![]() |
ധ്രുവ പ്രദേശത്തിന്റെ ബഹിരാകാശ ദൃശ്യം |
ചരിത്രത്തിൽ ആദ്യമായി ഭൂമിയുടെ ധ്രുവപ്രദേശങ്ങളുടെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി മനുഷ്യൻ.ഫ്രാം 2 ദൗത്യത്തിന്റെ ഭാഗമായാണ് സ്പേസ് എക്സ് ബഹിരാകാശഗവേഷണത്തിൽ ചരിത്രം സൃഷ്ടിച്ചത്. ധ്രുവപ്രദേശത്തിന്റെ മഞ്ഞുറഞ്ഞ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഫ്രാം ദൗത്യം പകർത്തി ഭൂമിയിലേക്ക് അയച്ചത്. കാൽ നൂറ്റാണ്ട് ആയി മനുഷ്യൻ ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള നിലയങ്ങളിൽ താമസിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ധ്രുവ പ്രദേശത്തിന് ചിത്രങ്ങൾ മനുഷ്യനെ വ്യക്തമായി പകർത്താൻ സാധിച്ചത്.സ്പെയ്സ് എക്സ് റോക്കറ്റ് ഉപയോഗിച്ചാണ് ഫ്രാം 2 പേടകം വിക്ഷേപിച്ചത്.
സാധാരണ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കുന്നതിന് വിപരീതമായി തെക്കുവടക്കുദിശയിലാണ് ഫ്രാം 2 ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. ഇതാദ്യമായാണ് മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ഒരു ബഹിരാകാശദൗത്യം 90 ഡിഗ്രിയിൽ ധ്രുവീയ ഭ്രമണപഥത്തിലൂടെ അഥവാ പോളാർ ഓർബിറ്റിലൂടെ ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. ഉത്തര- ദക്ഷിണധ്രുവങ്ങളിൽ 19-ാം നൂറ്റാണ്ടിൽ പര്യവേഷണം നടത്തിയ നോർവീജിയൻ കപ്പലായ ഫ്രാമിന്റെ പേരാണ് സ്പേസ് എക്സ്തങ്ങളുടെ പോളാർ ബഹിരാകാശ ദൗത്യത്തിന് നൽകിയിരിക്കുന്നത്.
Also read ധ്രുവങ്ങളെ ശൂന്യാകാശത്ത് നിന്ന് കാണാൻ Fram2
പത്തൊമ്പതാം നൂറ്റാണ്ടിൽ ധ്രുവങ്ങളിലേക്ക് സഞ്ചരിച്ചത് മഞ്ഞിൽ കൂടെ ആണെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ കാൽഭാഗം പിന്നിടുമ്പോൾ ബഹിരാകാശത്തു നിന്ന് ആ ഹിമ ലോകത്തെ ആദ്യമായി മനുഷ്യൻ കണ്ടു, പകർത്തി.
ഫ്രാം 2 ഭൂമിയുടെ ധ്രുവങ്ങൾക്കിടയിൽ 425-450 വരെ കിലോമീറ്റർ ഉയരത്തിലാണ് സഞ്ചരിക്കുന്നത്.ദൗത്യത്തിന്റെ ഭാഗമായ ക്രൂ ഡ്രാഗൺ റെസിലിയൻസിലെ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്.ധ്രുവപ്രദേശങ്ങളിലെ അഗ്നിപർവ്വതങ്ങൾ, പടുകൂറ്റൻ മഞ്ഞുമലകൾ, ഹിമാനികൾ എന്നിവയെല്ലാം ഫ്രാം 2 പകർത്തിയ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.ഡ്രാഗൺ ക്യാപ്സ്യൂളിനകത്തുള്ള നാല് ബഹിരാകാശസഞ്ചാരികളും പുറത്തുവ ദൃശ്യങ്ങളിലുണ്ട്.