സേവനം ഉപയോഗിക്കുന്ന ചുരുക്കം ചില ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു ഒ’റിയർ. മൈക്രോസോഫ്റ്റ് ആ ചിത്രത്തിലെ സാധ്യതകൾ കണ്ടെത്തി അത് വാങ്ങി, “ബ്ലിസ്” ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫോട്ടോഗ്രാഫുകളിൽ ഒന്നായി മാറുമെന്ന് ഉറപ്പാക്കി. അത് മൈക്രോസോഫ്റ്റ് എക്സ്പിയുടെ വാൾപേപ്പർ ആക്കി മാറ്റാൻ ബിൽ ഗേറ്റ് തീരുമാനിക്കുകയും ചെയ്തു. പൊതുവെയുള്ള വിശ്വാസത്തിന് വിരുദ്ധമായി, ഫോട്ടോ വളരെയധികം എഡിറ്റ് ചെയ്യുകയോ ഡിജിറ്റലായി മെച്ചപ്പെടുത്തുകയോ ചെയ്തിട്ടില്ല. വിൻഡോസ് എക്സ്പിയുടെ വാൾപേപ്പറിൽ കാണുന്ന ഊർജ്ജസ്വലമായ നിറങ്ങൾ ഒ’റിയർ പകർത്തിയതുപോലെ തന്നെയായിരുന്നു, ഇത് ആ രംഗത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് സ്വാഭാവികമായ ഒരു തെളിവാണ്.
പതിറ്റാണ്ടുകൾ കടന്നുപോയി, സാങ്കേതികവിദ്യ അതിലും ഏറെ കടന്നു പോയി. വീണ്ടും ആ ഭൂപ്രദേശത്തിന്റെ ദൃശ്യങ്ങൾ ഒന്നുകൂടി അദ്ദേഹം പകർത്തി.2025 ൽ ആ ഭൂപ്രദേശം ആകെ മാറി.കുന്നുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, പച്ചപ്പുല്ല് മങ്ങി, ഒരുകാലത്ത് തിളക്കമുള്ള നീലാകാശം കൂടുതൽ ശാന്തമായി കാണപ്പെടുന്നു. ഇപ്പോൾ പ്രദേശത്ത് കൂടുതൽ മരങ്ങളും സസ്യജാലങ്ങളും ഉണ്ട്, ഇത് സ്ഥലത്തിന്റെ മൊത്തത്തിലുള്ള സൗന്ദര്യത്തെ മാറ്റുന്നു.
English summary : Discover the untold story behind Bliss, the iconic Windows XP wallpaper.