![]() |
കങ്കാരു ബിരിയാണി |
ബിരിയാണിക്ക് പഞ്ഞമില്ലാത്ത ഒരു നാട് ആണല്ലോ നമ്മുടേത്. എത്രതരം ബിരിയാണികൾ ഉണ്ട് അങ്ങനെ നോക്കിയാൽ എണ്ണം വളരെയേറെ വരും. നോൺ വെജ് ആണ് പ്രിയം കൂടുതൽ എന്നാൽ പച്ചക്കറിയും ഉണ്ട്. മീൻ ബിരിയാണി തന്നെ പലവിധം. കൂൺ ബിരിയാണി, പനീർ അങ്ങനെ പോകുന്നു വെറൈറ്റികൾ.
കോഴി ബിരിയാണി, ആട് ബിരിയാണി, ബീഫ് ബിരിയാണി, ചെമ്മീൻ ബിരിയാണി, മീൻ ബിരിയാണി, പുലാവ് അല്ലെങ്കിൽ വെജിറ്റേറിയൻ എന്ന് പറയുന്ന ബിരിയാണി അങ്ങനെ അങ്ങനെ പോകുന്നു പക്ഷേ, സ്ഥലം (അതായത് കേരളത്തിൽ തന്നെ മലബാർ ബിരിയാണി, തലശ്ശേരി ബിരിയാണി, ബിരിയാണി അങ്ങനെ വകഭേദങ്ങൾ) മാറുന്നതിനനുസരിച്ച് ഉണ്ടാക്കുന്ന രീതിക്കും അതിൽ ചേർക്കുന്ന ചേരുവകൾക്ക് അനുസരിച്ച് മാറ്റം വരും അതോടൊപ്പം ഒരേ സ്ഥലത്ത് ലഭ്യമാകുന്ന ബിരിയാണി തന്നെ പലരും ഉണ്ടാക്കുമ്പോൾ രുചിക്ക് ചെറിയൊരു വ്യത്യാസവും സ്വാഭാവികം. എന്നുവച്ചാൽ ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കുന്ന ചിക്കൻ ബിരിയാണി തന്നെ നാല് പേരു ഉണ്ടാക്കിയാൽ നാലുതരം ആയിരിക്കും എന്ന് സാരം!
കങ്കാരു (Kangaroo biryani) ബിരിയാണി ആ ആ രുചി വൈവിധ്യങ്ങളുടെ കൂട്ടത്തിലേക്ക് വന്നത്.ഇൻസ്റ്റഗ്രാം കണ്ടൻ്റ് ക്രിയേറ്ററും കൾനറി സ്പെഷ്യലിസ്റ്റുമായ നിപുൺ ലിയനാപതിരാന പുതിയ ബിരിയാണി രുചി പരിചയപ്പെടുത്തിയത്. കങ്കാരു ബിരിയാണിയുടെ റെസിപ്പിയുൾപ്പടെ വിശദീകരിച്ച് നിപുൺ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ബിരിയാണി പ്രേമികൾക്ക് സന്തോഷമായി.
മറ്റുമാംസങ്ങളിൽ നിന്ന് വ്യത്യസ്ഥമായാണ് കങ്കാരു ഇറച്ചിയെ സൗത്ത് ഇന്ത്യൻ സ്റ്റൈൽ ബിരിയാണിക്കായി നിപുൺ തയ്യാറാക്കിയെടുക്കുന്നത്. മഞ്ഞളും, കുരുമുളകും, ഉപ്പുമൊക്കെ ചേർത്ത് സീസൺ ചെയ്താണ് ബിരിയാണിക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങുന്നത്. രണ്ട് മുതൽ മൂന്ന് പേർക്ക് വരെ വിളമ്പാവുന്ന കങ്കാരു ബിരിയാണി റെസിപ്പിയാണ് നിപുൺ പങ്കുവെക്കുന്നത്.
കങ്കാരു ഇറച്ചി, മഞ്ഞപ്പൊടി, ഉപ്പ്, കുരുമുളക് പൊടി, എള്ളണ്ണ, നെയ്യ്, സവോള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി, ബിരിയാണി മസാല, മുളക് പൊടി, യോഗർട്ട്, ബസ്മതി അരി.. അങ്ങനെ നീളുന്നു ചേരുവകൾ.
വ്യത്യസ്ഥമായ കങ്കാരു ബിരിയാണി തയ്യാറാക്കാനുള്ള ആവേശം ചിലർ കമന്റുകളിൽ പ്രകടിപ്പിച്ചപ്പോൾ കൂടുതൽ വേവിൽ റബർ പോലെ തോന്നാനിടയുള്ള കങ്കാരു ഇറച്ചി കഴിക്കാൻ മൃദുലമായിരുന്നോ എന്നായിരുന്നു ചിലരുടെ സംശയം.
അതേസമയം ചേരുവയിലെ തക്കാളിയും യോഗട്ടും ഇറച്ചി മൃദുലമാകാൻ സഹായിക്കുമെന്ന് ഷെഫ് മറുപടി നൽകിയിട്ടുണ്ട്. കറികൾക്ക് അനുയോജ്യമായ ഇറച്ചിയുടെ ഭാഗമാണ് താൻ തിരഞ്ഞെടുത്തതെന്നും നിപുൺ വിശമാക്കിയിട്ടുണ്ട്. സ്ലോ കുക്കിങ്ങും (താരത്മ്യേനെ ചെറിയ ചൂടിൽ ദീർഘനേരം ഭക്ഷണം തയ്യാറാക്കുന്ന വിധം) ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നുവെന്നും ഇദ്ദേഹം പറയുന്നു.
കംഗാരു ബിരിയാണി (ദക്ഷിണേന്ത്യൻ ശൈലി)
പാചക സമയം: 2 മണിക്കൂർ.
3-4 ആളുകൾക്ക് വിളമ്പാം.
ചേരുവകൾ:
500 ഗ്രാം കങ്കാരു മാംസം ചെറുതായി അരിഞ്ഞത്
1 ടീസ്പൂൺ മഞ്ഞൾ
ഉപ്പ് പാകത്തിന്
1 ടീസ്പൂൺ കുരുമുളക്
2 ടീസ്പൂൺ എള്ളെണ്ണ (എള്ളെണ്ണ)
2 ടീസ്പൂൺ നെയ്യ്
2 വലിയ ചുവന്ന ഉള്ളി, അരിഞ്ഞത്
1.5 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
3 പച്ചമുളക്
1/2 കപ്പ് തക്കാളി ചെറുതായി അരിഞ്ഞത്
1.5 ടീസ്പൂൺ ബിരിയാണി മസാല (ഏതെങ്കിലും ദക്ഷിണേന്ത്യൻ ഇനം)
1/3 ടീസ്പൂൺ ചൂടുള്ള മുളകുപൊടി
1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി
3 ടീസ്പൂൺ തൈര്
ആവശ്യത്തിന് വെള്ളം
3 കപ്പ് ബസ്മതി അരി, 30 മിനിറ്റ് കുതിർത്തു
ഒരു പിടി മല്ലിയില
മുഴുവൻ സുഗന്ധവ്യഞ്ജനങ്ങൾ:
1/2 കറുവപ്പട്ട വടി
2 കരിമ്പാറ പൂവ് (black stone flower)
1 ജാതിക്ക
3 ഏലയ്ക്കാ കായ്കൾ
2 ഗ്രാമ്പൂ
1 ടീസ്പൂൺ പെരുംജീരകം
1.5 ടീസ്പൂൺ ജീരകം വിത്തുകൾ
1 ബേ ഇല.
ഉണ്ടാക്കുന്ന വിധം:
മാംസത്തിൽ മഞ്ഞൾ, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഒരു കട്ടിയുള്ള പാത്രം ഇടത്തരം തീയിൽ ചൂടാക്കുക, തുടർന്ന് ഇഞ്ചി എണ്ണയും നെയ്യും ചേർക്കുക. എല്ലാ മസാലകളും ചേർത്ത് ഏകദേശം 30 സെക്കൻഡ് നേരം എണ്ണയിൽ വഴറ്റുക.
അരിഞ്ഞ ഉള്ളിയും ഒരു നുള്ള് ഉപ്പും ചേർക്കുക. ഉള്ളി പൂർണ്ണമായും ബ്രൗൺ നിറം ആകുന്നതുവരെ വേവിക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് ഇളക്കുക. ഏകദേശം 4 മിനിറ്റ് വേവിക്കുക, തുടർന്ന് മാംസം ചേർക്കുക.
നന്നായി ഇളക്കുക, ബിരിയാണി മസാലയും മുളകുപൊടികളും ചേർത്ത് 3 മിനിറ്റ് വേവിക്കുക. തൈരും മാംസം വേവിക്കാൻ ആവശ്യമായ വെള്ളവും ചേർക്കുക.
തീ കുറയ്ക്കുക, പാത്രം മൂടി 45 മിനിറ്റ് വേവിക്കുക.
കുതിർത്ത അരി ചേർത്ത് പതുക്കെ ഇളക്കുക, അരി വേവിക്കാൻ ആവശ്യമായ വെള്ളം മുകളിൽ ഒഴിക്കുക. പാത്രം ഫോയിൽ കൊണ്ട് മൂടി അടച്ച് ഏകദേശം 1 മണിക്കൂർ കുറഞ്ഞ ചൂടിൽ ആവിയിൽ വേവിക്കുക.റൈത്തയും ഗ്രേവിയും ചേർത്ത് ചൂടോടെ വിളമ്പുക.
Food Biryani Kangaroo Biryani recipe