![]() |
1950 ലേ ചിത്രം കൗതുകമായി |
ഇന്നത്തെ കാലത്ത് കളർ ഫോട്ടോ അതും മൾട്ടി കളർ ഫോട്ടോകളുടെ കാലത്ത് ജീവിക്കുന്ന നമ്മൾക്കൊക്കെ പഴയകാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ചിലപ്പോൾ അലോസരപ്പെടുത്താം.അത്തരമൊരു പഴമയുള്ള ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങൾ കീഴടക്കുകയാണ്. ചിത്രം ബെംഗളൂരു ഐടിഐയില്‍ നിന്നുള്ളതാണ്. ഒരു കൂട്ടം സ്ത്രീകൾ ടെലിഫോണിന്റെ ഭാഗങ്ങൾ കൂട്ടിചേര്‍ത്ത്, അത് പ്രവര്‍ത്തന ക്ഷമമാണോയെന്ന് പരിശോധിക്കുന്നതാണ് ചിത്രത്തിലുള്ളത്.
1950 -ലെ ആ അപൂര്‍വ്വ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. ചിത്രം പകര്‍ത്തിയത് ബെംഗളൂരുവിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്ഡസ്ട്രീറ്റില് (ഐടിഐ) നിന്നാണ്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ് ഇന്ത്യന്‍ ഹിസ്റ്ററി പിക്സ് എന്ന എക്സ് ഹാന്റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ആ ചിത്രം. ചിത്രത്തില്‍ ഒരു നീളന്‍ മേശയുടെ ഇരുവശങ്ങളിലുമായി സ്ത്രീകൾ സാരിയുടുത്ത് ഇരിക്കുന്നത് കാണാം. ചിലര്‍ പഴയ കാല ടെലിഫോണ്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നു. മറ്റ് ചിലര്‍ നിരവധി ഉപകരണങ്ങളുടെ സഹായത്തോടെ ടെലിഫോണിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നത് കാണാം.
Also readപ്രേത വിവാഹങ്ങൾ ! ; ചൈനയിലെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വിചിത്ര ആചാരം
1948 ൽ സ്ഥാപിതമായ ഐടിഐ രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ്. അക്കാലത്ത് ഇന്ത്യയില്‍ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുകയും ഇന്ത്യയുടെ ടെലികോം ശൃംഖലയ്ക്ക് അടിത്തറയിടാൻ സഹായിക്കുകയും ചെയ്തു. അന്ന് ഇന്ത്യയിലെ വ്യാവസായിക ലോകത്ത് സ്ത്രീകളുടെ പങ്കാളിത്തം അപൂർവമായിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു. അതിനാല്‍ തന്നെ ഇത്രയേറെ സ്ത്രീകൾ, അതും ആധുനീകമായ ഒരു ഉപകരണത്തിന്റെ നിര്‍മ്മിതിയില്‍ ഏര്‍പ്പെടുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണം