![]() |
Pope AI's Trump |
അവസാനശ്വാസം വരെയും ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും, ലോകമെമ്പാടുമുള്ള കുടിയിറക്കപ്പെടുന്നവർക്ക് വേണ്ടിയും നിലകൊണ്ട മനുഷ്യനായിരുന്നു കാലം ചെയ്ത പോപ്പ് ഫ്രാൻസിസ്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിനുശേഷം അദ്ദേഹത്തിൻറെ കുടിയേറ്റ വിരുദ്ധ നടപടിക്കും നാടുകടത്തലിനും, ഗാസയിലെ ജൂത ഭരണകൂടം നടത്തുന്ന വംശഹത്യയ്ക്കും അനുകൂലമായി യുഎസ് പ്രസിഡന്റിന്റെയും, ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാവുന്ന മനുഷ്യത്വരഹിതമായ നടപടികൾക്ക് എതിരെ തനിക്ക് ആകും വിധം പ്രതികരിച്ച മാർപാപ്പ. ട്രംപും, ഫ്രാൻസിസ് മാർപാപ്പയും ഒരുതരത്തിലും യോജിക്കുന്നവരല്ലായിരുന്നു മരിക്കുന്നത് വരെയും.
മാർപാപ്പ മരിച്ച് രണ്ടാഴ്ച കഴിയുന്നതിനു മുൻപ് ആണ് അദ്ദേഹത്തെ അവഹേളിക്കുന്ന വിധത്തിലുള്ള നടപടി ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നാണ് വിമർശനം.ഡൊണാൾഡ് ട്രംപ് (Donald Trump) മാർപാപ്പയുടെ വേഷം ധരിച്ചു നിൽക്കുന്ന നിർമ്മിത ബുദ്ധി (AI) അധിഷ്ഠിതമായി നിർമ്മിച്ച ഫോട്ടോയാണ് വാർത്തയ്ക്ക് കാരണം. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ 'ട്രൂത്ത് സോഷ്യലിലൂടെ' (Truth) പുറത്ത് വിട്ട എ ഐ ഫോട്ടോയാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
എ ഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രത്തിൽ 'പോപ്പുമാരുടേതു പോലുള്ള വെളുത്ത വസ്ത്രം ധരിച്ചു കഴുത്തിൽ സ്വർണ്ണ കുരിശുമാലയും, മിറർ തൊപ്പിയും അണിഞ്ഞു രാജകീയ വേഷത്തിലാണ്' ട്രംപ് ഇരിക്കുന്നത്.
അടുത്ത പോപ്പ് ആരാകണമെന്ന് ചോദ്യത്തിന്, തനിക്ക് 'പോപ്പ്' ആകണമെന്ന് ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു മണിക്കൂറുകൾക്ക് അകമാണ് ഇങ്ങനെയൊരു ചിത്രം പുറത്തുവന്നത്. ഈ ചിത്രത്തിന് പലതരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.'ട്രംപ് ക്രിസ്തുമതത്തിന് എതിരാണ്. സഭയോടും ദൈവത്തോടും തന്നെയുള്ള അനാധരവേ ആണ്. പൂർണ്ണമായും കുറ്റകരവും, വെറുപ്പ് ഉണ്ടാക്കുന്നതും ആണ്' അങ്ങനെ പോകുന്നു വിമർശനങ്ങൾ. അതേസമയം ട്രംപിന് അനുകൂലിച്ചും നിരവധിപേർ കമൻറ് ചെയ്യുന്നു.
Donald Trump, Pope Francis, AI